വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 6/91 പേ. 3
  • ചോദ്യപ്പെട്ടി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ചോദ്യപ്പെട്ടി
  • നമ്മുടെ രാജ്യ ശുശ്രൂഷ—1991
  • സമാനമായ വിവരം
  • ചോദ്യപ്പെട്ടി
    നമ്മുടെ രാജ്യ ശുശ്രൂഷ—2002
  • സന്തോഷവാർത്ത പ്രസംഗിക്കുന്ന വിധങ്ങൾ
    യഹോവയുടെ ഇഷ്ടം ചെയ്യാൻ സംഘടിതർ
  • കൂട്ടസാക്ഷീകരണം സന്തോഷം കൈവരുത്തുന്നു
    നമ്മുടെ രാജ്യ ശുശ്രൂഷ—2003
  • ആത്മികവർധന പ്രാപിക്കുന്ന സഭ
    2007 വീക്ഷാഗോപുരം
കൂടുതൽ കാണുക
നമ്മുടെ രാജ്യ ശുശ്രൂഷ—1991
km 6/91 പേ. 3

ചോദ്യ​പ്പെ​ട്ടി

● പ്രസാ​ധകർ തങ്ങൾ താമസി​ക്കുന്ന പ്രദേ​ശ​ത്തു​ളള സഭയോ​ടു​കൂ​ടെ സേവി​ക്കാൻ ശുപാർശ​ചെ​യ്യ​പ്പെ​ടു​ന്ന​തെ​ന്തു​കൊണ്ട്‌?

ക്രമാ​നു​സൃ​ത​വും ദിവ്യാ​ധി​പ​ത്യ​പ​ര​വു​മാ​യു​ളള ഒരു വിധത്തിൽ കാര്യങ്ങൾ ചെയ്യു​ന്നത്‌ പ്രധാ​ന​മാണ്‌. അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഇങ്ങനെ എഴുതി: “എന്തെന്നാൽ ദൈവം കലക്കത്തി​ന്റെയല്ല, പിന്നെ​യൊ സമാധാ​ന​ത്തി​ന്റെ ദൈവ​മാ​കു​ന്നു. . . . സകലവും യോഗ്യ​മാ​യും ക്രമീ​ക​ര​ണ​പ്ര​കാ​ര​വും നടക്കട്ടെ.”—1 കൊരി. 14:33, 40.

യാത്രാ പ്രയാ​സ​ങ്ങ​ളോ ലൗകി​ക​ജോ​ലി​പ്പ​ട്ടി​ക​ക​ളോ മേൽവി​ചാ​ര​ണ​യി​ലെ സഹായ​ത്തി​ന്റെ ആവശ്യ​മോ നിമിത്തം വ്യത്യ​സ്‌ത​ത​ക​ളു​ണ്ടാ​യി​രി​ക്കാ​മെ​ങ്കി​ലും സാധാ​ര​ണ​യാ​യി നാം ഏതു സഭയുടെ പ്രദേ​ശത്ത്‌ വസിക്കു​ന്നു​വോ ആ സഭയിൽ സംബന്ധി​ക്കു​ന്ന​താണ്‌ ഏററവും നല്ലത്‌. ഇത്‌ വയൽസേ​വ​നത്തെ കൂടുതൽ സൗകര്യ​പ്ര​ദ​മാ​ക്കു​ന്നു. നമ്മുടെ പരിസ​ര​ത്തിന്‌ പുറത്തെ ഒരു കൂട്ട​ത്തോ​ടു​കൂ​ടെ പ്രവർത്തി​ക്കാൻ നാം വളരെ ദൂരം യാത്ര ചെയ്യേ​ണ്ട​തു​മില്ല. ഇത്‌ നമ്മുടെ സഭയിലെ മററു​ള​ള​വ​രു​മാ​യി പ്രവർത്തി​ക്കു​ന്ന​തി​നും പുതു​താ​യി തത്‌പ​ര​രാ​യ​വരെ അവർക്ക്‌ ഏററം സൗകര്യ​പ്ര​ദ​മായ യോഗ​ങ്ങ​ളി​ലേക്കു നയിക്കു​ന്ന​തി​നും നമ്മെ മെച്ചപ്പെട്ട നിലയി​ലാ​ക്കു​ന്നു. അത്‌ ആവശ്യ​മു​ളള സമയത്ത്‌ നമ്മെ സഹായി​ക്കാൻക​ഴി​യുന്ന നമ്മുടെ പ്രദേ​ശത്തെ മററു സഹോ​ദ​രീ​സ​ഹോ​ദ​രൻമാ​രു​മാ​യി നമ്മെ അടുത്ത സമ്പർക്ക​ത്തിൽ നിർത്തു​ന്നു.

നാം സ്വാത​ന്ത്ര്യ​ത്തി​ന്റെ ഒരു ആത്മാവ്‌ ഒഴിവാ​ക്കു​ക​യും രാജ്യ​താ​ത്‌പ​ര്യ​ങ്ങളെ ഒന്നാമതു കരുതു​ക​യും ചെയ്യ​പ്പെ​ടുന്ന ക്രമീ​ക​ര​ണ​ങ്ങൾക്കു​ള​ളിൽ പ്രവർത്തി​ക്കു​ക​യും ചെയ്യേ​ണ്ട​താണ്‌. (ലൂക്കോസ്‌ 16:10) ഒരു പുതിയ സഭ രൂപീ​ക​രി​ക്ക​പ്പെ​ടു​ക​യോ സഭാപു​സ്‌ത​കാ​ദ്ധ്യ​യ​നങ്ങൾ പുനഃ​ക്ര​മീ​ക​രി​ക്ക​പ്പെ​ടു​ക​യോ ചെയ്യു​മ്പോൾ നാം ചില സുഹൃ​ത്തു​ക്ക​ളോ​ടു​കൂ​ടെ കഴിയാൻ കൂടു​ത​ലി​ഷ്ട​പ്പെ​ട്ടേ​ക്കാം. എന്നാൽ പുതിയ ക്രമീ​ക​ര​ണത്തെ സ്വീക​രി​ക്കു​ന്ന​തി​നാൽ നമുക്ക്‌ പുതിയ സുഹൃ​ത്തു​ക്കളെ നേടു​ന്ന​തി​നും നമ്മുടെ ദിവ്യാ​ധി​പത്യ സഹവാ​സ​ങ്ങ​ളിൽ വിശാ​ല​രാ​കു​ന്ന​തി​നും കഴിയും. കൂടാതെ, പ്രസാ​ധകർ തങ്ങൾ സഹവസി​ക്കുന്ന സഭയുടെ പ്രദേ​ശ​ത്തി​നു​ള​ളിൽ വസിക്കു​മ്പോൾ മൂപ്പൻമാർക്ക്‌ ആട്ടിൻകൂ​ട്ടത്തെ മേയി​ക്കു​ന്ന​തും സഭയുടെ ആത്മീയാ​വ​സ്ഥയെ മെച്ച​പ്പെ​ടു​ത്തു​ന്ന​തും ഏറെ എളുപ്പ​മാ​യി​ത്തീ​രു​ന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക