അറിയിപ്പുകൾ
● സാഹിത്യ സമർപ്പണങ്ങൾ: ജനുവരി: “യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും 15 രൂപക്ക്. (ഇതു ലഭ്യമല്ലാത്തിടത്ത് പഴയ രണ്ടു 192പേജു പുസ്തകങ്ങളുടെ 12 രൂപക്കുളള പ്രത്യേകസമർപ്പണം ഉപയോഗിക്കാം, അല്ലെങ്കിൽ ഒന്ന് 6 രൂപക്ക്. ഫെബ്രുവരിയും മാർച്ചും: പഴയ രണ്ടു 192പേജു പുസ്തകങ്ങളുടെ 12 രൂപക്കുളള പ്രത്യേകസമർപ്പണം, അല്ലെങ്കിൽ ഒന്ന് രൂ. 6ന്. ഏപ്രിൽ: എന്നേക്കും ജീവിക്കാൻ പുസ്തകം 35 രൂപക്ക് സമർപ്പിക്കുക, ചെറിയ സൈസ് രൂ. 20. ഈ പ്രസിദ്ധീകരണങ്ങൾ കൈവശമില്ലാത്തിടത്ത് 192 പേജുളള പഴയ രണ്ടു പുസ്തകങ്ങൾ ഒന്നിന്റെ വിലക്ക് പ്രത്യേകം സമർപ്പിക്കാം. നാട്ടുഭാഷകളിൽ, ഒരു പ്രത്യേകസമർപ്പണപുസ്തകം പകുതിവിലക്ക്. മെയ്യും ജൂണും: വാച്ച്ററവറിന് രൂ. 50ന് ഒരു വർഷത്തെ വരിസംഖ്യ. ആറുമാസ വരിസംഖ്യകളും പ്രതിമാസപ്പതിപ്പുകളുടെ വാർഷികവരിസംഖ്യയും രൂ.25. (പ്രതിമാസപ്പതിപ്പുകൾക്ക് ആറുമാസവരിസംഖ്യയില്ല. വരിസംഖ്യ ലഭിക്കാത്തിടത്ത് രണ്ടു മാസികകളും ലഘുപത്രികയുടെ ഒരു പ്രതിയുംകൂടെ 8 രൂപക്ക് സമർപ്പിക്കാവുന്നതാണ്.) ജൂലൈ: യഥാർത്ഥ സമാധാനം പുസ്തകം. ഇതു ലഭ്യമല്ലാത്തിടത്ത് രാജ്യം വരേണമേ പുസ്തകം 12 രൂപക്ക് സമർപ്പിക്കാം.
● 1991-ലെ സ്മാരകാഘോഷത്തീയതി മാർച്ച് 30 ശനിയാഴ്ച സൂര്യാസ്തമയശേഷമായിരിക്കും.
● 1991ലേക്കുളള പുതിയ വാർഷികവാക്യം “കേൾക്കുന്ന ഏവനും ‘വരിക!’ എന്നു പറയട്ടെ”—വെളി. 22:17 ആയിരിക്കും. എത്രയും വേഗം ഇതു രാജ്യഹാളിൽ സ്ഥാപിക്കുന്ന കാര്യം ഉറപ്പാക്കുക.
● പോക്കററ്സൈസ് പുസ്തകങ്ങളുടെ വിലവർദ്ധനവു നിമിത്തം പ്രത്യേകപ്രസ്ഥാനങ്ങൾക്കുളള പുതിയ നിരക്കുകൾ ഇവയാണ്: പ്രസാധകർ രൂ. 5.50; പയനിയർമാർ രൂ. 3.50; പൊതുജനങ്ങൾക്ക് രൂ. 6.