അറിയിപ്പുകൾ
◼സാഹിത്യ സമർപ്പണം ഡിസംബർ: ജീവിച്ചിരുന്നിട്ടുളളതിലേക്കും ഏററവും മഹാനായ മനുഷ്യൻ 40.00 രൂപ സംഭാവനയ്ക്ക്. ഇതു ലഭ്യമല്ലാത്തിടത്ത് എന്റെ ബൈബിൾ കഥാ പുസ്തകമോ നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകമോ 40.00 രൂപ സംഭാവനയ്ക്ക് സമർപ്പിക്കാൻ കഴിയും. (എന്നേക്കും ജീവിക്കാൻ ചെറുതിന് 20.00 രൂപയാണ്.) ജനുവരി: ദൈവം യഥാർത്ഥത്തിൽ നമ്മെസംബന്ധിച്ചു കരുതുന്നുവോ? [ഇംഗ്ലീഷ്] എന്ന ലഘുപത്രിക 4.00 രൂപ സംഭാവനയ്ക്ക്. ഇതു ലഭ്യമല്ലാത്തിടത്ത് 192-പേജുളള പഴയ പുസ്തകങ്ങളുടെ പ്രത്യേക സമർപ്പണം ഓരോന്നും 6.00 രൂപ സംഭാവനയ്ക്കു നടത്താവുന്നതാണ്. ഈ വിഭാഗത്തിലുളള പിൻവരുന്ന പുസ്തകങ്ങൾ ഞങ്ങളുടെ പക്കൽ ലഭ്യമാണ്: ഇംഗ്ലീഷ്: മനുഷ്യൻ ഇവിടെ വന്നത് പരിണാമത്താലോ സൃഷ്ടിയാലോ?, ഈ ജീവിതം മാത്രമാണോ ഉളളത്? ഗുജറാത്തി: സുവാർത്ത—നിങ്ങളെ സന്തുഷ്ടരാക്കാൻ, “നിന്റെ രാജ്യം വരേണമേ,” നിത്യജീവനിലേക്കു നയിക്കുന്ന സത്യം; ഹിന്ദി: സുവാർത്ത—നിങ്ങളെ സന്തുഷ്ടരാക്കാൻ, “നിന്റെ രാജ്യം വരേണമേ;” കന്നട: സുവാർത്ത—നിങ്ങളെ സന്തുഷ്ടരാക്കാൻ, “നിന്റെ രാജ്യം വരേണമേ,” “ദൈവത്തിന് ഭോഷ്‌കു പറയാൻ അസാദ്ധ്യമായ കാര്യങ്ങൾ;” മറാത്തി: “നിന്റെ രാജ്യം വരേണമേ,” മഹദ്ഗുരുവിനെ ശ്രദ്ധിക്കൽ; തമിഴ്: ഈ ജീവിതം മാത്രമാണോ ഉളളത്?, “നിന്റെ രാജ്യം വരേണമേ;” തെലുങ്ക്: ഈ ജീവിതം മാത്രമാണോ ഉളളത്? നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ. ബംഗാളിയോ നേപ്പാളിയോ അറിയാവുന്നവർക്കു നമ്മുടെ പ്രശ്‌നങ്ങൾ ലഘുപത്രിക സമർപ്പിക്കാൻ കഴിയും, പഞ്ചാബി അറിയാവുന്നവർക്കു “നോക്കൂ!” ലഘുപത്രികയും. മലയാളത്തിൽ നിങ്ങളുടെ യൗവനം—അതു പരമാവധി ആസ്വദിക്കുക! എന്ന പുസ്‌തകം 12.00 രൂപയ്‌ക്കു സമർപ്പിക്കാൻ കഴിയും. ഈ പുസ്‌തകം പ്രത്യേക നിരക്കിൽ സമർപ്പിക്കേണ്ടതല്ലെന്നു ദയവായി ശ്രദ്ധിക്കുക. ഫെബ്രുവരി: നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും. വലുത് 40.00 രൂപ സംഭാവനയ്ക്കും ചെറുത് 20.00 രൂപ സംഭാവനയ്ക്കും. മാർച്ച്: (ഇംഗ്ലീഷിലും മലയാളത്തിലും തമിഴിലും ലഭ്യമായിരിക്കുന്ന) യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും 20.00 രൂപ സംഭാവനയ്ക്ക്. ഇതു ലഭ്യമല്ലാത്തിടത്ത് നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും 40.00 രൂപ സംഭാവനയ്ക്ക് (ചെറുതിന് 20.00 രൂപയാണ്) സമർപ്പിച്ചേക്കാം. കൂടാതെ 192-പേജു പഴയ പുസ്തകങ്ങളുടെ പ്രത്യേക സമർപ്പണം ഓരോന്നും 6.00 രൂപ സംഭാവനയ്ക്കു നടത്താവുന്നതാണ്. കുറിപ്പ്: മേൽ പ്രസ്താവിച്ച പ്രസ്ഥാന ഇനങ്ങളിൽ ഏതിനെങ്കിലും ഇതുവരെയും ഓർഡർ അയച്ചിട്ടില്ലാത്ത സഭകൾ തങ്ങളുടെ അടുത്ത സാഹിത്യ ഓർഡർ ഫാറത്തിൽ (S-14) അങ്ങനെ ചെയ്യേണ്ടതാണ്.
