ദിവ്യാധിപത്യ വാർത്തകൾ
കൊറിയ: ജനുവരിയിൽ 68,310 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചത്തിൽ എത്തി. സ്നാപനമേററ എല്ലാ പ്രസാധകരും മുഴുസമയ ശുശ്രൂഷയുടെ ഏതെങ്കിലും വശത്ത് ഏർപ്പെട്ടിരുന്നതായി ഏഴു സഭകൾ റിപ്പോർട്ടു ചെയ്തു. ഒരു സഭ 12 നിരന്തരപയനിയർമാരെയും 15 സഹായ പയനിയർമാരെയും റിപ്പോർട്ടു ചെയ്തു, പ്രസാധകർ ആരുമില്ലായിരുന്നു.
നൈജീരിയ: ജനുവരി റിപ്പോർട്ട് 1,56,001 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചം കാണിച്ചു, കഴിഞ്ഞ വർഷത്തെ ശരാശരിയേക്കാൾ 7 ശതമാനത്തിന്റെ വർദ്ധനവുതന്നെ.