അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണങ്ങൾ ഏപ്രിൽ, മേയ്: വീക്ഷാഗോപുരത്തിനോ ഉണരുക!യ്ക്കോ ഒരു വർഷത്തേക്കുളള വരിസംഖ്യ 60.00 രൂപയ്ക്ക്. അർധമാസപതിപ്പുകൾക്ക് ആറു മാസത്തേക്കും പ്രതിമാസപതിപ്പുകൾക്ക് ഒരു വർഷത്തേക്കുമുളള വരിസംഖ്യ 30.00 രൂപയാണ്. (പ്രതിമാസപതിപ്പുകൾക്ക് ആറുമാസ വരിസംഖ്യയില്ല.) മാസികകളുടെ ഇന്ത്യൻ ഭാഷകളിലുളള ഒരു കൂട്ടം പതിപ്പുകളുടെ പ്രസിദ്ധീകരണ കാലയളവിൽ അടുത്ത കാലത്തു ചില മാററങ്ങൾ ഉണ്ടായിട്ടുളളതിന്റെ കാഴ്ചപ്പാടിൽ, ഈ മാസം വരിസംഖ്യകൾ കൊടുക്കുമ്പോൾ അത് ഓർമിച്ചിരിക്കാൻ ഞങ്ങൾ നിങ്ങളോട് അഭ്യർഥിക്കുന്നു: കന്നട, തമിഴ്, തെലുങ്ക്, മലയാളം, മറാത്തി എന്നീ ഭാഷകളിൽ വീക്ഷാഗോപുരം പ്രസിദ്ധീകരിക്കുന്നത് അർധമാസപതിപ്പായാണ്; ഉർദു, ഗുജറാത്തി, നേപ്പാളി, ബംഗാളി, ഹിന്ദി എന്നീ ഭാഷകളിൽ അതു പ്രസിദ്ധീകരിക്കുന്നത് പ്രതിമാസപതിപ്പായുമാണ്. ഉണരുക! ഇപ്പോൾ തമിഴിലും മലയാളത്തിലും അർധമാസപതിപ്പായി പ്രസിദ്ധീകരിക്കുന്നു; കന്നട, ഗുജറാത്തി, തെലുങ്ക് എന്നീ ഭാഷകളിൽ പ്രതിമാസപതിപ്പായും അതു പ്രസിദ്ധീകരിക്കപ്പെടുന്നു. ജൂൺ: ജീവിച്ചിരുന്നിട്ടുളളതിലേക്കും ഏററവും മഹാനായ മനുഷ്യൻ എന്ന പുസ്തകം 40.00 രൂപ സംഭാവനക്ക്. ഇതു സ്വീകരിക്കാത്തിടത്ത് 192 പേജുളള ഏതെങ്കിലും പുസ്തകം സാധാരണ വിലയായ 12.00 രൂപയ്ക്കു സമർപ്പിക്കാവുന്നതാണ്. ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? എന്ന ഇംഗ്ലീഷ് പുസ്തകം 40.00 രൂപ സംഭാവനക്കു സമർപ്പിക്കാവുന്നതാണ്. ജൂലൈ: 32-പേജുളള ചെറുപുസ്തകങ്ങളിൽ ഏതെങ്കിലും മൂന്നെണ്ണം 3.00 രൂപ സംഭാവനക്ക്. പിൻവരുന്ന ചെറുപുസ്തകങ്ങളുടെ ഒരു നല്ല ശേഖരം ഞങ്ങളുടെ പക്കലുണ്ട്: ഒരു സുരക്ഷിത ഭാവി—നിങ്ങൾക്ക് അത് കണ്ടെത്താൻ കഴിയുന്ന വിധം, ഇംഗ്ലീഷ്, തമിഴ്, മറാത്തി എന്നീ ഭാഷകളിൽ; കുരുക്ഷേത്രം മുതൽ അർമ്മഗെദ്ദോൻ വരെ—നിങ്ങളുടെ അതിജീവനവും, ഇംഗ്ലീഷ്, പഞ്ചാബി, മറാത്തി എന്നീ ഭാഷകളിൽ; ഒരു പിതാവിനെ അന്വേഷിച്ച് (ബുദ്ധമതക്കാർക്കു വേണ്ടിയുളളത്) ഇംഗ്ലീഷ്; കരുതലുളള ഒരു ദൈവമുണ്ടോ? ഇംഗ്ലീഷ്, കൊങ്കണി (കന്നടയും ഗോവനും), ഗുജറാത്തി, തമിഴ്, പഞ്ചാബി, മണിപ്പൂരി, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ; വിമോചനത്തിലേക്കു