അറിയിപ്പുകൾ
ഫെബ്രുവരി: എന്നേക്കും ജീവിക്കാൻ പുസ്തകം 40 രൂപക്ക്. (ചെറുതിന് 20 രൂപ.) മാർച്ച്: യുവജനങ്ങൾ ചോദിക്കുന്നു പുസ്തകം 20 രൂപക്ക്. ഇതു ലഭ്യമല്ലാത്ത ഭാഷകളിൽ എന്നേക്കും ജീവിക്കാൻ പുസ്തകം 40 രൂപക്ക്. (ചെറുതിന് 20 രൂപ.) ഏപ്രിൽ, മെയ്: വീക്ഷാഗോപുര വരിസംഖ്യകൾ. അർദ്ധമാസ പതിപ്പുകൾക്ക് ഒരു വർഷത്തേക്കുളള വരിസംഖ്യ 60 രൂപ. അർദ്ധമാസ പതിപ്പുകൾക്ക് 6 മാസത്തേക്കും പ്രതിമാസ പതിപ്പുകൾക്ക് ഒരു വർഷത്തേക്കുമുളള വരിസംഖ്യ 30 രൂപ. (പ്രതിമാസ പതിപ്പുകൾക്ക് ആറു മാസത്തേക്കുളള വരിസംഖ്യയില്ല.) കുറിപ്പ്: മേൽപ്രസ്താവിച്ച പ്രസ്ഥാന ഇനങ്ങൾ ഇതുവരെയും ഓർഡർ ചെയ്തിട്ടില്ലാത്ത സഭകൾ അവരുടെ അടുത്ത സാഹിത്യ ഓർഡർ ഫോറത്തിൽ (S-14) അതു ചെയ്യുക.
◼ സെക്രട്ടറിയും സേവനമേൽവിചാരകനും കൂടെ എല്ലാ നിരന്തരപയനിയർമാരുടെയും പ്രവർത്തനം പരിശോധിക്കണം. ആർക്കെങ്കിലും മണിക്കൂർവ്യവസ്ഥയിൽ എത്താൻ പ്രയാസമുണ്ടെങ്കിൽ മൂപ്പൻമാർ സഹായം നൽകാൻ ക്രമീകരണം ചെയ്യണം. നിർദ്ദേശങ്ങൾക്കായി സൊസൈററിയുടെ 1991 ഒക്ടോബർ 1-ലെയും 1992 ഒക്ടോബർ 1-ലെയും കത്തുകൾ (S-201) പുനരവലോകനം ചെയ്യുക. കൂടാതെ, 1986 ഒക്ടോബറിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിൽ 12-20 ഖണ്ഡികകൾ കാണുക.
◼ സ്മാരകാഘോഷം 1993 ഏപ്രിൽ 6-ാം തീയതി ചൊവ്വാഴ്ച നടത്തപ്പെടും. പ്രസംഗം നേരത്തേ തുടങ്ങാമെന്നിരിക്കെ, സ്മാരക അപ്പവും വീഞ്ഞും വിതരണം ചെയ്യുന്നതു സൂര്യാസ്തമയം കഴിയുന്നതുവരെ തുടങ്ങരുത് എന്ന കാര്യം ദയവായി ഓർമ്മിക്കുക. നിങ്ങളുടെ പ്രദേശത്തു സൂര്യാസ്തമയം എപ്പോൾ സംഭവിക്കുന്നുവെന്നു നിശ്ചയിക്കാൻ പ്രാദേശിക ഉറവിടങ്ങൾ പരിശോധിക്കുക. ആ തീയതിയിൽ വയൽസേവനയോഗമല്ലാതെ മററുയോഗങ്ങളൊന്നും നടത്തരുത്. നിങ്ങളുടെ സഭക്കു സാധാരണഗതിയിൽ ചൊവ്വാഴ്ച യോഗങ്ങൾ ഉണ്ടെങ്കിൽ രാജ്യഹാൾ ലഭ്യമായിരിക്കുന്ന പക്ഷം അത് ആ ആഴ്ചയിൽ മറെറാരു സമയത്തേക്കു മാററാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. നിങ്ങളുടെ സേവനയോഗത്തെ ബാധിക്കുന്നെങ്കിൽ, നിങ്ങളുടെ സഭക്കു പ്രത്യേകാൽ ബാധകമാകുന്നതായി ആ ആഴ്ചയിലേക്കു പട്ടികപ്പെടുത്തിയിട്ടുളള ഏതെങ്കിലും ഭാഗങ്ങൾ മറെറാരു സേവനയോഗത്തിൽ ഉൾപ്പെടുത്താൻ കഴിഞ്ഞേക്കും. സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനമുളള സഭകൾ സാധാരണമായി ചൊവ്വാഴ്ച വൈകുന്നേരം നടത്തപ്പെടുന്ന യോഗങ്ങൾ മറെറപ്പോഴെങ്കിലും പട്ടികപ്പെടുത്തണം.
