സത്യം പഠിക്കുന്നതിനു മററുളളവരെ സഹായിക്കുക
1 സത്യത്തിനു സാക്ഷ്യം വഹിക്കുന്നതിനായി യേശു ഭൂമിയിൽ വന്നു. മററുളളവരോടു സത്യം പ്രഘോഷിക്കുന്നതിന് അധ്യാപകരായിരിക്കാൻ അവൻ തന്റെ ശിക്ഷ്യൻമാരെ പരിശീലിപ്പിച്ചു. മററുളളവരെ പഠിപ്പിക്കുന്നതിൽ അവർക്കുളള വിജയത്തിൽ അവനു വളരെ വിശ്വാസമുണ്ടായിരുന്നതിനാൽ അവൻ അവരെ ‘പരസ്യ പ്രബോധകർ’ എന്നു വിളിക്കുകയുണ്ടായി. (മത്താ. 13:52, NW) ഓരോരുത്തരെയും അവൻ യഥാർഥ സമ്പാദ്യം കുന്നുകൂട്ടിവെച്ചിരിക്കുന്ന വിദ്യാസമ്പന്നനായ പുരുഷനോടു സമാനമാക്കി. രാജ്യപ്രസംഗവേല ത്വരിതപ്പെടുത്തുന്നതിനു യേശുവിന്റെ ശിഷ്യൻമാർ ഇന്ന് അച്ചടിച്ച താളുകൾ ഉപയോഗിക്കുന്നു. ദൃഷ്ടാന്തത്തിന്, മററുളളവരെ ശിഷ്യരാക്കുന്നതിനു സഹായം നൽകുന്ന അനേകം ചെറുപുസ്തകങ്ങൾ നമുക്കുണ്ട്. ഈ മൂല്യവത്തായ ഉപകരണങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താനാവും?
2 “ഒരു സുരക്ഷിത ഭാവി—നിങ്ങൾക്ക് അത് എങ്ങനെ കണ്ടെത്താം” എന്ന ചെറുപുസ്തകത്തിന്റെ സമർപ്പണത്തിലേക്കു നയിക്കുന്ന ഒരു സംഭാഷണത്തിനു തുടക്കം കുറിക്കുന്നതിന് നിങ്ങൾക്ക് ഇങ്ങനെ ചോദിക്കാം:
◼“മമനുഷ്യന്റെ എല്ലാവിധ ശ്രമങ്ങൾക്കുശേഷവും സുരക്ഷിത ഭാവിയെക്കുറിച്ചുളള പ്രത്യാശ കെട്ടടങ്ങിയപോലെ തോന്നുന്നത് എന്തുകൊണ്ടാണെന്നു നിങ്ങൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? [പ്രതികരണത്തിന് അനുവദിക്കുക.] അനേകം ശ്രമങ്ങളും പരാജയപ്പെട്ടതിനു കാരണമെന്താണെന്നു ബൈബിൾ വിശദീകരിക്കുന്നു.” സങ്കീർത്തനം 146:3, 4 വായിക്കുക. 6-ാം ഖണ്ഡികയിലുളള വിവരത്തെക്കുറിച്ചു ന്യായവാദം ചെയ്തശേഷം നിങ്ങൾക്ക് ഇപ്രകാരം ചോദിക്കാൻ കഴിയും: “ദീർഘകാല സുരക്ഷിതത്വം നമുക്കു പ്രദാനം ചെയ്യുന്നതിന് ആർക്കു കഴിയും?” വീട്ടുകാരന്റെ പ്രതികരണമനുസരിച്ച് 7-ാം ഖണ്ഡികയിലുളള ഉചിതമായ ആശയങ്ങൾ ചർച്ച ചെയ്യുന്നതിനൊ മറെറാരു സമയത്ത് അപ്രകാരം ചെയ്യുന്നതിനൊ ക്രമീകരണം ചെയ്യാൻ നിങ്ങൾക്കു തീരുമാനിക്കാവുന്നതാണ്.
3 “കരുതലുളള ഒരു ദൈവമുണ്ടോ?” എന്ന ചെറുപുസ്തകം നിങ്ങൾക്ക് ഉപയോഗിക്കാൻ പററിയ ഒരുവിധം ഇതാ:
◼“ഈ രണ്ടു ചിത്രങ്ങൾക്കും താഴെ വലിയക്ഷരത്തിൽ കൊടുത്തിരിക്കുന്ന ഈ ചോദ്യം അനേകം ആളുകളും ചോദിച്ചിട്ടുളളതാണ്. [6-ഉം 7-ഉം പേജിന്റെ താഴെ കൊടുത്തിരിക്കുന്ന ചോദ്യം വായിച്ചിട്ട് പ്രതികരണത്തിനായി അനുവദിക്കുക.] സ്നേഹവാനായ ഒരു ദൈവം നൻമയും തിൻമയും ഒരേ സമയം അനുവദിക്കുകയില്ലാത്തതിനാൽ യെശയ്യാവു 65:21-24-ൽ അവൻ നൽകിയിരിക്കുന്ന വാഗ്ദത്തത്തെക്കുറിച്ചു നിങ്ങൾ എന്തു വിചാരിക്കുന്നു?” അല്പമെങ്കിലും താത്പര്യമുണ്ടെന്നു കാണിക്കുന്ന വിധത്തിലുളള ഒരു അഭിപ്രായം ലഭിക്കുന്നപക്ഷം 37-ാം ഖണ്ഡികയിലേക്കു തിരിഞ്ഞ്, ദൈവരാജ്യം എന്തു കൈവരിക്കുമെന്നു വിശദീകരിക്കുക.