നയിക്കുന്ന ദിവ്യസത്യത്തിന്റെ പാത, ഇംഗ്ലീഷ്, തമിഴ്, മലയാളം, ലൂഷായി എന്നിവയിൽ; ജീവിതത്തിൽ വളരെയധികം കൂടെ ഉൾപ്പെട്ടിരിക്കുന്നു! ഇംഗ്ലീഷ്, പഞ്ചാബി, തമിഴ്, മറാത്തി, ലൂഷായി, ഹിന്ദി എന്നിവയിൽ; “രാജ്യത്തിന്റെ ഈ സുവാർത്ത”, ഇംഗ്ലീഷ്, കൊങ്കണി (കന്നടയും ഗോവനും), ഖാസി, ഗുജറാത്തി, തമിഴ്, മണിപ്പൂരി, മലയാളം, മറാത്തി, ലൂഷായി എന്നീ ഭാഷകളിൽ; മരണത്തിൻമേൽ ജയം—അതു നിങ്ങൾക്കു സാധ്യമോ? ഇംഗ്ലീഷ്, പഞ്ചാബി, തമിഴ്, നേപ്പാളി, ഹിന്ദി, എന്നിവയിൽ. നിങ്ങളുടെ ഭാഷയിൽ ചെറുപുസ്തകമൊന്നും ഇല്ലെങ്കിൽ സ്കൂൾ ലഘുപത്രിക ഒഴികെയുളള ഏതെങ്കിലും ലഘുപത്രികകൾ ഓരോന്നിനും 4.00 രൂപയ്ക്കു സമർപ്പിക്കുക. ദയവായി ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ പ്രസ്ഥാന ഇനങ്ങൾ ഇതുവരെയും ഓർഡർ ചെയ്തിട്ടില്ലാത്ത സഭകൾ തങ്ങളുടെ അടുത്ത സാഹിത്യ ഓർഡർ ഫോറത്തിൽ (S-14) ഓർഡർ ചെയ്യേണ്ടതാണ്.
◼ പകൽവെളിച്ചം ദീർഘിക്കുന്നതുകൊണ്ട്, പ്രായോഗികമായിരിക്കുന്നിടത്ത്, സഭയ്ക്കു സായാഹ്ന സാക്ഷീകരണത്തിൽ പങ്കെടുക്കാനുളള ക്രമീകരണം ചെയ്യണം.
◼ 1994-ലെ “ദൈവഭയ” ഡിസ്ട്രിക്ററ് കൺവെൻഷനു വേണ്ടിയുളള ബാഡ്ജ് കാർഡുകൾ ഓർഡറയയ്ക്കാതെ ഈ വർഷം അയച്ചുകൊടുക്കുന്നില്ലാത്തതുകൊണ്ട് ഇംഗ്ലീഷിലും തമിഴിലും മലയാളത്തിലും തങ്ങൾക്ക് ആവശ്യമായ മുഴുവൻ കാർഡുകളും സഭകൾക്ക് ഓർഡർ ചെയ്യാവുന്നതാണ്, അതുപോലെതന്നെ അവയുടെ ഹോൾഡറുകൾക്കു വേണ്ടിയും ഓർഡർ അയയ്ക്കാവുന്നതാണ്. ഓർഡർ അയയ്ക്കേണ്ടത് സാധാരണ സാഹിത്യ ഫോറത്തിൽ (S-14) ആയിരിക്കണം. ദയവായി ശ്രദ്ധിക്കുക: പ്ലാസ്ററിക് ബാഡ്ജ് കാർഡ് ഹോൾഡറുകൾ (അല്ലെങ്കിൽ പ്ലാസ്ററിക് മെഡിക്കൽ ഡയറക്ടീവ് ഹോൾഡറുകൾ) മാത്രമായി അയയ്ക്കുമ്പോൾ അവ മിക്കപ്പോഴും തപാലിൽ നഷ്ടപ്പെട്ടുപോകുന്നു. അതുകൊണ്ട് ദയവായി ഈ ഇനങ്ങൾക്കു മാത്രമായി സാഹിത്യ ഓർഡർ ഫോറത്തിൽ ഓർഡറയയ്ക്കാതിരിക്കുക. മറിച്ച് മററിനങ്ങളും ഉൾപ്പെട്ട ഒരു ഫോറത്തിൽ അവ കാണിക്കുക. അങ്ങനെ ചെയ്യുമ്പോൾ ഒരു കാർട്ടണിൽ അവ ഒന്നിച്ചു പായ്ക്കു ചെയ്ത് അയയ്ക്കാൻ സാധിക്കും. ആവശ്യമെങ്കിൽ, ബാഡ്ജ് കാർഡുകൾക്കു മാത്രമായി ഓർഡറയയ്ക്കാവുന്നതാണ്, കാരണം അവ തപാലിൽ നഷ്ടപ്പെട്ടു പോകുന്നതായി തോന്നുന്നില്ല.