അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണങ്ങൾ സെപ്ററംബർ: നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം 20.00 രൂപ സംഭാവനക്ക് (വലുതിന് 40.00 രൂപ). ഒക്ടോബർ: ഉണരുക!യ്ക്കും വീക്ഷാഗോപുരത്തിനുമുളള വരിസംഖ്യകൾ. അർധമാസപതിപ്പുകൾക്ക് ഒരു വർഷത്തേക്കുളള വരിസംഖ്യ 60.00 രൂപയാണ്. പ്രതിമാസപതിപ്പുകൾക്ക് ഒരു വർഷത്തേക്കും അർധമാസപതിപ്പുകൾക്ക് ആറു മാസത്തേക്കുമുളള വരിസംഖ്യ 30.00 രൂപയാണ്. പ്രതിമാസപതിപ്പുകൾക്ക് ആറു മാസത്തേക്കുളള വരിസംഖ്യ ഇല്ല. നവംബർ: വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം, ബൈബിൾ—ദൈവത്തിന്റെ വചനമോ മനുഷ്യന്റേതോ? എന്ന പുസ്തകത്തോടൊത്ത്. ഇംഗ്ലീഷ് ഒഴികെയുളള ഏതു ഭാഷയിലും സ്കൂൾ ലഘുപത്രിക ഒഴികെയുളള ഏതു ലഘുപത്രികയും 192 പേജുളള ഏതു പുസ്തകവും സമർപ്പിക്കാം. ഡിസംബർ: ജീവിച്ചിരുന്നിട്ടുളളതിലേക്കും ഏററവും മഹാനായ മനുഷ്യൻ 40.00 രൂപ സംഭാവനക്ക്. ഈ പ്രസിദ്ധീകരണം നിങ്ങൾക്ക് സ്റേറാക്കിലില്ലെങ്കിൽ, അല്ലെങ്കിൽ പകരമെന്തെങ്കിലും സമർപ്പിക്കാൻ സാഹചര്യം അനുവദിക്കുന്നെങ്കിൽ, എന്റെ ബൈബിൾ കഥാ പുസ്തകമോ നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകമോ അതേ സംഭാവനക്കു സമർപ്പിക്കാൻ കഴിയും (എന്നേക്കും ജീവിക്കാൻ പുസ്തകം ചെറുതിന്റെ വില 20.00 രൂപയാണ്).
◼ അധ്യക്ഷമേൽവിചാരകനോ അദ്ദേഹം നിയമിക്കുന്ന ആരെങ്കിലുമോ സെപ്ററംബർ 1-ാം തീയതിക്കോ അതിനുശേഷം എത്രയും പെട്ടെന്നോ സഭയുടെ കണക്കുകൾ ഓഡിററ് ചെയ്യണം. ഇതു പൂർത്തിയായിക്കഴിയുമ്പോൾ സഭയിൽ ഒരു അറിയിപ്പു നടത്തുക.
◼ ഒക്ടോബറിൽ സഹായ പയനിയർമാരായി സേവിക്കാൻ ആസൂത്രണം ചെയ്യുന്ന പ്രസാധകർ നേരത്തെതന്നെ തങ്ങളുടെ അപേക്ഷ കൊടുക്കണം. സാഹിത്യങ്ങൾക്കും പ്രദേശത്തിനും വേണ്ടി ആവശ്യമായ ക്രമീകരണങ്ങൾ നടത്താൻ ഇതു മൂപ്പൻമാരെ സഹായിക്കും.
◼ പുനഃസ്ഥിതീകരിക്കപ്പെടാൻ ചായ്വു കാണിച്ചേക്കാവുന്ന പുറത്താക്കപ്പെട്ടതോ നിസ്സഹവസിക്കുന്നതോ ആയ ഏതെങ്കിലും വ്യക്തികളെ സംബന്ധിച്ച് 1991 ഏപ്രിൽ 15 വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 21-3 പേജുകളിൽ കൊടുത്തിരിക്കുന്ന നിർദേശങ്ങൾ പിൻപററാൻ മൂപ്പൻമാരെ ഓർമിപ്പിക്കുന്നു.
◼ ‘പുറത്താക്കലിന്റെയോ നിസ്സഹവാസത്തിന്റെയോ രേഖ’ എന്ന S-79b കാർഡ് നേരത്തെ ഉപയോഗിച്ചിരുന്ന പച്ചനിറത്തിലുളളതായിരിക്കുകയില്ല ഇനി, പകരം ഇളം ബ്രൗൺ നിറത്തിലുളളതായിരിക്കും. S-79a കാർഡിന് ഓറഞ്ചുനിറം തന്നെയായിരിക്കും. ഈ രണ്ടു കാർഡുകളും പൂരിപ്പിക്കുന്ന വിധത്തിനു മാററമൊന്നുമില്ല.
