അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണങ്ങൾ ജൂലൈ: 32 പേജുളള ചെറുപുസ്തകങ്ങളിൽ ഏതെങ്കിലും മൂന്നെണ്ണം 3.00 രൂപ സംഭാവനക്ക്. പിൻവരുന്ന ചെറുപുസ്തകങ്ങളുടെ ഒരു നല്ല ശേഖരം ഞങ്ങളുടെ പക്കലുണ്ട്: ഒരു സുരക്ഷിത ഭാവി—നിങ്ങൾക്ക് അത് കണ്ടെത്താൻ കഴിയുന്ന വിധം, ഇംഗ്ലീഷ്, മറാത്തി എന്നീ ഭാഷകളിൽ; കുരുക്ഷേത്രം മുതൽ അർമ്മഗെദ്ദോൻ വരെ—നിങ്ങളുടെ അതിജീവനവും, ഇംഗ്ലീഷ്, പഞ്ചാബി, ഫ്രെഞ്ച്, മറാത്തി എന്നീ ഭാഷകളിൽ; ഒരു പിതാവിനെ അന്വേഷിച്ച് (ബുദ്ധമതക്കാർക്കുവേണ്ടിയുളളത്) ഇംഗ്ലീഷ്, ഫ്രെഞ്ച് എന്നീ ഭാഷകളിൽ; കരുതലുളള ഒരു ദൈവമുണ്ടോ? ഇംഗ്ലീഷ്, കൊങ്കണി (കന്നടയും ഗോവനും), ഗുജറാത്തി, തമിഴ്, പഞ്ചാബി, മണിപ്പൂരി, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ; വിമോചനത്തിലേക്കു നയിക്കുന്ന ദിവ്യസത്യത്തിന്റെ പാത, ഇംഗ്ലീഷ്, തമിഴ്, മലയാളം, ലൂഷായി എന്നിവയിൽ; ജീവിതത്തിൽ വളരെയധികം കൂടെ ഉൾപ്പെട്ടിരിക്കുന്നു! ഇംഗ്ലീഷ്, പഞ്ചാബി, മറാത്തി, ലൂഷായി, ഹിന്ദി എന്നിവയിൽ; “രാജ്യത്തിന്റെ ഈ സുവാർത്ത”, കൊങ്കണി (കന്നടയും ഗോവനും), ഖാസി, ഗുജറാത്തി, തമിഴ്, മണിപ്പൂരി, മലയാളം, മറാത്തി, ലൂഷായി എന്നീ ഭാഷകളിൽ; മരണത്തിൻമേൽ ജയം—അതു നിങ്ങൾക്കു സാധ്യമോ? ഇംഗ്ലീഷ്, പഞ്ചാബി, ഫ്രെഞ്ച്, നേപ്പാളി, ഹിന്ദി എന്നിവയിൽ. നിങ്ങളുടെ ഭാഷയിൽ ചെറുപുസ്തകമൊന്നും ഇല്ലെങ്കിൽ സ്കൂൾ ലഘുപത്രിക ഒഴികെയുളള ഏതെങ്കിലും ലഘുപത്രികകൾ ഓരോന്നിനും 4.00 രൂപയ്ക്കു സമർപ്പിക്കുക. ആഗസ്ററ്: നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ ആർ നമ്മെ സഹായിക്കും? എന്ന ലഘുപത്രിക 4.00 രൂപ സംഭാവനക്ക്. ഇതു ലഭ്യമല്ലാത്തിടത്ത്, അല്ലെങ്കിൽ മറെറാരു വിഷയം കൂടുതൽ അനുയോജ്യമായിരിക്കുന്നിടത്ത് പിൻവരുന്ന ലഘുപത്രികകളിൽ ഏതെങ്കിലും ഉപയോഗിക്കാവുന്നതാണ്: ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!; എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം [ഇംഗ്ലീഷ്]; “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു,” പറുദീസ സ്ഥാപിക്കുന്ന ഗവൺമെൻറ്, നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ച് കരുതുന്നുവോ?, ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്—അതു നിങ്ങൾക്ക് എങ്ങനെ കണ്ടെത്താം? സെപ്ററംബർ: നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം 20.00 രൂപ സംഭാവനക്ക്. (വലുത് 40.00 രൂപയ്ക്ക്) ഒക്ടോബർ: വീക്ഷാഗോപുരത്തിനോ ഉണരുക!യ്ക്കോ ഉളള വരിസംഖ്യകൾ. അർധമാസപ്പതിപ്പുകൾക്ക് ഒരുവർഷത്തേക്കുളള വരിസംഖ്യ 60 രൂപ. പ്രതിമാസപ്പതിപ്പുകൾക്ക് ഒരു വർഷത്തേക്കും അർധമാസപ്പതിപ്പുകൾക്ക് ആറു മാസത്തേക്കും ഉളള വരിസംഖ്യ 30 രൂപ. പ്രതിമാസപ്പതിപ്പുകൾക്ക് ആറു മാസത്തേക്കുളള വരിസംഖ്യയില്ല.
◼ 1994 ഒക്ടോബർ 3 മുതൽ സഭാപുസ്തകാധ്യയനമായി വെളിപ്പാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്തകം പരിചിന്തിക്കുന്നതായിരിക്കും.
