സുവാർത്ത സമർപ്പിക്കൽ—വീടുതോറുമുളള വേലയിൽ വൈവിധ്യത്തോടെ
1 യഹോവയുടെ സൃഷ്ടി വൈവിദ്ധ്യത്താൽ സമൃദ്ധമല്ലയോ? സങ്കീർത്തനക്കാരൻ ഇപ്രകാരം പ്രഖ്യാപിച്ചു: “യഹോവേ നിന്റെ പ്രവർത്തികൾ എത്രയധികമാകുന്നു! നീ ജ്ഞാനപൂർവം അവയെയെല്ലാം ഉണ്ടാക്കിയിരിക്കുന്നു. ഭൂമി നിന്റെ ഉൽപ്പന്നങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നു.” (സങ്കീ. 104:24) അവൻ നമ്മോടു പ്രസംഗിക്കാൻ കൽപ്പിച്ചിരിക്കുന്ന സുവാർത്തക്കും അനേകം വശങ്ങളുണ്ട്. സാധ്യമാകുന്നത്ര ആളുകളെ സമീപിക്കാൻ തക്കവണ്ണം നിങ്ങൾ നിങ്ങളുടെ വീടുതോറുമുളള വേലയിൽ വൈവിധ്യം ഉപയോഗിക്കുന്നുണ്ടോ?
2 മാസികാദിനത്തിൽ: സൊസൈററി എല്ലാവരെയും എല്ലാ ശനിയാഴ്ചയും മാസികാ വിതരണത്തിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നു. സംഭാഷണവിഷയം ഉപയോഗിക്കുന്നതിനു പകരം ഒരു ലേഖനം വിശേഷവത്ക്കരിച്ചുകൊണ്ട് 30 മുതൽ 60 വരെ സെക്കൻറുകൊണ്ടുളള അവതരണം നടത്തി രണ്ടു മാസികകളും കൂടി 5 രൂപക്ക് സമർപ്പിക്കുന്നത് ഉചിതമാണ്. വീട്ടുകാരൻ ചോദ്യങ്ങൾ ഉന്നയിക്കുകയൊ സാധാരണയിൽ കവിഞ്ഞ താൽപ്പര്യം കാണിക്കുകയൊ ചെയ്യുന്നുവെങ്കിൽ നാം അടുത്ത വീട്ടിലേക്ക് തിരക്കിട്ടുപോകണമെന്ന് വിചാരിക്കേണ്ടയാവശ്യമില്ല.
3 വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും കാര്യത്തിൽ വൈവിധ്യത്തിന്റെ കുറവില്ല. മിക്കപ്പോഴും സേവനയോഗത്തിന്റെ ആദ്യഭാഗം കൈകാര്യം ചെയ്യുന്ന സഹോദരൻ പുതിയ മാസികകളിൽനിന്നുളള സംസാരാശയങ്ങൾ അവതരിപ്പിക്കുന്നു. ശ്രദ്ധകൊടുക്കുക; നിങ്ങൾ ഉപയോഗിച്ചേക്കാവുന്ന നിർദ്ദേശങ്ങൾ കുറിച്ചെടുക്കുക. സേവനയോഗത്തിൽ ഒരു പ്രകടനം ഉൾപ്പെടുന്നെങ്കിൽ അത് എപ്രകാരം ചെയ്തുവെന്ന് ശ്രദ്ധിക്കുക, അത് അഭ്യസിക്കുക, അത് ശനിയാഴ്ച വയലിൽ ഉപയോഗിക്കുക. നിങ്ങൾക്ക് മോശമായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് കാണുന്നെങ്കിൽ വിശേഷവത്ക്കരിക്കുന്നതിന് മറെറാരു ലേഖനം തിരഞ്ഞെടുക്കുക. ഓരോ ലക്കത്തിലും വ്യത്യസ്ത താൽപ്പര്യങ്ങളുളള ആളുകളെ ആകർഷിക്കുന്നതിന് രൂപകൽപ്പനചെയ്തിരിക്കുന്ന ധാരാളം വിഷയങ്ങൾ ഉൾക്കൊളളുന്നു. രണ്ടു മാസികകളിലെയും വിഷയങ്ങൾ സുജ്ഞാതമാക്കിയാൽ നിങ്ങളുടെ അവതരണം വീട്ടുകാരന്റെ താൽപ്പര്യത്തിന് അനുയോജ്യമാക്കിത്തീർക്കാൻ എളുപ്പമായിരിക്കും.
