അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണങ്ങൾ: ജനുവരി: എന്നേക്കും ജീവിക്കാൻ പുസ്തകം, വലുത് 40 രൂപക്ക് ചെറുത് 20 രൂപക്ക്. ഫെബ്രുവരി, മാർച്ച്: 192 പേജുളള പഴയ രണ്ടു പുസ്തകങ്ങളുടെ പ്രത്യേക സമർപ്പണം 12 രൂപക്ക്. നാട്ടുഭാഷ: 192 പേജുളള പഴയ ഒരു പുസ്തകം 6 രൂപക്ക്. ഏപ്രിൽ: യുവജനങ്ങൾ ചോദിക്കുന്നു പുസ്തകം 20 രൂപക്ക്. (ലഭ്യമല്ലാത്ത ഭാഷകളിൽ പഴയ പ്രത്യേക സമർപ്പണ പുസ്തകങ്ങൾ രണ്ടെണ്ണം 12 രൂപക്ക് അല്ലെങ്കിൽ ഒരെണ്ണം 6 രൂപക്ക്.) മെയ്യ്, ജൂൺ: വീക്ഷാഗോപുരത്തിന്റെ ഒരു വർഷത്തെ വരിസംഖ്യ 50 രൂപക്ക്. ആറുമാസ വരിസംഖ്യക്കും പ്രതിമാസപ്പതിപ്പുകളുടെ ഒരു വർഷത്തെ വരിസംഖ്യക്കും രൂ. 25. (പ്രതിമാസപ്പതിപ്പുകൾക്ക് ആറുമാസ വരിസംഖ്യയില്ല.) വരിസംഖ്യ ലഭിക്കാത്തടത്ത് രണ്ടു മാസികകളും ഒരു ലഘുപത്രികയും കൂടി 8 രൂപക്ക് സമർപ്പിക്കാവുന്നതാണ്.
◼ ആയിരത്തിത്തൊളളായിരത്തി തൊണ്ണൂററി രണ്ടിലെ സ്മാരകം ഏപ്രിൽ 17 വെളളിയാഴ്ച സൂര്യാസ്തമയത്തിനുശേഷമായിരിക്കും. ആ തീയതിയിൽ മററു യാതൊരു സഭാമീററിംഗുകളും നടത്തരുത്.
◼ ആയിരത്തിത്തൊളളായിരത്തി തൊണ്ണൂററി രണ്ടിലെ പുതിയ വാർഷിക വാക്യം, “പ്രത്യാശയിൽ സന്തോഷിക്കുക . . . പ്രാർത്ഥനയിൽ ഉററിരിക്കുക.” (റോമർ 12:12) എന്നതാണ്. (എല്ലാ സഭകളും സാധ്യമാകുന്നത്ര വേഗത്തിൽ പുതിയ വാർഷികവാക്യം പ്രദർശിപ്പിക്കാൻ നിർദ്ദേശിക്കപ്പെടുന്നു.)
◼ ആയിരത്തിത്തൊളളായിരത്തി തൊണ്ണൂററി മൂന്നിലെ സ്മാരകം ഏപ്രിൽ 6 ചൊവ്വാഴ്ച സൂര്യാസ്തമയത്തിനുശേഷമായിരിക്കും. 1993-ലെ സ്മാരകാഘോഷത്തിന്റെ തീയതി മുൻകൂട്ടി അറിയിച്ചിരിക്കുന്നതിന്റെ കാരണം, ഈ ചടങ്ങിനുവേണ്ടി മററ് സൗകര്യങ്ങൾ ഉപയോഗിക്കേണ്ടതാവശ്യമായി വരുമ്പോൾ സഹോദരൻമാർക്ക് ലഭ്യമായ ഹോളുകളുടെ ആവശ്യമായ റിസർവേഷനുകളൊ കരാറുകളൊ നടത്തുന്നതിനുവേണ്ടിയാണ്.
◼ വരും മാസങ്ങളിലേക്ക് കൂടുതൽ മാസികകൾ ആവശ്യമുളള സഭകൾ തങ്ങളുടെ ഓർഡറുകൾ താഴെപ്പറയുന്ന തീയതികളിൽ ഓഫീസിൽ ലഭ്യമാക്കിയിരിക്കണം: ഏപ്രിൽ ലക്കം, ജനുവരി 15; മെയ് ലക്കം, ഫെബ്രുവരി 15; ജൂൺ ലക്കം, മാർച്ച് 15.