അറിയിപ്പുകൾ
● സാഹിത്യ സമർപ്പണങ്ങൾ: മെയ്യ്, ജൂൺ: വീക്ഷാഗോപുരത്തിന്റെ വരിസംഖ്യ. ഒരു വർഷത്തെ വരിസംഖ്യ 40 രൂ. ആറുമാസ വരിസംഖ്യയും പ്രതിമാസപ്പതിപ്പുകൾക്ക് വാർഷിക വരിസംഖ്യയും 20 രൂ. പ്രതിമാസപ്പതിപ്പുകൾക്ക് ആറുമാസ വരിസംഖ്യയില്ല. വരിസംഖ്യ എടുക്കാത്തപ്പോൾ രണ്ടു മാസികകളും മാസികാവലിപ്പത്തിലുളള ഒരു ലഘുപത്രികയും ചേർത്ത് 7 രൂപക്ക്. ജൂലൈ: ബൈബിൾ—ദൈവത്തിന്റെ വചനമൊ മനുഷ്യരുടേതൊ? എന്ന പുതിയ പുസ്‌തകം സമർപ്പിക്കുക. (ലഭ്യമല്ലാത്തിടത്ത് പഴയ 192 പേജുളള പ്രത്യേക സമർപ്പണ പുസ്‌തകങ്ങളിൽ ഒന്ന് രൂ. 5-ന്.) ഓഗസ്‌ററ്, സെപ്‌ററമ്പർ: സ്‌കൂൾ ലഘുപത്രിക ഒഴികെ ഏതെങ്കിലും 32 പേജ് ലഘുപത്രിക രൂ. 3-ന്. ഒക്‌ടോബർ: സൃഷ്‌ടി പുസ്‌തകം രൂ. 30-ന് സമർപ്പിക്കുക. ചെറിയ സൈസിന് രൂ. 15. (ഇത് ലഭ്യമല്ലാത്ത ഭാഷകളിൽ എന്നേക്കും ജീവിക്കാൻ പുസ്‌തകമൊ ബൈബിൾ കഥാപുസ്‌തകമൊ ഉപയോഗിക്കാവുന്നതാണ്.) നവമ്പർ: ഉണരുക!യുടെയൊ വീക്ഷാഗോപുരത്തിന്റെയൊ അല്ലെങ്കിൽ രണ്ടിന്റെയുമൊ വരിസംഖ്യ, ഓരോന്നിനും രൂ. 40. ആറുമാസ വരിസംഖ്യകൾക്കും പ്രതിമാസപ്പതിപ്പുകൾക്കുളള ഒരു വർഷത്തെ വരിസംഖ്യകൾക്കും രൂ. 20 വീതം. (പ്രതിമാസപ്പതിപ്പുകൾക്ക് ആറുമാസ വരിസംഖ്യയില്ല.)
●അദ്ധ്യക്ഷമേൽവിചാരകനൊ അദ്ദേഹം ചുമതലപ്പെടുത്തുന്ന മററാരെങ്കിലുമൊ ജൂൺ 1നൊ അതിനുശേഷം സാധ്യമാകുന്നതിൽ വെച്ച് ഏററവും നേരത്തെയൊ സഭാ കണക്കുകൾ ഓഡിററ് ചെയ്യണം.
●തങ്ങളുടെ സ്‌മാരക റിപ്പോർട്ട് കാർഡ് ഇതുവരെ പോസ്‌ററ് ചെയ്യാത്ത സഭകൾ അത് ഏററവും വേഗം അയക്കുക.
●ഓഗസ്‌ററിലും സെപ്‌ററമ്പറിലും ഗുജറാത്തിയിലും ഹിന്ദിയിലും കന്നടയിലുമുളള ഉണരുക! ലഘുപത്രികകൾ മാത്രം ഒരു പ്രത്യേക പ്രസ്ഥാനമായി സമർപ്പിക്കപ്പെടും. മൂന്നിനും കൂടി രൂ. 1.50-നായിരിക്കും സമർപ്പണം. ഇതിന് നല്ല പിന്തുണ നൽകുന്നത് നന്നായിരിക്കും, ആ വിധത്തിൽ ഈ പഴയ പ്രസിദ്ധീകരണങ്ങൾ പൊതുജനങ്ങളുടെ കൈകളിൽ എത്താൻ ഇടയാകും. ഈ പ്രത്യേക ക്രമീകരണത്തിൽ മാത്രം സമർപ്പിക്കപ്പെട്ട അത്തരം ലഘുപത്രികകൾക്കുളള വരവ് ആവശ്യപ്പെടുന്നതിനുവേണ്ടി ദയവായി നീലനിറത്തിലുളള എസ്സ്-20 ഫോറത്തിന്റെ ഇടതുവശത്ത് അടിയിൽ രണ്ടു വരികളിലിൽ ലിസ്‌ററ് ചെയ്യുകയും ആദ്യത്തെ വരിയിൽ “പയനിയർ പ്രത്യേക പ്രസ്ഥാന ലഘുപത്രിക” എന്നും രണ്ടാമത്തെ ലൈനിൽ “പ്രസാധകർ പ്രത്യേക പ്രസ്ഥാന ലഘുപത്രിക” എന്നും രേഖപ്പെടുത്തുകയും ചെയ്യുക. പ്രസാധകർക്ക് ഓരോ ലഘുപത്രികക്കും വ്യത്യാസം 50 പൈസയും പയനിയർമാർക്ക് 40 പൈസയും ആകയാൽ പയനിയർമാർക്ക് രൂ.1.35ഉം പ്രസാധകർക്ക് രൂ.1.25ഉം എന്ന കണക്കിന് സഭകൾക്ക് ഓരോ ലഘുപത്രികക്കും വരവു ലഭിക്കും. ഈ ക്രമീകരണം മുകളിൽ പറഞ്ഞിരിക്കുന്ന മൂന്നു ഭാഷകളിലുളള ലഘുപത്രികകൾക്കുമാത്രവും പ്രത്യേക പ്രസ്ഥാന കാലത്തു മാത്രവുമേ ബാധകമാകുകയുളളു. നേരത്തെ പ്രസിദ്ധീകരിച്ചിരുന്ന പ്രകാരം ഈ ലഘുപത്രികകൾ സമർപ്പിക്കുമ്പോൾ മാസികകളെന്നപോലെ കണക്കാക്കണം. ബ്രാഞ്ചിൽ ഈ പഴയ ലഘുപത്രികകളുടെ പരിമിതമായ എണ്ണം മാത്രമെ ഉളളൂ എന്നതിനാൽ ‘ആദ്യം വരുന്നവർക്ക് ആദ്യം വിതരണം’ എന്ന അടിസ്ഥാനത്തിൽ കൈകാര്യം ചെയ്യപ്പെടും.
●ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?—ഗുജറാത്തി, കന്നട, ലുഷായി