അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണങ്ങൾ ഫെബ്രുവരി: നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും. വലുത് 40.00 രൂപ സംഭാവനയ്ക്കും ചെറുത് 20.00 രൂപ സംഭാവനയ്ക്കും. മാർച്ച്: (ഇംഗ്ലീഷിലും മലയാളത്തിലും തമിഴിലും ലഭ്യമായിരിക്കുന്ന) യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും 20.00 രൂപ സംഭാവനയ്ക്ക്. ഇതു ലഭ്യമല്ലാത്തിടത്ത് നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും 40.00 രൂപ സംഭാവനയ്ക്ക് (ചെറുത് 20.00 രൂപയ്ക്കും) സമർപ്പിക്കാവുന്നതാണ്. കൂടാതെ 192-പേജു പഴയ പുസ്തകങ്ങളുടെ പ്രത്യേക സമർപ്പണം ഓരോന്നും 6.00 രൂപ സംഭാവനയ്ക്കു നടത്താവുന്നതാണ്. ഏപ്രിൽ, മേയ്: വീക്ഷാഗോപുരത്തിനുളള വാർഷിക വരിസംഖ്യ 60 രൂപയ്ക്ക്. ആറു മാസത്തേക്കുളള വരിസംഖ്യകളും പ്രതിമാസപതിപ്പുകൾക്ക് ഒരു വർഷത്തേക്കുളള വരിസംഖ്യകളും 30 രൂപയാണ്. (പ്രതിമാസപതിപ്പുകൾക്ക് ആറു മാസത്തേക്കുളള വരിസംഖ്യകളില്ല.) കുറിപ്പ്: മേൽ പ്രസ്താവിച്ച പ്രസ്ഥാന ഇനങ്ങളിൽ ഏതിനെങ്കിലും ഇതുവരെയും ഓർഡർ അയച്ചിട്ടില്ലാത്ത സഭകൾ തങ്ങളുടെ അടുത്ത സാഹിത്യ ഓർഡർ ഫാറത്തിൽ (S-14) അങ്ങനെ ചെയ്യേണ്ടതാണ്.
◼ സെക്രട്ടറിയും സേവനമേൽവിചാരകനും നിരന്തരപയനിയർമാരുടെ പ്രവർത്തനം പുനരവലോകനം ചെയ്യണം. മണിക്കൂർ വ്യവസ്ഥയിൽ എത്തിച്ചേരുന്നതിൽ ആർക്കെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ സഹായം നൽകാൻ മൂപ്പൻമാർ ക്രമീകരണം ചെയ്യണം. നിർദേശങ്ങൾക്കുവേണ്ടി 1993 ഒക്ടോബർ 1-ലെയും 1992 ഒക്ടോബർ 1-ലെയും സൊസൈററിയുടെ എഴുത്തുകൾ (S-201) പുനരവലോകനം ചെയ്യുക. കൂടാതെ, 1986 ഒക്ടോബറിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിന്റെ 12-20 ഖണ്ഡികകളും കാണുക.
◼ 1994 മാർച്ച് 26-ാം തീയതി ശനിയാഴ്ച സ്മാരകാഘോഷം നടക്കും. പ്രസംഗം നേരത്തെ തുടങ്ങിയാലും സ്മാരക അപ്പവും വീഞ്ഞും വിതരണം ചെയ്യുന്നത് സൂര്യാസ്തമയശേഷമായിരിക്കണം എന്നു ദയവായി ഓർത്തിരിക്കുക. നിങ്ങളുടെ പ്രദേശത്ത് എപ്പോഴാണു സൂര്യാസ്തമയം നടക്കുന്നതെന്ന് അറിയാൻ പ്രാദേശിക കേന്ദ്രങ്ങളുമായി ബന്ധപ്പെടുക. ആ ദിവസം വയൽസേവനത്തിനുവേണ്ടിയുളള യോഗമല്ലാതെ യാതൊരു മീററിംഗുകളും നടത്തരുത്. സാധാരണമായി ശനിയാഴ്ച ദിവസങ്ങളിൽ നിങ്ങളുടെ സഭയ്ക്കു യോഗങ്ങളുളളപക്ഷം രാജ്യഹാൾ ലഭ്യമാണെങ്കിൽ ആഴ്ചയിലെ മറെറാരു ദിവസത്തേക്ക് നിങ്ങൾ ആ യോഗങ്ങൾ മാററിയേക്കാം.
◼ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സഹായപയനിയർമാരായി സേവിക്കാൻ ആഗ്രഹിക്കുന്ന പ്രസാധകർ ഇപ്പോൾത്തന്നെ തങ്ങളുടെ ആസൂത്രണങ്ങൾ നടത്തുകയും അപേക്ഷ നേരത്തെതന്നെ കൊടുക്കുകയും വേണം. ആവശ്യമായ വയൽസേവന ക്രമീകരണങ്ങൾ നടത്താനും വേണ്ടത്ര സാഹിത്യം ലഭ്യമാക്കാനും ഇതു മൂപ്പൻമാരെ സഹായിക്കും. ഏപ്രിൽമാസം സഹായപയനിയർ സേവനത്തിൽ പങ്കുണ്ടായിരിക്കാൻ ഞങ്ങൾ എല്ലാ പ്രസാധകരെയും പ്രോത്സാഹിപ്പിക്കുന്നു.