◼ ഡിസംബർ 1-ന് അല്ലെങ്കിൽ അതിനുശേഷം എത്രയും പെട്ടെന്ന് അധ്യക്ഷമേൽവിചാരകനോ അദ്ദേഹത്താൽ നിയമിതനായ ആരെങ്കിലുമോ സഭാകണക്കുകൾ ഓഡിററ് ചെയ്യണം. ഇതു ചെയ്‌തു കഴിയുമ്പോൾ സഭയ്‌ക്ക് അറിയിപ്പു നൽകുക.
◼ 1995-ലെ സ്മാരകം ഏപ്രിൽ 14, വെളളിയാഴ്ച സൂര്യാസ്തമയത്തിനു ശേഷമായിരിക്കും. 1995-ലെ സ്മാരകാഘോഷത്തെക്കുറിച്ച് ഇത്രയും നേരത്തെതന്നെ അറിയിക്കുന്നത് ലഭ്യമായ ഹാളുകൾ ബുക്കുചെയ്യേണ്ടതാവശ്യമാണെങ്കിൽ അങ്ങനെ ചെയ്യുന്നതിനാണ്.
◼ ഞങ്ങൾക്കുളള എല്ലാ പണമടയ്ക്കലുകളും ലൊണാവ്ലയിൽ മാറാവുന്ന A/c പേയീ ഡിമാൻഡ് ഡ്രാഫ്ററുവഴി അയച്ചുതരണം. അത്തരത്തിലുളള ഡ്രാഫ്‌ററ് പ്രദാനം ചെയ്യാൻ കഴിയുന്ന ബാങ്കുകൾ താഴെപറയുന്നവയാണ്: ദി സ്റേറററ് ബാങ്ക് ഓഫ് ഇൻഡ്യ, കാനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡാ, വിജയാ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര. സെൻട്രൽ ബാങ്ക് ഓഫ് ഇൻഡ്യയുടെ ഖൻഡാലാ ശാഖ പ്രദാനം ചെയ്യുന്ന ഡിമാൻഡ് ഡ്രാഫ്ററും സ്വീകാര്യമാണ്.
◼ ഞങ്ങളുമായി കത്തിടപാടു നടത്തുമ്പോൾ ക്വാർട്ടോ പേപ്പർ വലിപ്പത്തിലോ (8 1/2” x 11”) A4 വലിപ്പത്തിലോ ഉളള പേപ്പർ (8 1/4” x 11 1/2”) ഉപയോഗിക്കുക. മററു വാക്കുകളിൽ പറഞ്ഞാൽ, വാച്ച് ടവർ സൊസൈററിയുടെ ലെററർ ഹെഡിന്റെ അതേ വലിപ്പത്തിലുളളതോ അതിനോടു കഴിയുന്നത്ര അടുത്ത വലിപ്പത്തിലുളളതോ ആയ പേപ്പർ ഉപയോഗിക്കാനാണ് ഞങ്ങൾ നിങ്ങളിൽനിന്ന് ആഗ്രഹിക്കുന്നത്. ഞങ്ങൾക്കു കിട്ടുന്ന പല വലിപ്പത്തിലുളള കത്തുകൾ ഫയൽ ചെയ്യുമ്പോൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ ഇതു സഹായിക്കും.
