അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണങ്ങൾ മാർച്ച്: (ഇംഗ്ലീഷിലും മലയാളത്തിലും തമിഴിലും ലഭ്യമായിരിക്കുന്ന) യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും 20.00 രൂപ സംഭാവനയ്ക്ക്. ഇതു ലഭ്യമല്ലാത്തിടത്ത് നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും 40.00 രൂപ സംഭാവനയ്ക്ക് (ചെറുത് 20.00 രൂപയ്‌ക്കും) സമർപ്പിക്കാവുന്നതാണ്. കൂടാതെ 192-പേജു പഴയ പുസ്തകങ്ങളുടെ പ്രത്യേക സമർപ്പണം ഓരോന്നും 6.00 രൂപ സംഭാവനയ്ക്കു നടത്താവുന്നതാണ്. ഏപ്രിൽ, മേയ്: വീക്ഷാഗോപുരത്തിനുളള വാർഷിക വരിസംഖ്യ 60 രൂപയ്‌ക്ക്. ആറു മാസത്തേക്കുളള വരിസംഖ്യകളും പ്രതിമാസപതിപ്പുകൾക്ക് ഒരു വർഷത്തേക്കുളള വരിസംഖ്യകളും 30 രൂപയാണ്. (പ്രതിമാസപതിപ്പുകൾക്ക് ആറു മാസത്തേക്കുളള വരിസംഖ്യകളില്ല.) മാസികകളുടെ ഭാരതീയ ഭാഷകളിലുളള കുറെ പതിപ്പുകളുടെ പ്രസിദ്ധീകരണ കാലയളവിൽ അടുത്തകാലത്തു മാററങ്ങൾ ഉണ്ടായിട്ടുളളതുകൊണ്ട് വരിസംഖ്യകൾ ലഭിക്കുമ്പോൾ ഇനി പറയുന്ന കാര്യങ്ങൾ ദയവായി ശ്രദ്ധിക്കുക: ഇപ്പോൾ കന്നട, തമിഴ്, തെലുങ്ക്, മലയാളം, മറാത്തി എന്നീ ഭാഷകളിൽ വീക്ഷാഗോപുരം അർധമാസപതിപ്പാണ്; ബംഗാളി, ഗുജറാത്തി, ഹിന്ദി, നേപ്പാളി, ഉർദു എന്നീ ഭാഷകളിൽ അതു പ്രതിമാസപതിപ്പാണ്. ഇപ്പോൾ മലയാളത്തിലും തമിഴിലും ഉണരുക! അർധമാസപതിപ്പാണ്; കന്നട, ഗുജറാത്തി, തെലുങ്ക് എന്നീ ഭാഷകളിൽ അതു പ്രതിമാസപതിപ്പുമാണ്. ജൂൺ: ജീവിച്ചിരുന്നിട്ടുളളതിലേക്കും ഏററവും മഹാനായ മനുഷ്യൻ എന്ന പുസ്‌തകം 40.00 രൂപ സംഭാവനയ്ക്ക്. ഇതു സ്വീകരിക്കാത്തിടത്ത് 192 പേജുളള ഏതെങ്കിലും പുസ്‌തകം സാധാരണ വിലയായ 12.00 രൂപയ്‌ക്കു സമർപ്പിക്കാവുന്നതാണ്. ജീവൻ—അത് ഇവിടെ വന്നതെങ്ങനെ? പരിണാമത്താലോ സൃഷ്ടിയാലോ? എന്ന ഇംഗ്ലീഷ് പുസ്‌തകം 40.00 രൂപ സംഭാവനയ്ക്കു സമർപ്പിക്കാവുന്നതാണ്. കുറിപ്പ്: മേൽ പ്രസ്താവിച്ച പ്രസ്ഥാന ഇനങ്ങളിൽ ഏതിനെങ്കിലും ഇതുവരെയും ഓർഡർ അയച്ചിട്ടില്ലാത്ത സഭകൾ തങ്ങളുടെ അടുത്ത സാഹിത്യ ഓർഡർ ഫാറത്തിൽ (S-14) അങ്ങനെ ചെയ്യേണ്ടതാണ്.
◼ ഒരു സഭയോടൊത്തു സഹവസിക്കുന്ന ഏതൊരാളും, വ്യക്തിപരമായ വരിസംഖ്യകൾ ഉൾപ്പെടെ വീക്ഷാഗോപുരത്തിനും ഉണരുക!ക്കുമുളള പുതിയതും പുതുക്കിയതുമായ എല്ലാ വരിസംഖ്യകളും സഭ മുഖാന്തരം അയയ്ക്കേണ്ടതാണ്.
◼ അധ്യക്ഷമേൽവിചാരകൻ അല്ലെങ്കിൽ അദ്ദേഹം നിയമിക്കുന്ന ആരെങ്കിലും മാർച്ച് 1-നോ അതിനുശേഷം കഴിയുന്നതും നേരത്തെയോ സഭയുടെ കണക്കുകൾ ഓഡിററ് ചെയ്യണം. ഇതു പൂർത്തിയായിക്കഴിയുമ്പോൾ സഭയിൽ ഒരു അറിയിപ്പു നടത്തുക.