ചോദ്യപ്പെട്ടി
● സർക്കിട്ട്‌മേൽവിചാരകന്റെ സന്ദർശനവാരത്തിൽ സഭാപുസ്‌തകാദ്ധ്യയനം ഉൾപ്പെടെ പ്രത്യേക മീററിംഗുകൾക്ക് ഏതു പട്ടിക പിൻപററണം?
സർക്കിട്ട്‌മേൽവിചാരകന്റെ സന്ദർശനസമയത്ത് സഭാപുസ്‌തകാദ്ധ്യയനവും “നിങ്ങൾ പഠിച്ച കാര്യങ്ങളിൽ നിലനിൽക്കുക” എന്ന അഭിധാനത്തിലുളള തിരുവെഴുത്തുപരവും സ്ഥാപനപരവുമായ വിവരങ്ങളുടെ ഒരു പരിചിന്തനവും സർക്കിട്ട്‌മേൽവിചാരകന്റെ ഒരു സേവനപ്രസംഗവും ഉൾപ്പെടെ ഒരു പ്രത്യേക മീററിംഗിന് മുഴു സഭയും രാജ്യഹോളിൽ കൂടിവരുന്നതിന് ക്രമീകരണംചെയ്യുന്നു. ഈ മീററിംഗ് വ്യാഴാഴ്‌ചയൊ വെളളിയാഴ്‌ചയൊ നടത്തുന്നതാണ് കൂടുതൽ അഭികാമ്യം.
മീററിംഗ് ഗീതത്തോടും പ്രാർത്ഥനയോടുംകൂടെ ആരംഭിക്കുകയും പിന്നീട് മൂപ്പൻമാരിൽ ഒരാൾ 45 മിനിററുനേരത്തെ സഭാപുസ്‌തകാദ്ധ്യയനം നിർവഹിക്കുകയും ചെയ്യുന്നു. ക്രമമായ പ്രതിവാരപഠനത്തിൽ പതിവായി ചെയ്യുന്നതുപോലെതന്നെ എല്ലാ ഖണ്ഡികയും വായിപ്പിച്ചുകൊണ്ട് ആ വാരത്തിലേക്ക് നിയമിക്കപ്പെട്ടിരിക്കുന്ന മുഴു ഭാഗവും തീർക്കുന്നതിന് ശ്രമം ചെയ്യണം. സഭാപുസ്‌തകാദ്ധ്യയനത്തെ തുടർന്ന് മറെറാരു രാജ്യഗീതം ആലപിക്കപ്പെടുന്നു. പിന്നീട് സർക്കിട്ട്‌മേൽവിചാരകൻ “നിങ്ങൾ പഠിച്ചകാര്യങ്ങളിൽ നിലനിൽക്കുക” എന്ന ഭാഗം നിർവഹിക്കാൻ 30 മിനിററ് ഉപയോഗിക്കുന്നു. അതിനുശേഷം അയാൾ സേവിക്കുന്ന സഭയുടെ ആവശ്യങ്ങൾക്ക് വിശേഷാൽ അനുയോജ്യമായ ഒരു 30 മിനിററ് സേവനപ്രസംഗം നിർവഹിക്കുന്നു. സേവനപ്രസംഗത്തിലൂടെ സഭയെ കെട്ടുപണിചെയ്യുന്നതിനും സഹോദരങ്ങൾ രാജ്യസേവനത്തിൽ ഉറച്ചുനിൽക്കുന്നതിന് പ്രോത്‌സാഹിപ്പിക്കുന്നതിനും രൂപകൽപ്പനചെയ്‌തിരിക്കുന്ന ഉചിതമായ അഭിനന്ദനവും ബുദ്ധിയുപദേശവും നൽകുന്നു.
മീററിംഗ് ഗീതത്തോടും പ്രാർത്ഥനയോടുംകൂടെ ഉപസംഹരിപ്പിക്കുന്നു. ഉപയോഗിക്കുന്ന ഗീതങ്ങളെല്ലാം സർക്കിട്ട്‌മേൽവിചാരകനാൽ തിരഞ്ഞെടുക്കപ്പെടുന്നു. മുഴു പരിപാടികളും, ഗീതവും പ്രാർത്ഥനയും ഉൾപ്പെടെ രണ്ടു മണിക്കൂറിൽ കവിയരുത്.
ആയിരത്തിത്തൊളളായിരത്തി എഴുപത്തേഴിൽ നടപ്പിലാക്കിയ ഈ ക്രമീകരണം സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനം യഹോവയുടെ സ്ഥാപനത്തിന്റെ ഈ നല്ല കരുതലിൽ ഹാജരാകുകയും പങ്കുകൊളളുകയും ചെയ്യുന്ന മുഴു സഭയുടെയും ഓരോ പ്രസാധകരുടെയും ആസ്വാദനത്തിനും പ്രയോജനത്തിനും ഉതകത്തക്കവണ്ണം പ്രത്യേകതയുളള ഒന്നാക്കിത്തീർക്കുന്നതിനു സംഭാവനചെയ്യുന്നു.