അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണങ്ങൾ: ആഗസ്ററ്, സെപ്ററംബർ: നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും. വലിപ്പം കൂടിയതു 40.00 രൂപ സംഭാവനയ്ക്കും ചെറുത് 20.00 രൂപ സംഭാവനയ്ക്കും. ഒക്ടോബർ: ഉണരുക!യ്ക്കും വീക്ഷാഗോപുരത്തിനും ഉളള വരിസംഖ്യകൾ. അർധമാസപതിപ്പുകൾക്ക് ഒരു വർഷത്തേക്കുളള വരിസംഖ്യ 60.00 രൂപയാണ്. അർധമാസപതിപ്പുകൾക്ക് ആറു മാസത്തേക്കും പ്രതിമാസപതിപ്പുകൾക്ക് ഒരു വർഷത്തേക്കും ഉളള വരിസംഖ്യകൾ 30.00 രൂപയാണ്. പ്രതിമാസപതിപ്പുകൾക്ക് ആറു മാസത്തേക്കുളള വരിസംഖ്യയില്ല. വരിക്കാരാകാൻ വിസമ്മതിക്കുന്നിടത്തു മാസികകളുടെ ഓരോ പ്രതികൾ 3.00 രൂപയ്ക്കു സമർപ്പിക്കാൻ കഴിയും. ഉചിതമായിരിക്കുമ്പോൾ ദൈവത്തിനുവേണ്ടിയുളള മനുഷ്യവർഗത്തിന്റെ അന്വേഷണം [ഇംഗ്ലീഷ്] എന്ന പുസ്തകവും 30.00 രൂപ സംഭാവനയ്ക്കു സമർപ്പിക്കാവുന്നതാണ്. നവംബർ: ബൈബിൾ—ദൈവത്തിന്റെ വചനമോ മനുഷ്യന്റേതോ? [ഇംഗ്ലീഷ്] എന്നതിന്റെ കൂടെ ന്യൂ വേൾഡ് ട്രാൻസ്ലേഷൻ ഓഫ് ദ ഹോളി സ്ക്രിപ്ച്ചേഴ്സ ചേർത്ത് 72.00 രൂപയ്ക്കു സമർപ്പിക്കാവുന്നതാണ്, അല്ലെങ്കിൽ അവ ഓരോന്നും യഥാക്രമം 12.00 രൂപയ്ക്കും 60.00 രൂപയ്ക്കും സമർപ്പിക്കാവുന്നതാണ്. ഇതു സ്വീകരിക്കാത്തിടത്ത് അല്ലെങ്കിൽ ഇവ ലഭ്യമല്ലാത്ത ഭാഷകളിൽ, പഴയ 192-പേജു പുസ്തകങ്ങളുടെ പ്രത്യേക സമർപ്പണങ്ങൾ ഓരോന്നിനും 6.00 രൂപയ്ക്കു നടത്താവുന്നതാണ്. ഈ വിഭാഗത്തിലുളള പിൻവരുന്ന പുസ്തകങ്ങൾ ഞങ്ങളുടെ പക്കൽ ലഭ്യമാണ്: ഇംഗ്ലീഷ്: മനുഷ്യൻ ഇവിടെ വന്നത് പരിണാമത്താലോ സൃഷ്ടിയാലോ?, ഈ ജീവിതം മാത്രമാണോ ഉളളത്? ഗുജറാത്തി: സുവാർത്ത—നിങ്ങളെ സന്തുഷ്ടരാക്കാൻ, “നിന്റെ രാജ്യം വരേണമേ,” നിത്യജീവനിലേക്കു നയിക്കുന്ന സത്യം; ഹിന്ദി: സുവാർത്ത—നിങ്ങളെ സന്തുഷ്ടരാക്കാൻ, “നിന്റെ രാജ്യം വരേണമേ;” കന്നഡ: സുവാർത്ത—നിങ്ങളെ സന്തുഷ്ടരാക്കാൻ, “നിന്റെ രാജ്യം വരേണമേ,” “ദൈവത്തിന് ഭോഷ്കു പറയാൻ അസാധ്യമായ കാര്യങ്ങൾ;” മറാഠി: “നിന്റെ രാജ്യം വരേണമേ,” മഹദ്ഗുരുവിനെ ശ്രദ്ധിക്കൽ, നിത്യജീവനിലേക്കു നയിക്കുന്ന സത്യം; തമിഴ്: ഈ ജീവിതം മാത്രമാണോ ഉളളത്?, “നിന്റെ രാജ്യം