4 നിങ്ങളുടെ മുഖവുര വ്യത്യാസപ്പെടുത്തുക: മററു സന്ദർഭങ്ങളിൽ പുതിയ സമർപ്പണത്തോടൊപ്പം സംഭാഷണ വിഷയം ഉപയോഗിക്കണം. നമ്മുടെ രാജ്യശുശ്രൂഷ കാലാകാലങ്ങളിൽ വ്യത്യസ്തങ്ങളായ സംഭാഷണവിഷയങ്ങൾ നിർദ്ദേശിക്കുന്നു. പുതിയവരെ പരിശീലിപ്പിക്കുമ്പോൾ പുതിയ വിഷയം ലളിതമായി അവതരിപ്പിക്കുന്നത് ഏററവും നന്നായിരിക്കും. എന്നിരുന്നാലും മററു സന്ദർഭങ്ങളിൽ നിങ്ങളുടെ സമീപനം വ്യത്യാസപ്പെടുത്തുന്നത് നന്നായിരുന്നേക്കാം. നിങ്ങൾ സംഭാഷണം തുടങ്ങുന്നതിനുളള ഉപാധിയെന്ന നിലയിൽ ഒരു ലഘുലേഖയൊ ഹാൻഡ്ബില്ലൊ സമർപ്പിച്ചുകൊണ്ട് നിങ്ങളുടെ അവതരണം തുടങ്ങുന്നതിന് ശ്രമിച്ചിട്ടുണ്ടോ?
5 നിങ്ങൾ ഇതുവരെ ശ്രമിച്ചുനോക്കാത്ത ചില മുഖവുരകൾ ന്യായവാദം പുസ്തകത്തിലുണ്ടെന്നുളളതിനു സംശയമില്ല. ദൃഷ്ടാന്തത്തിന്, 10-11 പേജുകളിൽ പുതിയ സംഭവങ്ങളുടെ അടിസ്ഥാനത്തിലുളള മുഖവുരകൾ നിർദ്ദേശിക്കുന്നു. കൂടാതെ, 1988 ജൂലൈ 15-ലെ വാച്ച്ടവർ പേജുകൾ 15-20-ലെ വിശിഷ്ടമായ നിർദ്ദേശങ്ങൾ മറക്കരുത്. വീട്ടുകാരനെ തന്റെ വീക്ഷണം പ്രകടമാക്കാൻ അനുവദിക്കുമെന്ന് നിശ്ചയമുളളവരായിരുന്നുകൊണ്ട് പേജ് 19 ഖണ്ഡിക 16-ലെ സുചിന്തിതമായ ചോദ്യങ്ങളിൽ ചിലത് ശ്രമിച്ചുനോക്കുക.
6 നമ്മുടെ പ്രദേശത്തെ ആളുകൾ അനേകം വ്യത്യസ്ത പശ്ചാത്തലങ്ങളിൽനിന്നും സാഹചര്യങ്ങളിൽനിന്നും വന്നവരാണ്. മററുളളവരുടെ ക്ഷേമത്തിനു പരിഗണന കൊടുത്തുകൊണ്ട് ശ്രദ്ധിക്കുന്ന എല്ലാവരെയും ആകർഷിക്കത്തക്കവണ്ണം നമ്മുടെ സമീപനരീതി വ്യത്യാസപ്പെടുത്തേണ്ടയാവശ്യമുണ്ട്. (1 കൊരി. 9:19-23) വീടുതോറുമുളള നമ്മുടെ പ്രവർത്തനത്തിൽ വൈവിധ്യം ഉപയോഗിക്കുന്നത് ‘നമ്മെത്തന്നെയും നമ്മെ ശ്രദ്ധിക്കുന്നവരെയും രക്ഷിക്കാൻ’ സഹായിക്കും.—1 തിമൊ. 4:16.