ദിവ്യാധിപത്യ വാർത്തകൾ
◆ ചിലി ജൂണിൽ 36,968 പ്രസാധകരുടെ ഒരു പുതിയ സർവകാല അത്യുച്ചം റിപ്പോർട്ടുചെയ്‌തു. ഇത് കഴിഞ്ഞ വർഷത്തെ ശരാശരിയെക്കാൾ 12 ശതമാനം വർദ്ധനവായിരുന്നു. 53,967 ഭവനബൈബിളദ്ധ്യയനങ്ങളുടെ ഒരു പുതിയ അത്യുച്ചവും റിപ്പോർട്ടുചെയ്‌തു.
◆ ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമ്മനിയുടെ പ്രസാധകറിപ്പോർട്ട് കഴിഞ്ഞ വർഷത്തെ ശരാശരിയെക്കാൾ 4 ശതമാനം വർദ്ധനവു പ്രകടമാക്കുന്നു. മൊത്തം 1,31,106 എണ്ണം റിപ്പോർട്ടുചെയ്യപ്പെട്ടു.
◆ ഇൻഡ്യയിൽ ജൂണിൽ 10,272 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചം റിപ്പോർട്ടുചെയ്യപ്പെട്ടു. ഇത് കഴിഞ്ഞവർഷത്തെ ശരാശരിയെക്കാൾ 17 ശതമാനം വർദ്ധനവായിരുന്നു. നിരന്തരപയനിയർമാരിലും മടക്കസന്ദർശനങ്ങളിലും ബൈബിളദ്ധ്യയനങ്ങളിലും പുതിയ അത്യുച്ചങ്ങളുണ്ടായിരുന്നു.