അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണങ്ങൾ: മാർച്ച്: യുവജനങ്ങൾ ചോദിക്കുന്നു പുസ്തകം 20 രൂപ സംഭാവനയ്ക്ക്. ഇതു ലഭ്യമല്ലാത്ത ഭാഷകളിൽ എന്നേക്കും ജീവിക്കാൻ പുസ്തകം 40 രൂപയ്ക്ക്. (ചെറുതിന് 20 രൂപ.) ഏപ്രിൽ, മെയ്: വീക്ഷാഗോപുര വരിസംഖ്യകൾ. അർദ്ധമാസപ്പതിപ്പുകൾക്ക് ഒരു വർഷത്തേക്കുളള വരിസംഖ്യ 60 രൂപയാണ്. അർദ്ധമാസപ്പതിപ്പുകൾക്ക് ആറു മാസത്തേക്കും പ്രതിമാസപ്പതിപ്പുകൾക്ക് ഒരു വർഷത്തേക്കും ഉളള വരിസംഖ്യ 30 രൂപയാണ്. (പ്രതിമാസപ്പതിപ്പുകൾക്ക് ആറുമാസത്തേക്കുളള വരിസംഖയില്ല.) ജൂൺ: ജീവിച്ചിരുന്നിട്ടുളളതിലേക്കും ഏററവും മഹാനായ മനുഷ്യൻ 40 രൂപ സംഭാവനയ്ക്ക്. കുറിപ്പ്: മുകളിൽ പരാമർശിച്ച പ്രസ്ഥാന ഇനങ്ങൾ ഇതുവരെയും ഓർഡർ ചെയ്യാത്ത സഭകൾ തങ്ങളുടെ അടുത്ത സാഹിത്യ ഓർഡർ ഫോമിൽ (S-14) അങ്ങനെ ചെയ്യേണ്ടതാണ്.
◼ അദ്ധ്യക്ഷമേൽവിചാരകനോ അദ്ദേഹം നിയമിക്കുന്ന ആരെങ്കിലുമോ മാർച്ച് 1-നോ അതിനുശേഷം എത്രയും പെട്ടെന്നോ സഭാകണക്കുകൾ ഓഡിററു ചെയ്യേണ്ടതാണ്. ഇതു ചെയ്തു കഴിയുമ്പോൾ സഭയിൽ ഒരു അറിയിപ്പു നടത്തുക.
◼ ആയിരത്തിത്തൊളളായിരത്തി തൊണ്ണൂററിരണ്ട് ഫെബ്രുവരി 14-ലെ, എല്ലാ സഭകളെയും അഭിസംബോധന ചെയ്തുകൊണ്ടുളള സൊസൈററിയുടെ കത്ത്, മിഷനറിമാർ സ്വന്തരാജ്യം സന്ദർശിച്ച് ഈ വർഷത്തെ ഒരു ഡിസ്ട്രിക്ട് സമ്മേളനങ്ങൾക്കു ഹാജരാകാൻ സഹായിക്കുന്നതിനുളള 1993 സമ്മേളന ഫണ്ടിനെപ്പററി അറിയിച്ചിരുന്നു. ഈ 1993 സമ്മേളന ഫണ്ടിലേക്കായി സൊസൈററിയിലേക്കു സംഭാവനകൾ അയയ്ക്കേണ്ട അവസാന മാസം മാർച്ചായിരിക്കും. ഈ ക്രമീകരണത്തോടുളള നിങ്ങളുടെ ഉദാരമായ പിന്തുണയെ ഞങ്ങൾ വളരെയധികം വിലമതിക്കുന്നു.
◼ ആയിരത്തിത്തൊളളായിരത്തി തൊണ്ണൂററിമൂന്ന് മെയ് 10-നാരംഭിക്കുന്ന വാരംമുതൽ ജീവിച്ചിരുന്നിട്ടുളളതിലേക്കും ഏററവും മഹാനായ മനുഷ്യൻ എന്ന പുസ്തകമായിരിക്കും സഭാപുസ്തകാദ്ധ്യയനത്തിൽ പരിചിന്തിക്കുക. അതുകൊണ്ടു സമയത്തു വേണ്ടത്ര ശേഖരം ഉണ്ടായിരിക്കേണ്ടതിനു സഭകൾ ഇപ്പോൾ തങ്ങളുടെ ഓർഡർ അയയ്ക്കേണ്ടതാണ്. ഈ പുസ്തകം ഇപ്പോൾ ഇംഗ്ലീഷിലും ഗുജറാത്തിയിലും മലയാളത്തിലും ലഭ്യമാണ്.
◼ ഇൻഡ്യയിൽ നടത്തിയ 30 “പ്രകാശവാഹകർ” ഡിസ്ട്രിക്ട് കൺവെൻഷനിൽ മൊത്തം 20,697 പേർ ഹാജരായി. ഈ സമ്മേളനങ്ങളിൽ ആകെ 719 പേർ സ്നാപനമേററു.
◼ ‘മെഡിക്കൽ ഡോക്യുമെൻറി’നു (md) വേണ്ടിയുളള പ്ലാസ്ററിക് കവറുകൾ ഇപ്പോൾ സൊസൈററിയിൽനിന്നും ഓർഡർ ചെയ്യാവുന്നതാണ്. ഇവ പയനിയർമാർക്കും പ്രസാധകർക്കും ഒരുപോലെ ഓരോന്നിന് 1 രൂപ 50 പൈസ സംഭാവനയ്ക്കു ലഭ്യമായിരിക്കും.