◼ മാർച്ചിലും ഏപ്രിലിലും സഹായപയനിയർമാരായി സേവിക്കാൻ ആഗ്രഹിക്കുന്ന പ്രസാധകർ ഇപ്പോൾത്തന്നെ ആസൂത്രണങ്ങൾ ചെയ്യുകയും നേരത്തേ അവരുടെ അപേക്ഷ കൊടുക്കുകയും ചെയ്യണം. ആവശ്യമായ വയൽസേവന ക്രമീകരണങ്ങൾ ചെയ്യാനും വേണ്ടുവോളം സാഹിത്യം ലഭ്യമാക്കാനും ഇതു മൂപ്പൻമാരെ സഹായിക്കും.
◼ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ ഗൈഡ്ബുക്കന്റെ 21-37 അദ്ധ്യായങ്ങളിലെ പാഠം ഗുജറാത്തിയിൽ ഒരു ലഘുപത്രിക രൂപത്തിൽ പ്രസാധനം ചെയ്തിരിക്കുന്നു. സഭകൾക്ക് ഇപ്പോൾ അവക്കായി ഓർഡർ അയക്കാവുന്നതാണ്. അതു പ്രസാധകർക്ക് 3 രൂപക്കും പയനിയർമാർക്ക് 2 രൂപക്കും ലഭിക്കുന്നതായിരിക്കും.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
ഇംഗ്ലീഷ്: ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ? (പുതിയ ലഘുപത്രിക); ഈ ലോകം അതിജീവിക്കുമോ? (ലഘുലേഖ ന. 19); വിഷാദിച്ചിരിക്കുന്നവർക്ക് ആശ്വാസം (ലഘുലേഖ ന. 20); കുടുംബജീവിതം ആസ്വദിക്കുക (ലഘുലേഖ ന. 21); യഥാർത്ഥത്തിൽ ലോകത്തെ ഭരിക്കുന്നതാര്? (ലഘുലേഖ ന. 22). ഗുജറാത്തി: ജീവിച്ചിരുന്നിട്ടുളളതിലേക്കും ഏററവും മഹാനായ മനുഷ്യൻ. മലയാളം: ജീവിച്ചിരുന്നിട്ടുളളതിലേക്കും ഏററവും മഹാനായ മനുഷ്യൻ.
◼ സ്റേറാക്കില്ലാത്ത പ്രസിദ്ധീകരണങ്ങൾ:
ഇംഗ്ലീഷ്: പുതിയലോക ഭാഷാന്തരം ഡീലക്സ് ബൈബിൾ (DLbi12) (റഫറൻസോടുകൂടിയത്)-മെറൂൺ; പുതിയലോക ഭാഷാന്തരം ലാർജ്പ്രിൻറ് ബൈബിൾ (Rbi8) (റഫറൻസോടുകൂടിയത്); തിരുവെഴുത്തുകളിൽനിന്നുളള ഉൾക്കാഴ്ച; ദൈവത്തെ കണ്ടെത്താനുളള മനുഷ്യവർഗ്ഗത്തിന്റെ അന്വേഷണം. ഗുജറാത്തി: ഈ ജീവിതം മാത്രമാണോ ഉളളത്? നേപ്പാളി: ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!. തമിഴ്: കരുതലുളള ഒരു ദൈവം ഉണ്ടോ? ഉർദു: വിമോചനത്തിലേക്കു നയിക്കുന്ന ദിവ്യസത്യത്തിന്റെ പാത.
◼ താഴെപ്പറയുന്ന സാഹിത്യങ്ങളുടെ വിലയിൽ 1993 ജനുവരി 1 മുതൽ മാററം വരുത്തിയിരിക്കുന്നു.
Cong & Publications Pio Public
Young People Ask; Live Forever (small); Creation (small); Sing Praises (small) Rs.15.00 Rs.20.00
Bible Stories; Live Forever (large); Creation (large); Revelation; Scripture Inspired; Sing Praises (large) Greatest Man 30.00 40.00
Reasoning from the Scriptures 20.00 30.00
Singing and Accompanying ... (Old) 4.00 6.00
Awake! brochures 1.50 3.00
4-colour brochures 3.00 4.00
Tracts per 100 10.00 10.00
NWT with references (bi12) 45.00 60.00
Kingdom Interlinear Bible; Diaglott 30.00 40.00
NWT Deluxe Bible (DLbi12) (with references) NWT Deluxe Pocket-size Bible (DLbi25) NWT Largeprint Bible (Rbi8) 125.00 200.00
Yearbook 15.00 20.00
Calendar 20.00 20.00