വയൽസേവനത്തിൽ ക്രമമുളളവരായിരിക്കുക
1 ഒരു ക്രമമായ അടിസ്ഥാനത്തിൽ വയൽസേവനത്തിൽ പങ്കുപററാൻ നാം ക്രിയാത്മക പടികൾ സ്വീകരിക്കുന്നുവോ? ഓരോ മാസവും കൃത്യമായി നമ്മുടെ വയൽസേവന റിപ്പോർട്ട് രാജ്യഹാളിൽ നൽകാൻ നാം ഉത്സാഹമുളളവരാണോ? ഏതെങ്കിലും വിധത്തിൽ നമ്മുടെ വിശ്വാസം പരസ്യമായി പ്രകടിപ്പിക്കാതെ ഒരു മാസം കടന്നുപോകാൻ അനുവദിക്കാതെ നാമെല്ലാവരും ചെയ്യാൻ ശ്രമിക്കേണ്ട ഒന്നാണിത്.—റോമ. 10:9, 10.
2 നാം ക്രമമുളളവരായിരിക്കുന്നതു കൂടാതെ, വയൽശുശ്രൂഷയിൽ ക്രമമായി പങ്കുപററാൻ മററുളളവരെ സഹായിക്കുന്നതിനു ജാഗ്രതയുളളവരായിരിക്കാനും നാം ആഗ്രഹിക്കുന്നു. (ഫിലി. 2:4) ഇതു നമുക്കെങ്ങനെ ചെയ്യാൻ കഴിയും? ശുശ്രൂഷയിൽ കേവലം പ്രവർത്തിച്ചു തുടങ്ങുന്ന സ്നാപനമേൽക്കാത്ത പ്രസാധകരെ നമ്മോടൊത്തു പ്രവർത്തിക്കാൻ ക്ഷണിക്കുന്നതിനു നമുക്കു കഴിഞ്ഞേക്കാം. സേവനം സംബന്ധിച്ച ദൃഢമായ ഒരു പട്ടിക സത്യം അവരുടെ ഹൃദയങ്ങളിൽ ഉറപ്പായി പതിഞ്ഞിരിക്കാൻ സഹായിക്കും.
3 മററുളളവരെ സഹായിക്കാൻ മൂപ്പൻമാരെ സമീപിച്ചുകൊണ്ടും സഭയിലെ പ്രായമുളളവരെയും ബലഹീനരെയും സഹായിക്കാൻ സ്വമേധയാ പ്രവർത്തിച്ചുകൊണ്ടും നമ്മുടെ മനസ്സൊരുക്കം കാണിക്കാനും നമുക്കു കഴിയും. (ഗലാ. 6:2) പയനിയർമാരും തീക്ഷ്ണതയുളള പ്രസാധകരും ബലഹീനരോടുകൂടെ ശുശ്രൂഷയിൽ പങ്കുപററുന്നതിനുളള ക്രമീകരണങ്ങൾ മൂപ്പൻമാർക്കു ചെയ്യാൻ കഴിയും, ഒരുപക്ഷേ അവരുടെ വീടിനടുത്തുളള പ്രദേശം പ്രവർത്തിച്ചുകൊണ്ടും അങ്ങനെ ശുശ്രൂഷയിൽ ക്രമമുളളവരായിരിക്കാൻ അവരെ സഹായിച്ചുകൊണ്ടുംതന്നെ. അല്ലെങ്കിൽ കൂട്ട സാക്ഷീകരണത്തിനു പോകാൻ അത്തരം വ്യക്തികളെ പ്രാപ്തരാക്കുന്ന യാത്രാസൗകര്യം വാഗ്ദാനം ചെയ്യാൻ നമുക്കു കഴിഞ്ഞേക്കും.
4 വയൽസേവനത്തിൽ ക്രമമുളളവരായിരിക്കുക. ഓരോ മാസവും വിശ്വസ്തതയോടെ നിങ്ങളുടെ വയൽസേവന റിപ്പോർട്ട് നൽകുക. സേവനത്തിൽ ക്രമമായി പങ്കുപററാൻ മററുളളവരെ സഹായിക്കുക. “മുഴു സഹോദരവർഗത്തോടും സ്നേഹം കാണിക്കുക.”—1 പത്രോ. 2:17, NW.