അറിയിപ്പുകൾ
●സാഹിത്യ സമർപ്പണങ്ങൾ: ഫെബ്രുവരി , മാർച്ച്: 192 പേജുകളുളള പഴയ രണ്ടു പുസ്തകങ്ങളുടെ പ്രത്യേക സമർപ്പണം, 12 രൂപക്ക്. നാട്ടുഭാഷ: 192 പേജുകളുളള ഒരു പഴയ പുസ്‌തകം 6 രൂപക്ക്. ഏപ്രിൽ: യുവജനങ്ങൾ ചോദിക്കുന്നു പുസ്‌തകം 20 രൂപക്ക്. (ലഭ്യമല്ലാത്ത ഭാഷകളിൽ പഴയ പ്രത്യേക സമർപ്പണ പുസ്തകങ്ങൾ, രണ്ടെണ്ണം 12 രൂപക്ക് അല്ലെങ്കിൽ ഒരെണ്ണം 6 രൂപക്ക്.) മെയ്, ജൂൺ: വീക്ഷാഗോപുരത്തിന്റെ ഒരു വർഷത്തെ വരിസംഖ്യ 50 രൂപക്ക്. ആറുമാസത്തെ വരിസംഖ്യക്കും പ്രതിമാസപ്പതിപ്പുകൾക്ക് ഒരു വർഷത്തെ വരിസംഖ്യക്കും രൂ. 25. (പ്രതിമാസപ്പതിപ്പുകൾക്ക് ആറുമാസ വരിസംഖ്യയില്ല.) വരിസംഖ്യ ലഭിക്കാത്തടത്ത് രണ്ടു മാസികകളും ഒരു ലഘുപത്രികയും കൂടി 8 രൂപക്ക് സമർപ്പിക്കാവുന്നതാണ്. ജൂലൈ: ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ രൂ. 12-ന്. (നാട്ടുഭാഷ: 192 പേജുകളുളള ഒരു പഴയ പുസ്‌തകം 6 രൂപക്ക് സമർപ്പിക്കുക.)
◼ ഇംഗ്ലീഷ് വീക്ഷാഗോപുരത്തിന്റെ 1980 മുതൽ 1985 വരെയുളള വർഷങ്ങളിലെ കട്ടി ബയൻറിട്ട വാല്യങ്ങൾ ലഭിക്കാൻ ആഗ്രഹിക്കുന്നവർ സഭമുഖാന്തരം അപേക്ഷിക്കണം, ഓഫീസിലേക്ക് എഴുതരുത്. വാല്യങ്ങൾ ഒരിക്കൽ മാത്രം അച്ചടിക്കുന്നതിനാൽ അവയുടെ ആവശ്യം എല്ലാവരും ശ്രദ്ധാപൂർവം പരിഗണിക്കുന്നതിന് ഞങ്ങൾ നിങ്ങളെ പ്രേരിപ്പിക്കുന്നു. ദയവായി, ഈ ബയൻറിട്ട വാല്യങ്ങൾ കാഷ് ഐററങ്ങളാണെന്ന് ഓർക്കുക.
◼ അദ്ധ്യക്ഷമേൽവിചാരകനോ അദ്ദേഹത്താൽ നിയോഗിക്കപ്പെട്ട ആരെങ്കിലുമോ മാർച്ച് 1-ന് അല്ലെങ്കിൽ അതിനുശേഷം എത്രയും വേഗം കണക്കുകൾ ഓഡിററ് ചെയ്യണം.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ: ഇംഗ്ലീഷ്: ജീവിച്ചിരുന്നിട്ടുളളതിലേക്കും ഏററവും മഹാനായ മനുഷ്യൻ; മരിച്ചവരുടെ ആത്മാക്കൾ—അവക്ക് നിങ്ങളെ സഹായിക്കുന്നതിനൊ ഉപദ്രവിക്കുന്നതിനൊ കഴിയുമോ? അവ യഥാർത്ഥത്തിൽ സ്ഥിതിചെയ്യുന്നുവോ?