ദിവ്യാധിപത്യ വാർത്തകൾ
ഗ്വാഡലൂപ്: മെയ്യിൽ 6,830 പ്രസാധകരുടെയും 9,302 ബൈബിളദ്ധ്യയനങ്ങളുടെയും പുതിയ അത്യുച്ചങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടു. നാലു സർക്കിട്ട് സമ്മേളനങ്ങൾ, 12,407 എന്ന സംയുക്ത ഹാജരോടെ നടത്തപ്പെട്ടു, 123 പേർ സ്നാപനം സ്വീകരിച്ചു.
റുമേനിയ: അവിടെ ഏപ്രിലിൽ 23,938 പ്രസാധകരുടെ ഒരു അത്യുച്ചമുണ്ടായിരുന്നു, കഴിഞ്ഞ വർഷത്തെ ശരാശരിയേക്കാൾ 17 ശതമാനത്തിന്റെ ഒരു വർദ്ധനവു തന്നെ, അവർക്ക് 66,395 പേരുടെ ഒരു മികച്ച സ്‌മാരക ഹാജരുമുണ്ടായിരുന്നു.