4 “ജീവിതത്തിൽ വളരെയധികം കൂടെ ഉൾപ്പെട്ടിരിക്കുന്നു!” എന്ന ചെറുപുസ്തകം സമർപ്പിക്കുമ്പോൾ നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും:
◼“അനേകരെ സംബന്ധിച്ചിടത്തോളം ജീവിതത്തിന്റെ ഗുണമേൻമ വിരസവും അരോചകവുമായ അദ്ധ്വാനമായി തരംതാണുപോയിരിക്കുന്നു. ജീവിതം കൂടുതൽ അർഥപൂരിതമാക്കുന്നതിന് എന്ത് ആവശ്യമായിരിക്കുന്നതായാണു നിങ്ങൾക്കു തോന്നുന്നത്? [വീട്ടുകാരൻ അഭിപ്രായം പറയട്ടെ.] നമുക്കായി ദൈവം മെച്ചമായ കാര്യങ്ങൾ കരുതിയിട്ടുണ്ട് എന്നു ബൈബിൾ കാണിക്കുന്നു. ഇവിടെ വെളിപ്പാടു 21:4, 5-ൽ അവൻ പറയുന്നതെന്താണെന്നു നോക്കൂ.” ഉചിതമെന്നു തോന്നിയാൽ ചെറുപുസ്തകത്തിന്റെ 42-ാം ഖണ്ഡികയിലുളള ആശയങ്ങൾ തുടർന്നു ചർച്ചചെയ്യുക.
5 “ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!” എന്ന ലഘുപത്രിക ഉപയോഗിച്ചുകൊണ്ട് ഒരു യുവ പ്രസാധകൻ ഇങ്ങനെ ചോദിച്ചേക്കാം:
◼“ഇത്തരമൊരു പറുദീസാ ഭൂമിയിൽ ജീവിക്കാൻ നിങ്ങൾ ആഗ്രഹിക്കുമോ? [പുറംതാളുകൾ കാണിച്ചശേഷം അഭിപ്രായം പറയാൻ അനുവദിക്കുക.] ബൈബിളിൽ യോഹന്നാൻ 17:3 പറയുന്നതനുസരിച്ച് അവിടെ ജീവിക്കാൻ ഞാനും എന്റെ കുടുംബവും നോക്കിപ്പാർത്തിരിക്കുകയാണ്.” ആ തിരുവെഴുത്തു വായിച്ചശേഷം താത്പര്യമുണ്ടെന്നു നിരീക്ഷിക്കുന്നുവെങ്കിൽ വായിക്കാൻ ലഘുപത്രിക ആ വ്യക്തിക്ക് സമർപ്പിക്കുക.
6 ഈ മാസം ശുശ്രൂഷയിൽ നിങ്ങൾ മററു ചെറുപുസ്തകങ്ങളും ലഘുപത്രികകളുമാണ് ഉപയോഗിക്കുന്നതെങ്കിൽ നിങ്ങളുടെ മുഖവുരയും അവതരണവും മുകളിൽപ്പറഞ്ഞ നിർദേശങ്ങളുടെ ശൈലിയിൽ രൂപകൽപ്പന ചെയ്യുക. വീട്ടുകാരന്റെ താത്പര്യം വളർത്തുവാൻ പോന്നവിധം ക്രിയാത്മകവും പരിപുഷ്ടിപകരുന്നതുമായ ഹ്രസ്വ അഭിപ്രായം നൽകുവാൻ ഓർമിക്കുക.
7 യഹോവ നമുക്കു സത്യം നൽകിയിരിക്കുന്നു. നമ്മൾ കണ്ടുമുട്ടുന്ന ആളുകളുമായി പ്രസിദ്ധീകരണങ്ങളിലൂടെയും നമ്മുടെ സംഭാഷണങ്ങളിലൂടെയും അതു പങ്കിടുന്നതിനു നമ്മുടെ മുന്നിൽ വെച്ചിരിക്കുന്ന അവസരങ്ങളെ നാം പ്രയോജനപ്പെടുത്തണം. ഈ വിധത്തിൽ, മററുളളവരുടെ നിലനിൽക്കുന്ന പ്രയോജനത്തിനുതകും വിധത്തിലുളള പരസ്യ പ്രബോധകരാണു നാമെന്നു തെളിയിക്കുകയായിരിക്കും ചെയ്യുന്നത്.—മത്താ. 28:19, 20.