അറിയിപ്പുകൾ
● സാഹിത്യ സമർപ്പണങ്ങൾ: ഏപ്രിൽ: എന്നേക്കും ജീവിക്കാൻ പുസ്തകം രൂ. 35-നു സമർപ്പിക്കുക. ചെറിയ സൈസിന് രൂ. 20. ഈ പ്രസിദ്ധീകരണങ്ങൾ കൈവശമില്ലാത്തിടത്ത്, രണ്ട് 192 പേജ് പഴയ പുസ്തകങ്ങളുടെ പ്രത്യേക സമർപ്പണം ഒരു പുസ്തകത്തിന്റെ വിലക്ക് ആകാം. നാട്ടുഭാഷകളിൽ ഒരു പ്രത്യേക സമർപ്പണ പുസ്തകം പകുതിവിലക്ക് സമർപ്പിക്കാവുന്നതാണ്. മെയ്യ്, ജൂൺ: വാച്ച്ടവറിന്റെ ഒരു വർഷത്തെ വരിസംഖ്യ രൂ. 50.00-ന്. ആറുമാസ വരിസംഖ്യകൾക്കും പ്രതിമാസപ്പതിപ്പുകളുടെ വാർഷിക വരിസംഖ്യകൾക്കും രൂ. 25.00. (പ്രതിമാസപ്പതിപ്പുകൾക്ക് ആറുമാസ വരിസംഖ്യയില്ല. ഒരു വരിസംഖ്യ ലഭിക്കാത്തിടത്ത് രണ്ടു മാസികകളും ഒരു ലഘുപത്രികയും കൂടി രൂ. 8.00-ന് സമർപ്പിക്കാവുന്നതാണ്.) ജൂലൈ: യഥാർത്ഥ സമാധാനം പുസ്തകം. ഇതു ലഭ്യമല്ലാത്തിടത്ത് രാജ്യം വരേണമേ പുസ്തകം രൂ. 12-ന് സമർപ്പിക്കാവുന്നതാണ്. ഓഗസ്ററ്, സെപ്ററംബർ: സ്ക്കൂൾ ലഘുപത്രിക ഒഴിച്ചുളള ഏതെങ്കിലും 32 പേജ് ലഘുപത്രിക രൂ. 3-ന്.
● മെയ്യിൽ സഹായപയനിയറിംഗ് നടത്താൻ ആഗ്രഹിക്കുന്ന പ്രസാധകർ ഇപ്പോൾ തങ്ങളുടെ ആസൂത്രണങ്ങൾ നടത്തുകയും തങ്ങളുടെ അപേക്ഷകൾ നേരത്തെ ഏൽപ്പിക്കുകയും ചെയ്യണം. ഇത് ആവശ്യമായ വയൽസേവനക്രമീകരണങ്ങൾ ചെയ്യുന്നതിനും കൈവശം ആവശ്യമായ സാഹിത്യങ്ങൾ കരുതുന്നതിനും മൂപ്പൻമാരെ സഹായിക്കും.
● സ്മാരകത്തിനുശേഷം ദയവായി, സ്മാരക റിപ്പോർട്ടുഫോറം (S-7) പൂരിപ്പിച്ച് ശരിയായ സ്ററാമ്പ് (60 പൈസ) ഒട്ടിച്ച് തിരിച്ചയക്കുക. ഇത് ഒരു കവറിലിട്ടയക്കുന്നെങ്കിൽ തപാൽകൂലി രൂ.1.00 ആണ്.