വരേണമേ;” തെലുങ്ക്: ഈ ജീവിതം മാത്രമാണോ ഉളളത്? ബംഗാളിയോ നേപ്പാളിയോ അറിയാവുന്നവർക്കു നമ്മുടെ പ്രശ്നങ്ങൾ ലഘുപത്രിക സമർപ്പിക്കാൻ കഴിയും, പഞ്ചാബി അറിയാവുന്നവർക്കു “നോക്കൂ” ലഘുപത്രികയും. മലയാളത്തിൽ നിങ്ങളുടെ യൗവ്വനം—അതു പരമാവധി ആസ്വദിക്കുക എന്ന പുസ്തകം 12.00 രൂപയ്ക്കു സമർപ്പിക്കുക. ഈ പുസ്തകം പ്രത്യേക നിരക്കിൽ സമർപ്പിക്കേണ്ടതല്ലെന്നു ദയവായി ശ്രദ്ധിക്കുക. കുറിപ്പ്: മേൽ പ്രസ്താവിച്ച പ്രസ്ഥാന ഇനങ്ങളിൽ ഏതിനെങ്കിലും ഇതുവരെയും ഓർഡർ അയച്ചിട്ടില്ലാത്ത സഭകൾ തങ്ങളുടെ അടുത്ത സാഹിത്യ ഓർഡർ ഫോറത്തിൽ (S-14) അങ്ങനെ ചെയ്യേണ്ടതാണ്.
◼ യഹോവയുടെ സാക്ഷികളുടെ 1994-ലെ കലണ്ടർ, യഹോവയുടെ സാക്ഷികളുടെ 1994-ലെ വാർഷിക പുസ്തകം, അല്ലെങ്കിൽ തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ—1994 എന്നിവയ്ക്കുളള തങ്ങളുടെ ആവശ്യങ്ങൾ ഇനിയും ഓർഡർ ചെയ്തിട്ടില്ലാത്ത സഭകൾ ഉടൻതന്നെ അപ്രകാരം ചെയ്യേണ്ടതാണ്. പരിശോധിക്കൽ—1994 ഇംഗ്ലീഷിലും കന്നഡയിലും തമിഴിലും തെലുങ്കിലും ബംഗാളിയിലും മലയാളത്തിലും ലഭ്യമായിരിക്കും. സാധാരണ സാഹിത്യ ഓർഡർ ഫോറത്തിൽ (S-AB-14) ഓർഡറുകൾ അയയ്ക്കാൻ ഓർമിക്കുക. ഇംഗ്ലീഷിലുളള പരിശോധിക്കൽ—1994-നു വേണ്ടിയുളള ഓർഡറുകൾ ഫോറത്തിന്റെ മുമ്പിൽ ആയിരിക്കണം, അതേസമയം മററു ഭാഷകളിലുളള പരിശോധിക്കൽ—1994-ന്റെ ഓർഡറുകൾ അതിന്റെ പിൻവശത്തായിരിക്കണം, ആഗ്രഹിക്കുന്ന ഭാഷകൾ വ്യക്തമായി പ്രസ്താവിക്കുകയും വേണം. ഈ മൂന്ന് ഇനങ്ങൾ കൂടാതെ അതേ ഫോറത്തിൽത്തന്നെ മറേറതെങ്കിലും ഇനങ്ങൾക്കു വേണ്ടിയുളള ഓർഡറുകൾ ഉണ്ടായിരിക്കാൻ പാടില്ല.
◼ ചിലപ്പോൾ സഭകളുടെ പതിവ് ഓർഡറുകൾ കവിഞ്ഞ് ഒരു റോൾ മാസികകൾ ഞങ്ങൾ സഭകളിലേക്ക് അയയ്ക്കാറുണ്ട്. ഈ മാസികകളുടെ പുറത്തു മുകളിലായി “എക്സ്ട്രാ” (“EXTRA”) എന്ന ഒരു വാക്കുണ്ട്, അതുകൊണ്ട് എന്തുകൊണ്ടാണു തങ്ങൾക്ക് ഈ മാസികകൾ ലഭിക്കുന്നത് എന്നു സഭകൾക്ക് അറിയാൻ കഴിയും. ഈ മാസികകൾക്കു സഭകളിൽനിന്നു പണം ഈടാക്കാറില്ല. പതിവു വിതരണക്കാരുടെ കോപ്പികൾ വിതരണം ചെയ്യുന്ന അതേ വിധത്തിൽ സഭയ്ക്ക് അതു വിതരണം ചെയ്യാവുന്നതാണ്, ലഭിക്കുന്ന പണം മാസിക അക്കൗണ്ടിൽ ഇടാനും കഴിയും.
◼ സഭയോടൊത്തു സഹവസിക്കുന്ന എല്ലാവരും തങ്ങളുടെ വ്യക്തിപരമായ വരിസംഖ്യകൾ ഉൾപ്പെടെ വീക്ഷാഗോപുരത്തിനും ഉണരുക!യ്ക്കുമുളള പുതിയതും പുതുക്കിയതുമായ വരിസംഖ്യങ്ങൾ സഭ മുഖാന്തരം അയക്കേണ്ടതുണ്ട്.
◼ സാഹിത്യത്തിനു വേണ്ടി പ്രസാധകർ വ്യക്തിപരമായി അയക്കുന്ന ഓർഡറുകൾ സൊസൈററി സ്വീകരിക്കാറില്ല. ഒരു പ്രത്യേക ഇനം ആവശ്യമുളളവർക്കു സാഹിത്യ ദാസനെ അറിയിക്കാവുന്നതാണ്, അദ്ദേഹം ഉടൻതന്നെ സാഹിത്യത്തിനുവേണ്ടിയുളള സഭയുടെ പ്രതിമാസ ഓർഡറിൽ അത് ഉൾപ്പെടുത്തും. വ്യക്തിപരമായ സാഹിത്യ ഇനങ്ങൾ ലഭിക്കാൻ താത്പര്യമുളള എല്ലാവർക്കും സാഹിത്യം കൈകാര്യം ചെയ്യുന്ന സഹോദരനെ അറിയിക്കാൻ കഴിയത്തക്കവണ്ണം സാഹിത്യത്തിനു വേണ്ടിയുളള സഭയുടെ പ്രതിമാസ ഓർഡർ സൊസൈററിക്ക് അയയ്ക്കുന്നതിനു മുമ്പ് ഓരോ മാസവും ഒരു അറിയിപ്പു നടത്താൻ അധ്യക്ഷമേൽവിചാരകൻ ക്രമീകരണം ചെയ്യണം.
◼ ആയിരത്തിത്തൊളളായിരത്തിതൊണ്ണൂററിമൂന്ന് സെപ്ററംബർ 1 മുതൽ നിരന്തര പയനിയർ സേവനം തുടങ്ങാൻ ആഗ്രഹിക്കുന്ന പ്രസാധകർ താമസം കൂടാതെ അപേക്ഷിക്കേണ്ടതാണ്. ആഗസ്ററ് അവസാനത്തിനുമുമ്പ് അപേക്ഷകൾ സൊസൈററിക്ക് അയച്ചിരിക്കണം. ആയിരത്തിത്തൊളളായിരത്തിയെൺപത്തിയാറ് ഒക്ടോബറിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിന്റെ 21 മുതൽ 26 വരെയുളള ഖണ്ഡികകൾ പുനരവലോകനം ചെയ്യുക.
◼ സഭാ സെക്രട്ടറി ആഗസ്ററിന്റെ ആരംഭത്തിൽ മാസികാ ദാസനുമായി കൂടിക്കാണുകയും ആ മാസാവസാനത്തിങ്കൽ സഭയ്ക്കുളള സാഹിത്യ സ്റേറാക്കിന്റെ ഇനവിവരപ്പട്ടിക എടുക്കാൻ ഒരു തീയതി നിശ്ചയിക്കുകയും വേണം. സ്റേറാക്കിലുളള എല്ലാ സാഹിത്യവും യഥാർഥമായി എണ്ണിനോക്കണം, മൊത്തം സംഖ്യകൾ സാഹിത്യ ഇനവിവര ഫോമിൽ (S-18) ചേർക്കണം. ഓരോ സഭയ്ക്കും മൂന്നു ഫോമുകൾ അയച്ചുതരും. ദയവായി അവ പൂർണമായി പൂരിപ്പിക്കുകയും 1993 സെപ്ററംബർ 6-നു മുമ്പായി ഞങ്ങൾക്കു അതിന്റെ ഒറിജനൽ കോപ്പി അയച്ചുതരികയും ചെയ്യുക. നിങ്ങളുടെ ഫയലിലേക്കുവേണ്ടി ഒരു കാർബൺ കോപ്പി സൂക്ഷിക്കുക. മൂന്നാമത്തെ കോപ്പി എഴുതി നോക്കാനുളള ഒരു ഷീററായി ഉപയോഗിക്കാവുന്നതാണ്. ഇനവിവരം എടുക്കുന്നതിനു സെക്രട്ടറി മേൽനോട്ടം വഹിക്കണം, പൂർത്തീകരിച്ച ഫോറം അധ്യക്ഷമേൽവിചാരകൻ പരിശോധിച്ച് ഒപ്പു വച്ചതായിരിക്കണം. കൈവശമുളള മാസികകളുടെ മൊത്തസംഖ്യ മാസികാദാസനിൽനിന്നു ലഭിക്കാവുന്നതാണ്.
◼ സഭാ അവലോകന റിപ്പോർട്ട് ഫോറത്തിൽ (S-10) ചേർക്കാനുളള സേവന റിപ്പോർട്ടുകൾ സഭാ സെക്രട്ടറി സമാഹരിക്കും. റിപ്പോർട്ട് സമാഹരിക്കാൻ സഹായിച്ചേക്കാവുന്ന ഏതെങ്കിലും മൂപ്പനോ ശുശ്രൂഷാദാസനോ വേണ്ട നിർദേശങ്ങൾ അദ്ദേഹം ശ്രദ്ധാപൂർവം കൊടുക്കും. സഭയിലെ പ്രസാധക രേഖാകാർഡുകളിൽനിന്നു (S-21) ആവശ്യമായ വിവരങ്ങളുടെ കൃത്യമായ ഒരു പട്ടികയ്ക്ക് ഇത് ഉറപ്പു നൽകും. സഭാ അവലോകന റിപ്പോർട്ട് ഫോറം കൃത്യമായും വൃത്തിയായും പൂരിപ്പിക്കുകയും സേവനക്കമ്മിററി സസൂക്ഷ്മം പരിശോധിക്കുകയും വേണം.
◼ ആയിരത്തിത്തൊളളായിരത്തിത്തൊണ്ണൂററിയൊന്ന് ജൂൺ 1 മുതൽ തമിഴ്നാട്ടിലെ ഒരു പുതിയ സർക്കീട്ടായ ററിഎൻ-5 സർക്കീട്ട് (TN-5 Circuit) പ്രവർത്തിച്ചുതുടങ്ങിയിരിക്കുന്നു. ആ പ്രദേശത്തു വർധിച്ചുവരുന്ന സഭകളുടെ എണ്ണം നിമിത്തമാണ് ഇതു ആവശ്യമായി വന്നത്. കൂടാതെ ആന്ധ്രാപ്രദേശിൽ സഭകളുടെ എണ്ണം വർധിച്ചുവരുന്നതിനാൽ ആൻഡമാൻ ദ്വീപുകളിലെ സഭകൾ എപി-2 (AP-2) സർക്കിട്ടിന്റെ ഭാഗമായിരിക്കുന്നതിനു പകരം ഒരു സ്വതന്ത്ര സർക്കീട്ടായി രൂപംകൊണ്ടിരിക്കുന്നു. അതുകൊണ്ട് ഇൻഡ്യയിൽ ഇപ്പോൾ 22 സർക്കിട്ടുകൾ ഉണ്ട്, അവയിൽ മൂന്നെണ്ണത്തിന് “എ,” “ബി” എന്നീ ഡിവിഷനുകൾ ഉണ്ട്. ഇവയെ 22 മുഴുസമയ സർക്കിട്ട് മേൽവിചാരകൻമാർ സേവിക്കുന്നു.
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
മറാഠി: ഒരു സുരക്ഷിത ഭാവി—നിങ്ങൾക്ക് അത് കണ്ടെത്താൻ കഴിയുന്ന വിധം. തമിഴ്: “പാടുകയും നിങ്ങളുടെ ഹൃദയങ്ങളിൽ സംഗീതത്തോടെ ചേരുകയും” (പഴയ പാട്ടുപുസ്തകം).
◼ തപാൽവഴി ലഭ്യമായ ഉണരുക! മാസികകളുടെ പ്രതിമാസപതിപ്പുകളുടെ പട്ടികയിൽ തെലുങ്കുഭാഷ ചേർത്തിരിക്കുന്നു. അതുകൊണ്ട് ഇപ്പോൾ 30.00 രൂപ സംഭാവനയ്ക്കു തെലുങ്കിലുളള ഉണരുക! മാസികയുടെ വരിക്കാരാകാവുന്നതാണ്. M-202 ഫോറം ഉപയോഗിച്ചു തെലുങ്കു ഉണരുക! മാസികയ്ക്കു സഭകൾ തങ്ങളുടെ വിതരണ ഓർഡറുകൾ അയക്കേണ്ടതാണ്.