വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 9/90 പേ. 7
  • ചോദ്യപ്പെട്ടി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ചോദ്യപ്പെട്ടി
  • നമ്മുടെ രാജ്യ ശുശ്രൂഷ—1990
  • സമാനമായ വിവരം
  • ചോദ്യപ്പെട്ടി
    നമ്മുടെ രാജ്യ ശുശ്രൂഷ—1998
  • ചോദ്യപ്പെട്ടി
    നമ്മുടെ രാജ്യ ശുശ്രൂഷ—2008
  • ചോദ്യപ്പെട്ടി
    നമ്മുടെ രാജ്യ ശുശ്രൂഷ—2002
  • നമ്മുടെ വസ്‌ത്ര​ധാ​ര​ണ​വും ചമയവും ശ്രദ്ധി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
കൂടുതൽ കാണുക
നമ്മുടെ രാജ്യ ശുശ്രൂഷ—1990
km 9/90 പേ. 7

ചോദ്യ​പ്പെ​ട്ടി

● ബ്രൂക്ക്‌ളിൻബ​ഥേ​ലി​ലോ വാച്ച്‌റ​റവർ കൃഷി​ത്തോ​ട്ട​ങ്ങ​ളി​ലോ ലോക​ത്തി​ലെ​ങ്ങു​മു​ളള ബ്രാഞ്ചു​ക​ളി​ലോ സന്ദർശി​ക്കു​മ്പോൾ നാം നമ്മുടെ വസ്‌ത്ര​ധാ​ര​ണ​ത്തി​നും ചമയത്തി​നും പ്രത്യേക ശ്രദ്ധ കൊടു​ക്കേ​ണ്ട​തെ​ന്തു​കൊണ്ട്‌?

ക്രിസ്‌ത്യാ​നി​കൾ ഉചിത​മായ പെരു​മാ​ററം ഉളളവ​രാ​യി​രി​ക്കാൻ പ്രതീ​ക്ഷി​ക്ക​പ്പെ​ടു​ന്നു. എല്ലാ സമയങ്ങ​ളി​ലും നമ്മുടെ വസ്‌ത്ര​ധാ​ര​ണ​വും ചമയവും യഹോ​വ​യാം ദൈവ​ത്തി​ന്റെ ദാസൻമാർക്കു യോജിച്ച യോഗ്യ​ത​യെ​യും മാന്യ​ത​യെ​യും പ്രതി​ഫ​ലി​പ്പി​ക്കണം. ഇത്‌ ബ്രൂക്ക്‌ളിൻ ബഥേലി​ലും വാച്ച്‌റ​റവർ കൃഷി​സ്ഥ​ല​ങ്ങ​ളി​ലും ബ്രാഞ്ച്‌ഓ​ഫീ​സു​ക​ളി​ലും ലോക​ത്തെ​മ്പാ​ടു​മു​ളള സൗകര്യ​ങ്ങ​ളി​ലും സന്ദർശി​ക്കു​മ്പോൾ പ്രത്യേ​കാൽ സത്യമാണ്‌. ഉചിത​മായ വസ്‌ത്ര​ധാ​ര​ണ​ത്തി​ന്റെ​യും ചമയത്തി​ന്റെ​യും പ്രാധാ​ന്യം ചർച്ച​ചെ​യ്യു​മ്പോൾ നമ്മുടെ ശുശ്രൂഷ നിർവ​ഹി​ക്കാൻ സംഘടി​തർ എന്ന പുസ്‌തകം വയൽശു​ശ്രൂ​ഷ​യി​ലേർപ്പെ​ട്ടി​രി​ക്കു​മ്പോ​ഴും ക്രിസ്‌തീ​യ​യോ​ഗ​ങ്ങൾക്ക്‌ ഹാജരാ​കു​മ്പോ​ഴും ശാരീ​രി​ക​ശു​ദ്ധി​യു​ടെ​യും വിനയ​ത്തോ​ടു​കൂ​ടിയ വസ്‌ത്ര​ധാ​ര​ണ​ത്തി​ന്റെ​യും ചമയത്തി​ന്റെ​യും ആവശ്യ​ത്തെ​ക്കു​റി​ച്ചു പ്രസ്‌താ​വി​ക്കു​ന്നു. പിന്നീട്‌ 131-ാം പേജിൽ ഖണ്ഡിക 2-ൽ അത്‌ ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “ബ്രൂക്ലി​നി​ലെ ബഥേൽഭ​വ​ന​മൊ സൊ​സൈ​റ​റി​യു​ടെ ബ്രാഞ്ചാ​ഫീ​സി​ലു​ക​ളി​ലേ​തെ​ങ്കിലു​മോ സന്ദർശി​ക്കു​മ്പോൾ ഇതുതന്നെ ബാധക​മാ​യി​രി​ക്കും. ബഥേൽ എന്നതിന്റെ അർത്ഥം ‘ദൈവ​ത്തി​ന്റെ ഭവനം’ എന്നാ​ണെന്ന്‌ ഓർക്കുക. അതു​കൊണ്ട്‌ നമ്മുടെ വസ്‌ത്ര​ധാ​ര​ണ​വും ചമയവും നടത്തയും രാജ്യ​ഹോ​ളിൽ ആരാധ​ന​ക്കു​ളള യോഗ​ങ്ങ​ളിൽ ഹാജരാ​കു​മ്പോൾ നമ്മിൽനിന്ന്‌ പ്രതീ​ക്ഷി​ക്കു​ന്ന​തി​നോട്‌ സമാന​മാ​യ​താ​യി​രി​ക്കണം.”

