അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണങ്ങൾ: നവംബർ: എവേക്!-നോ വാച്ച്ററവറിനോ രണ്ടിനും കൂടിയോ വരിസംഖ്യ, ഓരോന്നിനും 50 രൂ. വീതം. അർദ്ധമാസപ്പതിപ്പുകൾക്ക് ആറുമാസത്തേക്കും പ്രതിമാസപ്പതിപ്പുകൾക്ക് ഒരു വർഷത്തേക്കും 25 രൂ. (പ്രതിമാസപ്പതിപ്പുകൾക്ക് ആറുമാസ വരിസംഖ്യകളില്ല.) ഡിസംബർ: പുതിയലോക ഭാഷാന്തരം ബൈബിളും “ബൈബിൾ—ദൈവത്തിന്റെ വചനമൊ അതോ മനുഷ്യന്റേതൊ?” 60 രൂപക്ക്. (നാട്ടുഭാഷ: 192 പേജ് പുസ്തകങ്ങളുടെ പ്രത്യേക സമർപ്പണം, രണ്ടെണ്ണം രൂ. 12 അല്ലെങ്കിൽ ഒരെണ്ണം രൂ. 6.) ജനുവരി: എന്നേക്കും ജീവിക്കാൻ പുസ്തകം വലുതിന് 40 രൂപക്കും ചെറുതിന് 20 രൂപക്കും. ഫെബ്രുവരി, മാർച്ച്: രണ്ടു പഴയ 192 പേജ് പുസ്തകങ്ങളുടെ പ്രത്യേക സമർപ്പണം, രൂ. 12. നാട്ടുഭാഷ: ഒരു 192 പേജ് പുസ്തകം രൂ. 6. ഏപ്രിൽ: യുവജനങ്ങൾ ചോദിക്കുന്നു പുസ്തകം രൂപ 20-ന്. (ലഭ്യമല്ലാത്ത ഭാഷകളിൽ പഴയ പ്രത്യേക സമർപ്പണ പുസ്തകങ്ങൾ, രണ്ടെണ്ണം 12 രൂപക്ക് അല്ലെങ്കിൽ ഒരെണ്ണം 6 രൂപക്ക് സമർപ്പിക്കുക.)
◼ ഇപ്പോൾ മ്യാൻമാർ (ബർമീസ്) ഭാഷയിലുളള വീക്ഷാഗോപുരത്തിന് വരിസംഖ്യ സമർപ്പിക്കാവുന്നതാണ്. മ്യാൻമാർ ഭാഷയിലുളള വീക്ഷാഗോപുരം അർദ്ധമാസപ്പതിപ്പും ഉണരുക! പ്രതിമാസപ്പതിപ്പുമാണ്.
◼ ജനുവരിയിൽ തുടങ്ങി സർക്കിട്ട്മേൽവിചാരകൻമാരുടെ പരസ്യ പ്രസംഗം “കിഴക്കൻ യൂറോപ്പിൽ കൺവെൻഷനു കൂടിവന്ന സന്തുഷ്ടർ യഹോവയെ സ്തുതിക്കുന്നു” എന്നതായിരിക്കും. ഈ പ്രസംഗം 1990-ലെ വേനൽക്കാലത്ത് കിഴക്കൻ യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നടത്തപ്പെട്ട 1990-ലെ “നിർമ്മലഭാഷാ” ഡിസ്ട്രിക്ട് കൺവെൻഷനുകളിലെ ചില വിശേഷാശയങ്ങൾ വിവരിക്കുന്ന ഒരു സൈഡ്ള് പ്രദർശനം വിശേഷവൽക്കരിക്കും.
◼ അദ്ധ്യക്ഷമേൽവിചാരകനൊ അല്ലെങ്കിൽ അദ്ദേഹം നിർദ്ദേശിക്കുന്ന ആരെങ്കിലുമോ സഭാകണക്കുകൾ ഡിസംബർ 1നൊ അല്ലെങ്കിൽ അതിനുശേഷം സാധ്യമാകുന്നടത്തോളം നേരത്തെയോ ഓഡിററ് ചെയ്യണം.
◼ നേപ്പാളിയിലുളള നമ്മുടെ രാജ്യശുശ്രൂഷ, 1991 ഒക്ടോബർ മുതൽ അച്ചടിക്കപ്പെടും. ദയവായി നിങ്ങളുടെ ആവശ്യത്തിന് ഓർഡർ അയക്കുക.
◼ വീക്ഷാഗോപുരം കന്നടയിലും മലയാളത്തിലും തമിഴിലും 1992 ജനുവരി ലക്കം മുതൽ അർദ്ധമാസപ്പതിപ്പുകളായി അച്ചടിക്കപ്പെടുന്നതായിരിക്കും. അടുത്ത ജനുവരി മുതൽ ഓരോ മാസവും രണ്ടു പതിപ്പുകളാൽ ഇരട്ടിയാകും എന്നതിനാൽ സഭകൾ തങ്ങളുടെ ഓർഡർ ക്രമീകരിക്കേണ്ടത് ആവശ്യമാണ്.
◼ ഉണരുക! ഗുജറാത്തിയിൽ 1992 ജനുവരി മുതൽ പ്രതിമാസപ്പതിപ്പായി പ്രസിദ്ധീകരിക്കും. ദയവായി ഇതിനുളള നിങ്ങളുടെ ഓർഡറുകൾ ഉടൻ അയക്കുക.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
ഹിന്ദി: രക്തത്തിന് നിങ്ങളുടെ ജീവനെ രക്ഷിക്കാൻ കഴിയുന്നതെങ്ങനെ?; നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും? കന്നട: നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും? മലയാളം: നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും? തമിഴ്: രക്തത്തിന് നിങ്ങളുടെ ജീവനെ രക്ഷിക്കാൻ കഴിയുന്നതെങ്ങനെ?; നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും?
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
ഇംഗ്ലീഷ്: കുരുക്ഷേത്രം മുതൽ അർമ്മഗെദ്ദോൻ വരെ—നിങ്ങളുടെ അതിജീവനവും; കരുതലുളള ഒരു ദൈവമുണ്ടോ? തമിഴ്: ലഘുലേഖകൾ: യഹോവയുടെ സാക്ഷികൾ എന്തു വിശ്വസിക്കുന്നു? (T-14); സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവൻ (T-15); മരിച്ച പ്രിയപ്പെട്ടവർക്ക് എന്തു പ്രത്യാശ? (T-16)