പയനിയറിംഗ്—സമൃദ്ധമായ പ്രതിഫലങ്ങൾ കൈവരുത്തുന്ന ഒരു സേവനം
1 യഹോവ, നാം ആനന്ദിക്കുന്നതിനും നമ്മുടെ എല്ലാ കഠിനാദ്ധ്വാനത്തിനും നൻമ അനുഭവിക്കുന്നതിനും ആഗ്രഹിക്കുന്നു. (സഭാ. 5:18) നമുക്ക് ഉൾപ്പെടാൻ കഴിയുന്ന ഏററവും പ്രധാനപ്പെട്ട വേല രാജ്യപ്രസംഗവും ശിഷ്യരാക്കലും പ്രവർത്തനമാണ്. പൗലോസ് തിമൊഥെയോസിനെ ഇപ്രകാരം ബുദ്ധിയുപദേശിച്ചു: “ഒരു സുവിശേഷകന്റെ വേല ചെയ്യുക, നിങ്ങളുടെ ശുശ്രൂഷ പൂർണ്ണമായി നിറവേററുക.” (2 തിമൊ. 4:5) അവൻ തിമൊഥെയോസിനെ പ്രോത്സാഹിപ്പിച്ചു, പൗലോസിന്റെ വാക്കുകൾ ഇന്ന് നമ്മുടെ ശുശ്രൂഷയിൽ മുഴുദേഹിയോടെ ഏർപ്പെടാൻ നമ്മെയെല്ലാം പ്രോത്സാഹിപ്പിക്കുന്നു. ചിലർക്ക്, മുഴുദേഹിയോടെയുളള സേവനത്തിൽ, ഒരു നിരന്തരപയനിയറായി സേവിക്കുന്നത് ഉൾപ്പെട്ടേക്കാം. നിങ്ങളെ മുഴുസമയ ശുശ്രൂഷ ഏറെറടുക്കാൻ നിങ്ങളുടെ സാഹചര്യങ്ങൾ അനുവദിക്കുമോയെന്ന് എന്തുകൊണ്ട് പ്രാർത്ഥനാപൂർവം പരിഗണിച്ചുകൂടാ?
2 ക്രിയാത്മകമായ പ്രവർത്തനം ആവശ്യം: പയനിയർ വേലയിൽ ഏർപ്പെടുന്നതിന് നമ്മുടെ പ്രാർത്ഥനക്ക് അനുയോജ്യമായി അസന്ദിഗ്ദ്ധമായ പടികൾ എടുക്കുന്നത് ആവശ്യമാക്കിത്തീർക്കുന്നു. ആളുകളോടുളള സ്നേഹത്തോടൊപ്പം യഹോവാസേവനത്തിൽ ഒരു ഹൃദയംഗമമായ ആഗ്രഹം നട്ടുവളർത്തുക. മടക്കസന്ദർശനങ്ങളും ബൈബിളദ്ധ്യയനങ്ങളും ആർജ്ജിച്ചുകൊണ്ട് വയലിലെ നിങ്ങളുടെ പ്രവർത്തനം വർദ്ധിപ്പിക്കുക. പ്രായോഗികമായ ഒരു പട്ടിക രൂപീകരിക്കുന്നതിന് ശ്രമിക്കുക; യാഥാർത്ഥ്യബോധമുളളവരായിരിക്കുക. മൂപ്പൻമാരിൽനിന്നും പയനിയർമാരിൽനിന്നും നിർദ്ദേശങ്ങൾ തേടുക. പ്രസംഗവേലയിൽ പങ്കെടുക്കുന്നതിന് സുചിന്തിതമായ ഒരു ക്രമത്തോട് പററിനിൽക്കുക. ആത്മശിക്ഷണവും മുൻകൈയെടുക്കലും ദൃഢനിശ്ചയവും ആവശ്യമാണ്. (1 കൊരി. 9:23, 25, 27) ഈ അടുത്ത കാലത്ത് പ്രവേശിച്ച അനേകരും എടുത്ത ക്രിയാത്മക പടികളിൽ ചിലവയാണിത്.
3 നാം നമ്മുടെ കഴിവുകളെ പുതുക്കിക്കൊണ്ട് വ്യക്തമായ ലാക്കുകൾ വെക്കുകയും അതിനുവേണ്ടി തീക്ഷ്ണമായി പ്രവർത്തിക്കുകയും ചെയ്യുന്നതിനാൽ നമ്മുടെ പ്രസംഗം അഭിവൃദ്ധിപ്പെടാൻ സാധ്യമാക്കിത്തീർക്കും. വാതിൽക്കൽ നമ്മുടെ മുഖവുരകൾ അല്ലെങ്കിൽ എതിർപ്പുകളെ തരണം ചെയ്യുന്ന വിധം മെച്ചപ്പെടുത്താൻ കഴിയുമോ? ലഭ്യമായ എല്ലാ സാഹിത്യങ്ങളും നാം പൂർണ്ണമായി പ്രയോജനപ്പെടുത്തുന്നുണ്ടോ? നാം ഒരു പുരോഗമനപരമായ ബൈബിളദ്ധ്യയനം നടത്തുന്നുണ്ടോ? പിന്നീട് നിരന്തര പയനിയറിംഗിന്റെ ചിന്തയിൽ ഇപ്പോൾ നമുക്ക് സഹായപയനിയറിംഗ് തുടങ്ങാൻ കഴിയുമോ? പ്രായോഗികവും നമുക്കു പൂർത്തീകരിക്കാൻ സാധ്യമാകുന്നതിനനുസരിച്ചും ലാക്കുകൾ വെക്കണം. അത്തരം ലാക്കുകളിൽ എത്തിച്ചേരുന്നത് നമ്മുടെ ഫലപ്രദത്വത്തെ അഭിവൃദ്ധിപ്പെടുത്തുകയും നമുക്ക് കൂടുതൽ സംതൃപ്തി കൈവരുത്തുകയും ചെയ്യും.—1 തിമൊ. 4:15, 16.
4 പ്രതിഫലദായകമായ ഒരു ജീവിതരീതി: ഒരു ശരിയായ ഉദ്ദേശ്യത്തിൽ പയനിയറിംഗ് നടത്തുകയും ആത്മീയാഭിവൃദ്ധി കൈവരുത്തുന്നതിന് ആഗ്രഹമുണ്ടായിരിക്കുകയും ചെയ്യുന്നത് അനേകം പ്രയോജനങ്ങൾ കൈവരുത്തും. നാം യഹോവയിൽ കൂടുതൽ ശക്തമായ ഒരു ആശ്രയം വികസിപ്പിക്കുന്നു. ദൈവവചനം കൈകാര്യം ചെയ്യുന്നതിന് കൂടുതലായ വൈദഗ്ദ്ധ്യം അത് ശുശ്രൂഷയിൽ ക്രമമായി ഉപയോഗിക്കുന്നതിനാൽ സംജാതമാകുന്നു. സഭയിൽ ഒരു ആരോഗ്യാവഹമായ സ്വാധീനം ചെലുത്തപ്പെടുകയും നമ്മുടെ തീക്ഷ്ണമായ ദൃഷ്ടാന്തത്താൽ മററുളളവർക്ക് ശുശ്രൂഷയിൽ കൂടുതലായ ഒരു പങ്കുണ്ടായിരിക്കാൻ പ്രേരിപ്പിക്കപ്പെടുകയും ചെയ്തേക്കാം. പയനിയറിംഗിന് വീണ്ടും ജീവിതത്തിന് കൂടുതലായ ഒരു ആത്മീയ കാഴ്ചപ്പാട് ഉണ്ടായിരിക്കന്നതിനും ലൗകികമായ ഉന്നതപദവാഞ്ഛയിൽനിന്നും മോഹങ്ങളിൽനിന്നും സഹവാസങ്ങളിൽനിന്നും നമ്മെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നതിനു കഴിയും.
5 യേശു തന്റെ അനുഗാമികളോട് പറഞ്ഞു: “കൊയ്ത് വലുതാണ്, എന്നാൽ വേലക്കാർ ചുരുക്കമാണ്. അതുകൊണ്ട് കൊയ്തിന്റെ യജമാനനോട് തന്റെ കൊയ്തിന് വേലക്കാരെ അയച്ചുതരാൻ യാചിക്കുക.” (മത്താ. 9:37, 38) വേലക്കാരുടെ ആവശ്യം ഇപ്പോൾ യേശുവിന്റെ നാളിനെക്കാൾ വളരെ കൂടുതലാണ്. പയനിയറിംഗ് നമുക്ക് ഈ അത്യാവശ്യമായ ജീവൻരക്ഷാവേലയിൽ ഒരു പൂർണ്ണപങ്കുണ്ടായിരിക്കാനുളള അവസരം അനുവദിക്കുന്നു. നമ്മുടെ മഹാസ്രഷ്ടാവിനെ മുഴുസമയം സേവിക്കുന്നതിന് ഒരുവന്റെ ജീവിതം ഉപയോഗിക്കുന്നതിൽനിന്ന് കൈവരുന്ന സന്തോഷത്തോടും സംതൃപ്തിയോടും കിടനിൽക്കാൻ കഴിയുന്ന യാതൊന്നുമില്ല.—സദൃ. 10:22.