നാം “ലോക​ത്തി​നും ദൂതൻമാർക്കും മനുഷ്യർക്കും ഒരു നാടകീയ കാഴ്‌ച” ആണെന്ന്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പറഞ്ഞു. (1 കൊരി. 4:9) അതു​കൊണ്ട്‌ നമ്മുടെ വസ്‌ത്ര​ധാ​ര​ണ​ത്തി​നും ചമയത്തി​നും മററു​ള​ളവർ യഹോ​വ​യു​ടെ സത്യാ​രാ​ധ​നയെ വീക്ഷി​ക്കുന്ന വിധം സംബന്ധിച്ച്‌ ക്രിയാ​ത്‌മ​ക​മായ ഒരു സ്വാധീ​ന​മു​ണ്ടാ​യി​രി​ക്കണം. എന്നിരു​ന്നാ​ലും ചില സഹോ​ദ​രൻമാ​രും സഹോ​ദ​രി​മാ​രും സൊ​സൈ​റ​റി​യു​ടെ ബ്രാഞ്ചു​കൾ സന്ദർശി​ക്കു​മ്പോൾ അത്യന്തം അശ്രദ്ധ​മായ വസ്‌ത്ര​ധാ​രണം ഉണ്ടായി​രി​ക്കാൻ പ്രവണത കാട്ടു​ന്ന​താ​യി നിരീ​ക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. അങ്ങനെ​യു​ളള വസ്‌ത്ര​ധാ​രണം ബ്രാഞ്ചു​സൗ​ക​ര്യ​ങ്ങൾ സന്ദർശി​ക്കു​മ്പോൾ ഉചിതമല്ല. ഈ കാര്യ​ത്തിൽ നമ്മുടെ ക്രിസ്‌തീ​യ​ജീ​വി​ത​ത്തി​ന്റെ മറെറല്ലാ വശങ്ങളി​ലു​മെ​ന്ന​പോ​ലെ ദൈവ​മ​ഹ​ത്വ​ത്തി​നാ​യി സകലവും ചെയ്യു​ന്ന​തി​നാൽ ദൈവ​ജ​നത്തെ ലോക​ത്തിൽനി​ന്നു വ്യത്യ​സ്‌ത​രാ​ക്കുന്ന അതേ നിലവാ​രങ്ങൾ നിലനിർത്താൻ നാം ആഗ്രഹി​ക്കു​ന്നു. (റോമ. 12:2; 1 കൊരി. 10:31) ബ്രൂക്ലിൻ ബഥേലോ സൊ​സൈ​റ​റി​യു​ടെ ബ്രാഞ്ചാ​ഫീ​സു​ക​ളിൽ ഏതെങ്കി​ലു​മോ ആദ്യമാ​യി സന്ദർശി​ക്കുന്ന നമ്മുടെ ബൈബി​ള​ദ്ധ്യേ​താ​ക്ക​ളോ​ടും മററു​ള​ള​വ​രോ​ടും സംസാ​രി​ക്കു​ക​യും ഉചിത​മായ വസ്‌ത്ര​ത്തി​നും ചമയത്തി​നും ശ്രദ്ധ​കൊ​ടു​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം ഓർപ്പി​ക്ക​യും ചെയ്യു​ന്നത്‌ നല്ലതാണ്‌.

അതു​കൊണ്ട്‌ സൊ​സൈ​റ​റി​യു​ടെ സ്ഥാപനങ്ങൾ സന്ദർശി​ക്കു​മ്പോൾ നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക: ‘എന്റെ വേഷവും ചമയവും വിനീ​ത​മാ​ണോ? (മീഖാ 6:8) അത്‌ ഞാൻ ആരാധി​ക്കുന്ന ദൈവത്തെ നന്നായി പ്രതി​ഫ​ലി​പ്പി​ക്കു​ന്നു​വോ? മററു​ള​ളവർ എന്റെ ആകാര​ത്താൽ പതറു​ക​യൊ ഇടറു​ക​യൊ ചെയ്യു​മോ? ഞാൻ ആദ്യം സന്ദർശി​ച്ചേ​ക്കാ​വുന്ന മററു​ള​ള​വർക്ക്‌ ശരിയായ മാതൃക വെക്കു​ന്നു​വോ?’ നമുക്ക്‌ എല്ലായ്‌പ്പോ​ഴും നമ്മുടെ വേഷഭൂ​ഷാ​ദി​ക​ളാൽ “സകലത്തി​ലും നമ്മുടെ രക്ഷകനായ ദൈവ​ത്തി​ന്റെ ഉപദേ​ശത്തെ അലങ്കരി​ക്കാം.—തീത്തോ. 2:10.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക