അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണങ്ങൾ: സെപ്ററംബർ: നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും. വലുത് 40.00 രൂപ സംഭാവനയ്ക്കും ചെറുത് 20.00 രൂപ സംഭാവനയ്ക്കും. ഒക്ടോബർ: ഉണരുക!യ്ക്കോ വീക്ഷാഗോപുരത്തിനോ ഉളള വരിസംഖ്യകൾ. അർധമാസപതിപ്പുകൾക്ക് ഒരു വർഷത്തേക്കുളള വരിസംഖ്യ 60.00 രൂപയാണ്. അർധമാസപതിപ്പുകൾക്ക് ആറു മാസത്തേക്കും പ്രതിമാസപതിപ്പുകൾക്ക് ഒരു വർഷത്തേക്കും ഉളള വരിസംഖ്യകൾ 30.00 രൂപയാണ്. പ്രതിമാസപതിപ്പുകൾക്ക് ആറു മാസത്തേക്കുളള വരിസംഖ്യയില്ല. വരിക്കാരാകാൻ വിസമ്മതിക്കുന്നിടത്തു മാസികകളുടെ ഒററപ്രതികൾ 3.00 രൂപയ്ക്കു സമർപ്പിക്കാൻ കഴിയും. ഉചിതമായിരിക്കുമ്പോൾ ദൈവത്തിനുവേണ്ടിയുളള മനുഷ്യവർഗത്തിന്റെ അന്വേഷണം [ഇംഗ്ലീഷ്] എന്ന പുസ്തകവും 30.00 രൂപ സംഭാവനയ്ക്കു സമർപ്പിക്കാവുന്നതാണ്. നവംബർ: ബൈബിൾ—ദൈവത്തിന്റെ വചനമോ മനുഷ്യന്റേതോ? [ഇംഗ്ലീഷ്] എന്നതിന്റെ കൂടെ ന്യൂ വേൾഡ് ട്രാൻസ്ലേഷൻ ഓഫ് ദ ഹോളി സ്ക്രിപ്ച്ചേഴ്സ ചേർത്ത് 72.00 രൂപയ്ക്കു സമർപ്പിക്കാവുന്നതാണ്, അല്ലെങ്കിൽ അവ ഓരോന്നും യഥാക്രമം 12.00 രൂപയ്ക്കും 60.00 രൂപയ്ക്കും സമർപ്പിക്കാവുന്നതാണ്. ഇതു സ്വീകരിക്കാത്തിടത്ത് അല്ലെങ്കിൽ ഇവ ലഭ്യമല്ലാത്ത ഭാഷകളിൽ, പഴയ 192-പേജ് പുസ്തകങ്ങളുടെ പ്രത്യേക സമർപ്പണങ്ങൾ ഓരോന്നിനും 6.00 രൂപയ്ക്കു നടത്താവുന്നതാണ്. ഈ വിഭാഗത്തിലുളള പിൻവരുന്ന പുസ്തകങ്ങൾ ഞങ്ങളുടെ പക്കൽ ലഭ്യമാണ്: ഇംഗ്ലീഷ്: മനുഷ്യൻ ഇവിടെ വന്നത് പരിണാമത്താലോ സൃഷ്ടിയാലോ?, ഈ ജീവിതം മാത്രമാണോ ഉളളത്? ഗുജറാത്തി: സുവാർത്ത—നിങ്ങളെ സന്തുഷ്ടരാക്കാൻ, “നിന്റെ രാജ്യം വരേണമേ,” നിത്യജീവനിലേക്കു നയിക്കുന്ന സത്യം; ഹിന്ദി: സുവാർത്ത—നിങ്ങളെ സന്തുഷ്ടരാക്കാൻ, “നിന്റെ രാജ്യം വരേണമേ;” കന്നട: സുവാർത്ത—നിങ്ങളെ സന്തുഷ്ടരാക്കാൻ, “നിന്റെ രാജ്യം വരേണമേ,” “ദൈവത്തിനു ഭോഷ്കു പറയാൻ അസാധ്യമായ കാര്യങ്ങൾ;” മറാത്തി: “നിന്റെ രാജ്യം വരേണമേ,” മഹദ്ഗുരുവിനെ ശ്രദ്ധിക്കൽ, നിത്യജീവനിലേക്കു നയിക്കുന്ന സത്യം; തമിഴ്: ഈ ജീവിതം മാത്രമാണോ ഉളളത്?, “നിന്റെ രാജ്യം വരേണമേ;” തെലുങ്ക്: ഈ ജീവിതം മാത്രമാണോ ഉളളത്? ബംഗാളിയോ നേപ്പാളിയോ അറിയാവുന്നവർക്കു നമ്മുടെ പ്രശ്നങ്ങൾ ലഘുപത്രിക സമർപ്പിക്കാൻ കഴിയും, പഞ്ചാബി അറിയാവുന്നവർക്കു “നോക്കൂ” ലഘുപത്രികയും. മലയാളത്തിൽ നിങ്ങളുടെ യൗവ്വനം—അതു പരമാവധി ആസ്വദിക്കുക എന്ന പുസ്തകം 12.00 രൂപയ്ക്കു സമർപ്പിക്കുക. ഈ പുസ്തകം പ്രത്യേക നിരക്കിൽ സമർപ്പിക്കേണ്ടതല്ലെന്നു ദയവായി ശ്രദ്ധിക്കുക. ഡിസംബർ: ജീവിച്ചിരുന്നിട്ടുളളതിലേക്കും ഏററവും മഹാനായ മനുഷ്യൻ, 40.00 രൂപ സംഭാവനയ്ക്ക്. ഇതു ലഭ്യമല്ലാത്തിടത്ത് എന്റെ ബൈബിൾ കഥാ പുസ്തകം അല്ലെങ്കിൽ നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും, 40.00 രൂപ സംഭാവനയ്ക്കു സമർപ്പിക്കാൻ കഴിയും (ചെറിയ എന്നേക്കും ജീവിക്കാൻ പുസ്തകത്തിന് 20.00 രൂപയാണ്). കുറിപ്പ്: മേൽ പ്രസ്താവിച്ച പ്രസ്ഥാന ഇനങ്ങളിൽ ഏതിനെങ്കിലും ഇതുവരെയും ഓർഡർ അയച്ചിട്ടില്ലാത്ത സഭകൾ തങ്ങളുടെ അടുത്ത സാഹിത്യ ഓർഡർ ഫോറത്തിൽ (S-14) അങ്ങനെ ചെയ്യേണ്ടതാണ്.
◼ അധ്യക്ഷമേൽവിചാരകൻ അല്ലെങ്കിൽ അദ്ദേഹം നിയമിക്കുന്ന ആരെങ്കിലും സെപ്ററംബർ 1-ന് അല്ലെങ്കിൽ അതിനുശേഷം എത്രയും പെട്ടെന്നു സഭയുടെ കണക്കുകൾ പരിശോധിക്കണം. ഇതു ചെയ്തുകഴിയുമ്പോൾ സഭയിൽ ഒരു അറിയിപ്പു നടത്തുക.
◼ ഒക്ടോബറിൽ സഹായ പയനിയറിംഗ് നടത്താൻ ആഗ്രഹിക്കുന്ന പ്രസാധകർ നേരത്തെതന്നെ തങ്ങളുടെ അപേക്ഷകൾ കൊടുക്കേണ്ടതാണ്. സാഹിത്യത്തിനും പ്രദേശത്തിനും അനിവാര്യമായ ക്രമീകരണങ്ങൾ വരുത്താൻ ഇതു മൂപ്പൻമാരെ സഹായിക്കും.
◼ പുനഃസ്ഥിതീകരിക്കപ്പെടാൻ ചായ്വു കാണിച്ചേക്കാവുന്ന പുറത്താക്കപ്പെട്ടവരോ നിസ്സഹവസിക്കപ്പെട്ടവരോ ആയ ഏതൊരാളെയും സംബന്ധിച്ച് 1991 ഏപ്രിൽ 15-ലെ വീക്ഷാഗോപുരത്തിന്റെ 21-3 പേജുകളിലെ നിർദേശങ്ങൾ പരിശോധിക്കാൻ മൂപ്പൻമാരെ ഓർമിപ്പിക്കുന്നു.
◼ ആയിരത്തിത്തൊളളായിരത്തെഴുപതു മുതൽ 1979 വരെയുളള വീക്ഷാഗോപുരത്തിന്റെ ബയൻറു ചെയ്ത വാല്യങ്ങൾ സ്ഥിരം സ്റേറാക്ക് ഇനങ്ങളായി സൊസൈററി ഇപ്പോൾ ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ബയൻറു ചെയ്ത ഈ വാല്യങ്ങൾ ലഭിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളും സഭ മുഖാന്തരം അവയ്ക്ക് അപേക്ഷിക്കണം. ബയൻറു ചെയ്ത വാല്യങ്ങൾ പ്രത്യേക അപേക്ഷാ ഇനങ്ങൾ ആണെന്നു ദയവായി മനസ്സിൽ പിടിക്കുക.
◼ പൂനയിലെ 1993 ഡിസ്ട്രിക്ററ് കൺവെൻഷന്റെ പരിപാടി വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 12:20-ന് ആരംഭിക്കും.
◼ മദ്രാസിലെ 1993 ഡിസ്ട്രിക്ററ് കൺവെൻഷന്റെ പരിപാടി നാലു ദിവസങ്ങളിലും ഉച്ചതിരിഞ്ഞ് 1:00-ന് ആരംഭിക്കും.