അറിയിപ്പുകൾ
▪ സാഹിത്യ സമർപ്പണങ്ങൾ: നവംബർ: ഉണരുക!യുടെയോ വീക്ഷാഗോപുരത്തിന്റെയോ രണ്ടിന്റെയും കൂടെയോ വരിസംഖ്യകൾ. അർദ്ധമാസ പതിപ്പുകൾക്ക് ഒരു മുഴുവർഷത്തേക്കുമുളള വരിസംഖ്യ 60 രൂപയും ആറുമാസത്തേക്കുളള വരിസംഖ്യ 30 രൂപയും. പ്രതിമാസപതിപ്പുകൾക്ക് ഒരു വർഷത്തേക്കുളള വരിസംഖ്യ 30 രൂപ. പ്രതിമാസ പതിപ്പുകൾക്ക് ആറു മാസത്തേക്കുളള വരിസംഖ്യ ലഭ്യമല്ല. ഡിസംബർ: ഏററവും മഹാനായ മനുഷ്യൻ പുസ്തകം 40 രൂപക്ക്. ലഭ്യമല്ലെങ്കിൽ ബൈബിൾകഥാ പുസ്തകമോ എന്നേക്കും ജീവിക്കാൻ പുസ്തകമോ ഉപയോഗിക്കുക. ജനുവരി 1993: പഴക്കമേറിയ 192 പേജ് പുസ്തകങ്ങളുടെ പ്രത്യേക സമർപ്പണം, ഓരോന്നിനും 6 രൂപക്ക്. ഇതിൽ 1983-ലൊ അതിനുമുമ്പോ പ്രസിദ്ധീകരിച്ച എല്ലാ 192 പേജ് പുസ്തകങ്ങളും ഉൾപ്പെടുന്നു. മലയാളത്തിലും തമിഴിലും: യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും—ഏതുറവിൽനിന്ന്? എക സത്യദൈവത്തിന്റെ ആരാധനയിൽ ഏകീകൃതർ എന്നിവ. ഗുജറാത്തിയിൽ: നിത്യജീവനിലേക്കു നയിക്കുന്ന സത്യം, ഈ ജീവിതം മാത്രമാണോ ഉളളത്? എന്നിവ. ഹിന്ദിയിലും കന്നടയിലും: സുവാർത്ത നിങ്ങളെ സന്തുഷ്ടരാക്കാൻ, “നിന്റെ രാജ്യം വരേണമേ”, എന്നിവ. തെലുങ്കിൽ: ഈ ജീവിതം മാത്രമാണോ ഉളളത്? മറാത്തിയിൽ: മഹദ്ഗുരുവിനെ ശ്രദ്ധിക്കൽ, ഈ ജീവിതം മാത്രമാണോ ഉളളത്? എന്നിവ. ബംഗാളിയിലും നേപ്പാളിയിലും: നമ്മുടെ പ്രശ്നങ്ങൾ ലഘുപത്രിക. ഫെബ്രുവരി: എന്നേക്കും ജീവിക്കാൻ പുസ്തകം 40 രൂപക്ക്. (ചെറുതിന് 20 രൂപ) കുറിപ്പ്: ഡിസംബർ മുതൽ സാഹിത്യസമർപ്പണങ്ങളിൽ ഒരു മാററമുണ്ട്. മേൽപ്പറഞ്ഞ വിശേഷപ്രചരണ ഇനങ്ങൾ ഇതുവരെയും ഓർഡർ ചെയ്തിട്ടില്ലാത്ത സഭകൾ തങ്ങളുടെ അടുത്ത തവണത്തെ സാഹിത്യഓർഡറിൽ അതു ചെയ്യണം.
▪ അദ്ധ്യക്ഷമേൽവിചാരകനോ അദ്ദേഹം നിയമിക്കുന്ന ആരെങ്കിലുമോ ഡിസംബർ 1-ന് അല്ലെങ്കിൽ അതിനുശേഷം എത്രയും നേരത്തെ സഭാക്കണക്കുകൾ ഓഡിററു ചെയ്യണം. ഇതു ചെയ്തു കഴിയുമ്പോൾ സഭയിൽ അറിയിപ്പു നടത്തുക.
▪ ജനുവരി മുതൽ സർക്കിട്ട് മേൽവിചാരകൻമാർ “ലോകത്തിലെ മാലിന്യങ്ങളിൽനിന്ന് നമ്മെത്തന്നെ ശുദ്ധരാക്കൽ” എന്ന പരസ്യപ്രസംഗം നടത്തുന്നതായിരിക്കും.
▪ നിങ്ങൾ ശ്രദ്ധിച്ചിരിക്കാവുന്നതുപോലെ, ജൂലൈ മാസം മുതൽ പ്രാദേശിക വീക്ഷാഗോപുരത്തിന്റെ അർദ്ധമാസ പതിപ്പുകൾ ഇംഗ്ലീഷ് പതിപ്പിൽനിന്ന് മൂന്നുമാസം മാത്രം പിന്നിൽ സമാന്തരമായി പോകുന്നു. ഈ പട്ടിക സ്ഥിരമായി നിലനിർത്തപ്പെടും. അങ്ങനെ വീക്ഷാഗോപുരത്തിന്റെ ഇംഗ്ലീഷ് പതിപ്പിൽ ഒരു ലേഖനം വരുമ്പോൾ, വെറും മൂന്നു മാസത്തിനുശേഷം പ്രാദേശിക വീക്ഷാഗോപുരത്തിന്റെ അർദ്ധമാസപതിപ്പിൽ അതു വരുമെന്ന് നിങ്ങൾക്കു പ്രതീക്ഷിക്കാൻ കഴിയും. പ്രാദേശിക വീക്ഷാഗോപുരത്തിന്റെ പ്രതിമാസ പതിപ്പുകളിൽ അദ്ധ്യയന ലേഖനങ്ങളുടെ കാര്യത്തിൽ അതുതന്നെ സത്യമാണ്. ഉദാഹരണത്തിന്, പ്രാദേശിക വീക്ഷാഗോപുരത്തിന്റെ പ്രതിമാസ പതിപ്പുകളിൽ 1992 ജൂലൈ 1ലക്കത്തിൽ നാല് അദ്ധ്യയന ലേഖനങ്ങൾ ഉണ്ടായിരുന്നു. ഇവ 1992 ഏപ്രിൽ 1-ലെയും ഏപ്രിൽ 15-ലെയും ഇംഗ്ലീഷ് വീക്ഷാഗോപുര പതിപ്പുകളിൽ വന്ന അദ്ധ്യയന ലേഖനങ്ങൾ ആയിരുന്നു. ഇക്കാരണത്താൽ, രാജ്യത്തുടനീളം പ്രാദേശിക വീക്ഷാഗോപുര അദ്ധ്യയനങ്ങളിൽ ഒരു അദ്ധ്യയനലേഖനം മുഴുവനും ഇപ്പോൾ പരിചിന്തിക്കപ്പെടും, ഈ വിവരങ്ങൾ ലോകത്തെമ്പാടുമുളള നമ്മുടെ മിക്ക സഹോദരങ്ങളും പരിചിന്തിക്കുന്ന വിവരത്തിൽനിന്ന് മേലാൽ മൂന്നുമാസത്തിലധികം പിന്നിലായിരിക്കയില്ല. ഈ രാജ്യത്ത് അച്ചടിക്കുന്ന എല്ലാ ഭാഷകളിലുമുളള വീക്ഷാഗോപുര പതിപ്പുകളിലും നമുക്ക് “തക്കസമയത്തെ” ആത്മീയ “ആഹാരം” ലഭിച്ചുകൊണ്ടിരിക്കുന്ന ഈ കരുതലിനുവേണ്ടി നാം യഹോവക്കു നന്ദി നൽകുന്നു.—മത്താ. 24:45.
▪ സ്റേറാക്കില്ലാത്ത പ്രസിദ്ധീകരണങ്ങൾ:
ഇംഗ്ലീഷ്: യഹോവക്കു സ്തുതി പാടുക (പാട്ടുപുസ്തകം വലുത്); വീക്ഷാഗോപുര പ്രസിദ്ധീകരണ സൂചിക (30-85). ഹിന്ദി: ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!
▪ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
കന്നഡ: നമ്മുടെ ശുശ്രൂഷ നിർവ്വഹിക്കാൻ സംഘടിതർ.
▪ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
ഇംഗ്ലീഷ്: പുതിയലോക ഭാഷാന്തരം ഡീലക്സ് ബൈബിൾ (DLbi12) (റഫറൻസോടു കൂടിയത്) കറുപ്പിലും മെറൂൺ നിറത്തിലും; പുതിയലോക ഭാഷാന്തരം ലാർജ് പ്രിൻറ് ബൈബിൾ (Rbi8) (റഫറൻസോടു കൂടിയത്); തിരുവെഴുത്തുകളെക്കുറിച്ചുളള ഉൾക്കാഴ്ച (2-വാല്യം); തിരുവെഴുത്തുകളിൽനിന്ന് ന്യായവാദം ചെയ്യൽ; എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവും ആകുന്നു; യഹോവക്കു സ്തുതിപാടുക (പാട്ടുപുസ്തകം ചെറുത്); സന്തുഷ്ടി—അത് എങ്ങനെ കണ്ടെത്താം; നിങ്ങളുടെ കുടുംബജീവതം സന്തുഷ്ടമാക്കൽ; ഒരു പുതിയ ഭൂമിയിലേക്കുളള അതിജീവനം; പരിശുദ്ധാത്മാവ്—വരാൻപോകുന്ന നൂതനക്രമത്തിനു പിന്നിലെ ശക്തി! മരിച്ചവരുടെ ആത്മാക്കൾ—അവർക്ക് നിങ്ങളെ സഹായിക്കാനോ ഉപദ്രവിക്കാനോ കഴിയുമോ? അവ യഥാർത്ഥത്തിൽ സ്ഥിതിചെയ്യുന്നുവോ?
ഫ്രഞ്ച്: നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും? രക്തത്തിനു നിങ്ങളുടെ ജീവനെ എങ്ങനെ രക്ഷിക്കാൻ കഴിയും?