അറിയിപ്പുകൾ
● സാഹിത്യ സമർപ്പണങ്ങൾ: ജൂലൈ: യഥാർത്ഥസമാധാനവും സുരക്ഷിതത്വവും—നിങ്ങൾക്ക് അത് എങ്ങനെ കണ്ടെത്താൻ കഴിയും? രൂ. 12-ന്. ഇതു ലഭ്യമല്ലാത്തടത്ത് രാജ്യം വരേണമേ പുസ്തകം രൂ. 12-നു സമർപ്പിക്കാവുന്നതാണ്. ഓഗസ്ററ്, സെപ്ററംബർ: സ്കൂൾ ലഘുപത്രിക ഒഴികെ ഏതെങ്കിലും ലഘുപത്രിക രൂ. 3-ന്. ഒക്ടോബർ: സൃഷ്ടി പുസ്തകം രൂ. 35-ന്. ചെറിയ പതിപ്പ് രൂ. 20-ന്. (നാട്ടുഭാഷ: എന്നേക്കും ജീവിക്കാൻ പുസ്തകം അല്ലെങ്കിൽ ബൈബിൾകഥാപുസ്തകം.) നവംബർ: ഉണരുക! ഉം⁄അല്ലെങ്കിൽ വീക്ഷാഗോപുരം⁄ഉം വരിസംഖ്യകൾ. ഡിസംബർ: പുതിയലോകഭാഷാന്തരം ബൈബിളും “ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ?”-ഉം ചേർത്ത്. (നാട്ടുഭാഷ: 192 പേജ് പുസ്തകങ്ങൾ പകുതി വിലക്ക് പ്രത്യേക സമർപ്പണം.) ജനുവരി: എന്നേക്കും ജീവിക്കാൻ പുസ്തകം.
● ഈ വർഷത്തെ കൺവെൻഷൻ മൂന്നു ദിവസമാകയാൽ കൺവെൻഷൻ വാരത്തിലെ പുസ്തകാദ്ധ്യയനം ഒഴിവാക്കേണ്ടയാവശ്യമില്ല.
● സഭാപുസ്തകാദ്ധ്യയനങ്ങളിൽ പഠിക്കേണ്ട അടുത്ത പ്രസിദ്ധീകരണം രക്തത്തിന് നിങ്ങളുടെ ജീവനെ രക്ഷിക്കാൻ കഴിയുന്നതെങ്ങനെ? എന്ന ലഘുപത്രികയാണ്. ഇതിനുളള ചോദ്യങ്ങൾ നമ്മുടെ രാജ്യശുശ്രൂഷയുടെ ഈ ലക്കത്തോടൊത്ത് ഉൾപ്പെടുത്തിയിരിക്കുന്നു.
● സഭകൾ 1992-ലെ കലണ്ടറുകൾക്കും വാർഷികപുസ്തകങ്ങൾക്കും തിരുവെഴുത്തുകൾ ദൈനംദിനം പരശോധിക്കലിനും ഉളള തങ്ങളുടെ ഓർഡറുകൾ ജൂലൈ 6-നു മുമ്പ് അയക്കാൻ അഭ്യർത്ഥിക്കുന്നു. ഇതിനുവേണ്ടി പ്രത്യേക ഓർഡർഫോറങ്ങൾ നേരത്തെതന്നേ അയച്ചിട്ടുണ്ട്.
● ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
നിങ്ങൾക്ക് ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും (ചെറിയ സൈസ്)—മലയാളം
ലഘുപത്രികകൾ:
ഉണരുക! ലഘുപത്രിക 8-1—ഗുജറാത്തി, മറാട്ടി
ഉണരുക! ലഘുപത്രിക 9-1—ഗുജറാത്തി
ഉണരുക! ലഘുപത്രിക 9-2—ഗുജറാത്തി
ഉണരുക! ലഘുപത്രിക 9-3—ഗുജറാത്തി
ഉണരുക! ലഘുപത്രിക 9-4—ഗുജറാത്തി
ട്രാക്ടുകൾ:
നിങ്ങൾക്ക് ബൈബിളിൽ ആശ്രയിക്കാൻ കഴിയുന്നതെന്തുകൊണ്ട്? (T-13)—ഒറിയ
രാജ്യവാർത്ത (നമ്പർ 30)—സിന്ദി
● സ്റേറാക്കിലില്ലാത്ത പ്രസിദ്ധീകരണങ്ങൾ:
നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ—ഇംഗ്ലീഷ്
ട്രാക്ടുകൾ:
യഹോവയുടെ സാക്ഷികൾ എന്തു വിശ്വസിക്കുന്നു? (T-14)—മലയാളം, തമിഴ്
ഒരു സമാധാനപൂർണ്ണമായ പുതിയ ലോകത്തിലെ ജീവിതം (T-15)—മലയാളം, തമിഴ്
മരിച്ച പ്രിയപ്പെട്ടവർക്ക് എന്തു പ്രത്യാശ? (T-16)—മലയാളം, തമിഴ്