അറിയിപ്പുകൾ
● സാഹിത്യ സമർപ്പണങ്ങൾ: ഓഗസ്ററും സെപ്ററംബറും: സ്ക്കൂൾ ലഘുപത്രിക ഒഴിച്ച് ഏതെങ്കിലും 32പേജ് ലഘുപത്രിക 3 രൂപക്ക്. ഒക്ടോബർ: സൃഷ്ടി പുസ്തകം 30 രൂപക്ക്. ചെറിയ പതിപ്പിന് രൂ.15. (ഇതു ലഭ്യമല്ലാത്ത ഭാഷകളിൽ എന്നേക്കും ജീവിക്കാൻ പുസ്തകം അല്ലെങ്കിൽ ബൈബിൾ കഥാപുസ്തകം ഉപയോഗിക്കാം.) നവംബർ: എവേക്കിന് അല്ലെങ്കിൽ വാച്ച്ററവറിന് ഒരു വർഷത്തെ വരിസംഖ്യ, അല്ലെങ്കിൽ രണ്ടിനും. ഓരോന്നിനും 40രൂ. വീതം. ആറുമാസവരിസംഖ്യകൾക്കും, പ്രതിമാസപതിപ്പുകൾക്ക് ഒരു വർഷത്തേക്കും രൂ.20. (പ്രതിമാസപ്പതിപ്പുകൾക്ക് ആറുമാസവരിസംഖ്യയില്ല.) ഡിസംബർ: പുതിയലോകഭാഷാന്തരം ബൈബിൾ ത്രിത്വം അല്ലെങ്കിൽ നോക്കൂ! ലഘുപത്രിക സഹിതം രൂ. 43ന്. ജനുവരി: “യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾ—പ്രായോഗികമായ ഉത്തരങ്ങൾ രൂ.15ന്. (ഇതു ലഭ്യമല്ലാത്തിടത്ത് പഴയ 192പേജ് പുസ്തകങ്ങളുടെ പ്രത്യേകസമർപ്പണം 10 രൂപക്ക് രണ്ട്, അല്ലെങ്കിൽ രൂപാ 5ന് ഒന്ന്.) ഫെബ്രുവരിയും മാർച്ചും: പഴയ 192 പേജ് പുസ്തകങ്ങളുടെ പ്രത്യേക സമർപ്പണം 10 രൂപക്ക് രണ്ട്, അല്ലെങ്കിൽ രൂപാ 5ന് ഒന്ന്.
●ഡിസ്ത്രിക്ററ് കൺവെൻഷൻമാററങ്ങൾ: 1990 സെപ്ററംബർ 27-30ൽ സ്ഥലം കൊല്ലത്തിനു പകരം തിരുവനന്തപുരം ആയിരിക്കും. കണ്ണൂർ മാററി തലശ്ശേരി ആക്കിയിരിക്കുന്നു; എന്നാൽ തീയതികൾക്കു മാററമില്ല. അതായത് ഡിസംബർ 27-30, 1990.
●സൊസൈററിക്കയയ്ക്കുന്ന എല്ലാ എഴുത്തുകളിലും എപ്പോഴും സഭാനമ്പരും സഭയുടെ പേരും ഉൾപ്പെടുത്തുന്നത് വളരെയധികം വിലമതിക്കപ്പെടും; ഇത് ആപ്പീസിലെ ഞങ്ങളുടെ ജോലികൾ കുറെ ലളിതമാക്കുകയും ഏതു സഭയാണു ഞങ്ങൾക്കെഴുതുന്നത് എന്ന് ഞങ്ങൾ അറിയുകയുംചെയ്യും. വിശേഷാൽ കണക്കുകളോടു ബന്ധപ്പെട്ടതിലെല്ലാം സഭയുടെയോ ഒററപ്പെട്ട കൂട്ടത്തിന്റെയോ നമ്പർ ഉൾപ്പെടുത്തണം.
●പല വരിസംഖ്യാസ്ലിപ്പുകളിലും എഴുത്ത് വ്യക്തമല്ല. ചിലപ്പോൾ വീട്ടുപേര് വരിക്കാരന്റെ പേരിൽനിന്ന് വേർപെടുത്തുക പ്രയാസമാണ്. ചിലപ്പോൾ ഒരു കോമാ ഇടുന്നത് ഈ കാര്യത്തിൽ സഹായകമാണ്. ‘8,’ ‘3’ മുതലായ സംഖ്യകളും ‘B’ എന്ന അക്ഷരവും മിക്കപ്പോഴും തിരിച്ചറിയാൻ കഴിയുന്നില്ല. ഇത് തെററായ മേൽവിലാസത്തിലേക്കു നയിക്കുകയും തുടർന്നു മാസിക എത്തിച്ചുകൊടുക്കപ്പെടാതിരിക്കുകയും ചെയ്തേക്കാം. ഒടുവിൽ, കൃത്യതക്കുവേണ്ടി പരിശോധിച്ചശേഷം പിൻകോഡ് എപ്പോഴും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
●അദ്ധ്യക്ഷമേൽവിചാരകനോ അദ്ദേഹത്താൽ നിയുക്തനായ മറെറാരാളോ സെപ്ററംബർ 1നുമുമ്പ് അല്ലെങ്കിൽ അതിനുശേഷം എത്രയും വേഗം സഭയുടെ കണക്കുകൾ ഓഡിററുചെയ്യേണ്ടതാണ്.
●ഓഗസ്ററിലെ സഭാറിപ്പോർട്ട് തയ്യാറാക്കിയശേഷം സഭാ അപഗ്രഥനറിപ്പോർട്ടുഫാറം (S–10) പൂർത്തീകരിക്കുകയും സൊസൈററിക്കയക്കുന്നതിനുമുമ്പ് കൃത്യതക്കുവേണ്ടി രണ്ടു പ്രാവശ്യം പരിശോധിക്കുകയും ചെയ്യേണ്ടതാണ്. പയനിയർമാരിൽനിന്ന് ഓഗസ്ററ്റിപ്പോർട്ട് കിട്ടിയാലുടനെ സെക്രട്ടറി ഈ ഫാറത്തിന്റെ മറുവശത്ത് സാധാരണപയനിയർ വിവരറിപ്പോർട്ട് പൂരിപ്പിക്കേണ്ടതാണ്. മേൽപ്പറഞ്ഞ വിവരങ്ങൾ സെപ്ററംബർ 6നകം സൊസൈററിക്ക് അയയ്ക്കുക.