◼ കൺവെൻഷൻ ആസ്ഥാനങ്ങളുടെ മേൽവിലാസങ്ങളിൽ വന്ന രണ്ടു മാററങ്ങൾ ദയവായി ശ്രദ്ധിക്കുക:
Bombay (Hindi): c/o F.G. Dias, Post Bag 17723, Borivili West, Bombay, MAH 400 092.
Calicut: c/o Saji Thomas, Chembukavu House, Kanimangalam P.O., Trichur, KER 680 007.
◼ ഇനിമുതൽ, തത്ക്കാലത്തേക്കു സ്റേറാക്കില്ലാത്ത ഇനത്തിനോ വരുന്ന വർഷത്തേക്കുളള കലണ്ടർ, ഇയർബുക്ക് എന്നിങ്ങനെ ലഭ്യമാകാൻപോകുന്നവയ്ക്കോ വേണ്ടി ഒരു സഭ ഓർഡർ അയയ്ക്കുന്നുവെങ്കിൽ സൊസൈററി ഓർഡർ സ്വീകരിച്ച് പെൻഡിങ്ങിൽ വയ്ക്കുന്നതാണ്. അത്തരം സാഹിത്യങ്ങളുടെ വിവരവും എണ്ണവും തൊട്ടടുത്ത സാഹിത്യ ഇനവിവരപ്പട്ടികയിൽ കാണിക്കുന്നതാണ്. എന്നാൽ തുക സൂചിപ്പിക്കുകയോ ഈടാക്കുകയോ ചെയ്യുന്നതല്ല. ഒരു ഇനവും അതിന്റെ എണ്ണവും സാഹിത്യ ഇനവിവരപ്പട്ടികയിൽ കാണിക്കുന്നുവെങ്കിലും അതിന്റെ തുക കാണിക്കാത്തപ്പോൾ അതിന്റെ അർഥം ആ ഇനം ഇപ്പോൾ ലഭ്യമല്ലെന്നാണ്. അതുകൊണ്ട് നിങ്ങൾക്ക് അവ ലഭിച്ചില്ലെന്നു പറഞ്ഞു സൊസൈററിയ്ക്ക് എഴുതേണ്ട ആവശ്യമില്ല. കാരണം ആ ഓർഡറിൽ അതു ലഭിക്കുവാൻ നിങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല. അതിന്റെ അർഥം സൊസൈററി നിങ്ങളുടെ ഓർഡർ കൈപ്പററിയെന്നും പ്രസിദ്ധീകരണം ലഭ്യമാകുന്നതുവരെ അതു ‘പെൻഡിങ്ങിൽ’ വച്ചിരിക്കയാണെന്നുമാണ്. അതു നിങ്ങൾക്കു സ്വഭാവികമായും ലഭ്യമാകും. അതുകൊണ്ട്, ആ ഇനത്തിന്റെ കൂടുതൽ എണ്ണം ആവശ്യമില്ലാത്തിടത്തോളംകാലം അതേ ഓർഡർ വീണ്ടും നൽകരുത്.
◼ 1995-ലെ തിരുവെഴുത്തുകൾ പരിശോധിക്കൽ, കലണ്ടർ, വാർഷിക പുസ്തകം എന്നിവയുടെ ശേഖരത്തിനുവേണ്ടിയുളള ഓർഡർ ഞങ്ങൾ ഇപ്പോൾ സ്വീകരിക്കുന്നുണ്ട്. നിങ്ങളുടെ ഓർഡറുകൾ ദയവായി ജൂലൈ 6-നു മുമ്പ് അയയ്ക്കുക. ഈ ഇനങ്ങൾക്കായി നിങ്ങൾ സാഹിത്യ ഓർഡർ ഫാറത്തിൽ (S-AB-14) ഓർഡർ ചെയ്യുമ്പോൾ വേറെ ഏതെങ്കിലും ഇനങ്ങൾ അതേ ഫാറത്തിൽ ദയവുചെയ്ത് ഉൾപ്പെടുത്താതിരിക്കുക. 1995-ലെ തിരുവെഴുത്തുകൾ പരിശോധിക്കൽ ഇംഗ്ലീഷ്, കന്നട, ഗുജറാത്തി, തമിഴ്, തെലുങ്ക്, നേപ്പാളി, ബംഗാളി, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിൽ ലഭ്യമാണ്.
◼ ‘ദൈവഭയ’ കൺവെൻഷൻ ബാഡ്ജുകാർഡുകൾക്കുവേണ്ടി ഇതുവരെ ഓർഡർ നൽകാത്ത സഭകൾ തങ്ങളുടെ ആവശ്യമനുസരിച്ച് വളരെ പെട്ടെന്ന് അത് ആവശ്യപ്പെടുന്നതിന് അഭ്യർഥിക്കുകയാണ്. ബാഡ്ജുകാർഡുകൾ ഇംഗ്ലീഷ്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ ലഭ്യമാണ്.
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
ഇംഗ്ലീഷ്: പറുദീസ സ്ഥാപിക്കുന്ന ഗവൺമെൻറ്, ജീവിച്ചിരുന്നിട്ടുളളതിലേക്കും ഏററവും മഹാനായ മനുഷ്യൻ; കന്നഡ: ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!