◼ ബൈബിൾ ഗവേഷണം എളുപ്പമാക്കുന്നതിനുവേണ്ടി റഫറൻസുകളോടു കൂടിയ വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരവും തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ചയുടെ രണ്ടു വാല്യങ്ങളും ഞങ്ങൾ പെട്ടെന്നുതന്നെ ഇംഗ്ലീഷിൽ കമ്പ്യൂട്ടർ ഡിസ്കററ് സെററുകളിലാക്കുന്നതായിരിക്കും. ഈ സെററ് 5-1⁄4 ഇഞ്ച് 1.2 മെഗാബൈററ് ഡിസ്കററുകളിലോ 3-1⁄2 ഇഞ്ച് 1.44 മെഗാബൈററ് ഡിസ്കററുകളിലോ ലഭ്യമായിരിക്കും. ചുരുങ്ങിയത് 512 കിലോബൈററ്സ് ഓർമയും ഹാർഡ് ഡിസ്കിൽ ചുരുങ്ങിയത് 18 മെഗാബൈററ്സ് സ്വതന്ത്രമായ സ്ഥലവുമുളള ഡോസ് [DOS] പ്രവർത്തിപ്പിക്കുന്ന പിസി [PC] ചേർക്കാവുന്ന ഒരു ഐബിഎം കമ്പ്യൂട്ടർ വേണ്ടിവരും. ഇവ സ്ഥിരമായ സ്റേറാക്കിലുളള ഇനങ്ങളല്ല, എന്നാൽ ഒരു സമയത്തേക്കു മാത്രമുളള ഓർഡറായിരിക്കും ഞങ്ങൾ പൂരിപ്പിക്കുന്നത്. അതുകൊണ്ട് ഈ ഉപകരണങ്ങൾ ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നവർ സത്വരം സഭാസെക്രട്ടറിക്കു തങ്ങളുടെ ഓർഡറുകൾ കൊടുക്കേണ്ടതാണ്. തനിക്കു ലഭിച്ച ഓർഡറുകൾ അനുസരിച്ചു സെററുകളുടെ എണ്ണവും ഡിസ്കററുകളുടെ തരവും 1994 മാർച്ച് 1-ന് മുമ്പായി ഒരു വെളളക്കടലാസിൽ ഞങ്ങൾക്ക് അയച്ചുതരണം. മാർച്ച് 1-നുശേഷം ലഭിക്കുന്ന ഓർഡറുകളനുസരിച്ചു നൽകാനുളള ഒരു സ്ഥാനത്തായിരിക്കില്ല ഞങ്ങൾ. പ്രാഥമിക ഓർഡറുകൾ ലഭിച്ച ഉടനെ എത്ര സെററുകൾ വേണമെന്നു ഞങ്ങൾ തീരുമാനിക്കുന്നതായിരിക്കും, അതിനുശേഷം അതിന്റെ വിലയും. ഓരോ സെററിനും സംഭാവന എത്രയാണെന്നും നിങ്ങളുടെ ഉറപ്പായ ഓർഡറുകൾ എപ്പോൾ അയയ്ക്കണമെന്നും നമ്മുടെ രാജ്യ ശുശ്രൂഷയിൽ ഞങ്ങൾ പിന്നീട് അറിയിക്കും.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
ഇംഗ്ലീഷ്: യഹോവയുടെ സാക്ഷികൾ—ദൈവരാജ്യത്തിന്റെ പ്രഘോഷകർ. ‘ദിവ്യ ബോധന’ ഡിസ്ട്രിക്ററ് കൺവെൻഷനിൽവച്ചു പ്രകാശനം ചെയ്യപ്പെട്ട 750 പേജുളള ഈ പുതിയ പുസ്തകത്തിനു പ്രസാധകർക്കും പൊതുജനങ്ങൾക്കുമുളള വില 120.00 രൂപയാണ്, പയനിയർമാർക്ക് 90 രൂപയും. ഇംഗ്ലീഷ്, കന്നട, ഗുജറാത്തി, ബംഗാളി, മറാത്തി, തെലുങ്ക്, ഹിന്ദി: ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്? അതു നിങ്ങൾക്ക് എങ്ങനെ കണ്ടെത്താം? കഴിഞ്ഞ വർഷത്തെ കൺവെൻഷനുകളിൽ പ്രകാശനം ചെയ്യപ്പെട്ട 32 പേജുളള ഈ ലഘുപത്രികയ്ക്കു പ്രസാധകർക്കും പൊതുജനങ്ങൾക്കും 4.00 രൂപയും പയനിയർമാർക്ക് 3.00 രൂപയുമാണ്. ഫ്രഞ്ച്: സമാധാനപൂർണമായ ഒരു പുതിയ ലോകം—അത് ഉണ്ടാകുമോ? (ലഘുലേഖ നമ്പ. 17; പ്രത്യേകിച്ചു യഹൂദൻമാർക്കു വേണ്ടിയുളളത്); യഹോവയുടെ സാക്ഷികൾ—അവർ എന്തു വിശ്വസിക്കുന്നു? (ലഘുലേഖ നമ്പ. 18; പ്രത്യേകിച്ചു യഹൂദൻമാർക്കു വേണ്ടിയുളളത്). ഹിന്ദി: ചർച്ചയ്ക്കുവേണ്ടിയുളള ബൈബിൾ വിഷയങ്ങൾ.
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
മലയാളം: ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!, പറുദീസ സ്ഥാപിക്കുന്ന ഗവൺമെൻറ്; മറാത്തി: ജീവിതത്തിൽ വളരെയധികം കൂടെ ഉൾപ്പെട്ടിരിക്കുന്നു!