◼ കൂടാതെ, സൊസൈററിക്കു കത്തുകൾ അയയ്ക്കുമ്പോൾ ദയവായി ബലമുളള കവറുകൾ ഉപയോഗിക്കുക. സഭകൾ ഡിമാൻഡ് ഡ്രാഫ്ററുകൾ പോലെയുളള തപാലുരുപ്പടികൾ വളരെ കനം കുറഞ്ഞ പേപ്പറുകൊണ്ടുണ്ടാക്കിയ കവറുകളിൽ അയയ്ക്കുന്നു. അങ്ങനെ അവ ലൊണാവ്ലയിൽ എത്തുമ്പോഴേക്കും ഒരു ദയനീയമായ അവസ്ഥയിലാണ്. ചിലപ്പോൾ കവർ ഞങ്ങൾക്ക് എത്തിച്ചുതരുന്നതിനു മുമ്പ് അതിനകത്തെ വസ്തുക്കൾ ഒരു ചരടുകൊണ്ട് കെട്ടി തരാൻ തക്കവണ്ണം തപാൽ ഓഫീസിലുളളവർ ദയയുളളവരായിരുന്നിട്ടുണ്ട്.
◼ അവസാനമായി, നിങ്ങൾ വേണ്ടത്ര സ്‌ററാമ്പ് ഒട്ടിച്ചിട്ടുണ്ടോ എന്നു ദയവായി പരിശോധിക്കുക. സ്‌ററാമ്പ് വേണ്ടത്ര ഇല്ലാതെയോ ഒട്ടുംതന്നെ ഇല്ലാതെയോ ഞങ്ങൾ കവറുകൾ കൈപ്പററുന്നതുകൊണ്ടു പലപ്പോഴും ഞങ്ങൾക്ക് ഇരട്ടി തപാൽചാർജ് അടയ്ക്കേണ്ടിവരുന്നു.
◼ 1992-ലെ വീക്ഷാഗോപുരം, ഉണരുക! മാസികകളുടെ ബയൻഡു ചെയ്‌ത വാല്യങ്ങൾ ഇപ്പോൾ ലഭ്യമാണ്. അവ ഞങ്ങളിൽ നിന്ന് ഓർഡർ ചെയ്യാവുന്നതാണ്. അങ്ങനെയുളള വാല്യങ്ങൾക്കായി സഭകൾ ഒരു ‘സ്ഥിര ഓർഡർ’ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവർക്ക് അങ്ങനെ ചെയ്യാവുന്നതാണ്. വീണ്ടും ഓർഡർ ചെയ്യാതെ ഓരോ വർഷവും അവർക്ക് വാല്യങ്ങൾ ലഭിക്കുമെന്ന് ഇത് ഉറപ്പുവരുത്തും.
◼ തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ—1994 എന്ന ചെറുപുസ്തകം ഹിന്ദിയിലും മറാത്തിയിലും നേപ്പാളിയിലും അച്ചടിക്കാൻ ഭരണസംഘം അനുമതി നൽകിയിരിക്കുന്നു എന്ന് അറിയിക്കാൻ ഞങ്ങൾ സന്തോഷമുളളവരാണ്. ഇതുവരെ ഓർഡർ അയച്ചിട്ടില്ലാത്ത എല്ലാ സഭകളും പെട്ടെന്നുതന്നെ അതുചെയ്യാൻ ഞങ്ങൾ താത്പര്യപ്പെടുന്നു.
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
ഇംഗ്ലീഷ്: യഹോവയുടെ സാക്ഷികൾ 20-ാം നൂററാണ്ടിൽ; ഹിന്ദി: ജീവിതത്തിൽ വളരെയധികം കൂടെ ഉൾപ്പെട്ടിരിക്കുന്നു.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
കൊങ്കണിയും നേപ്പാളിയും: ദൈവം യഥാർത്ഥത്തിൽ നമ്മെസംബന്ധിച്ചു കരുതുന്നുവോ?