◼ 1993 ജൂണിലെ നമ്മുടെ രാജ്യ ശുശ്രൂഷയിൽ പരാമർശിച്ചിരുന്നതുപോലെ ഈ വർഷവും പ്രത്യേകം സർക്കിട്ടുകളെ കേരളത്തിൽ നടക്കുന്ന രണ്ടു കൺവെൻഷനുകളിൽ ഏതെങ്കിലുമൊന്നിൽ ഞങ്ങൾ നിയമിക്കുന്നില്ല. മറിച്ച്, 1994 ഡിസംബർ 30 മുതൽ 1995 ജനുവരി 1 വരെ നടക്കുന്ന കോട്ടയം കൺവെൻഷനിൽ സംബന്ധിക്കാൻ കേരളത്തിലുളള എല്ലാ സാക്ഷികളെയും താത്പര്യക്കാരെയും ഞങ്ങൾ വീണ്ടും പ്രോത്സാഹിപ്പിക്കുകയാണ്. ആഗ്രഹിക്കുന്നപക്ഷം ഈ കൺവെൻഷനിൽ സംബന്ധിക്കുന്നതിനു രാജ്യത്തെമ്പാടുമുളള സഹോദരങ്ങളെയും ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. അങ്ങനെ അവർക്ക് ഈ വലിയ കൂടിവരവിൽ പങ്കെടുക്കാൻ കഴിയും. എന്നാൽ താമസസൗകര്യത്തിനു വേണ്ടി കോട്ടയത്തുളള കൺവെൻഷൻ ഹെഡ്ക്വാർട്ടേഴ്സിലേക്ക് നേരത്തെതന്നെ എഴുതാൻ ഞങ്ങൾ അഭ്യർഥിക്കുന്നു. കേരളത്തിലെ രണ്ടാമത്തെ കൺവെൻഷൻ—അത് 1995 ജനുവരി 6-8-ന് കോഴിക്കോട്ടായിരിക്കും—വളരെ ചെറുതായിരിക്കും, കാരണം മോശമായ ആരോഗ്യമോ ഗാർഹിക ഉത്തരവാദിത്വങ്ങളോ നിമിത്തം കോട്ടയത്തെ കൺവെൻഷനിൽ സംബന്ധിക്കാൻ കഴിയാത്തവർക്കായി ഉദ്ദേശിച്ചുളളതാണ് അത്.
◼ ബംഗാളി ഭാഷയ്ക്കു കൂടുതൽ പരിഭാഷകരെ ആവശ്യമുണ്ട്. മുഴുസമയ പരിഭാഷാവൃത്തിക്കായി പരിശീലനം നേടാൻ ആഗ്രഹമുളള സഹോദരൻമാരോ സഹോദരിമാരോ ട്രയൽ പരിഭാഷയ്ക്കുളള വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് ഞങ്ങൾക്ക് എഴുതാൻ ക്ഷണിക്കുന്നു. അപേക്ഷകർ 19-നും 35-നും ഇടയ്ക്കു പ്രായമുളളവരായിരിക്കണം. അവിവാഹിതരോ വിവാഹിതരോ ആകാം, കുട്ടികൾ ഉണ്ടായിരിക്കാൻ പാടില്ല. ബെഥേലിൽ സേവിക്കാൻ യോഗ്യരായിരിക്കണം. ബംഗാളിയും ഇംഗ്ലീഷും നല്ലവണ്ണം അറിഞ്ഞിരിക്കുകയും വേണം. പയനിയർമാർക്കു മുൻഗണനയുണ്ട്.
◼ സാഹിത്യത്തിനു വ്യക്തിഗതമായി പ്രസാധകർ അയയ്ക്കുന്ന ഓർഡറുകൾ സൊസൈററി സ്വീകരിക്കാറില്ല. ഏതെങ്കിലും ഒരു നിർദിഷ്ട ഇനം ആവശ്യമുളളവർ സാഹിത്യദാസനെ അറിയിക്കുക. അദ്ദേഹം അത് ഉടൻതന്നെ സഭയുടെ അടുത്ത ഓർഡറിൽ ഉൾപ്പെടുത്തും. സഭ സൊസൈററിക്കു സാഹിത്യ ഓർഡർ അയയ്ക്കുന്നതിനു മുമ്പ് ഓരോ സമയത്തും ഒരു അറിയിപ്പു നടത്തുന്നതിനുളള ക്രമീകരണങ്ങൾ അധ്യക്ഷമേൽവിചാരകൻ നടത്തണം. അങ്ങനെ വ്യക്തിഗതമായ സാഹിത്യ ഇനങ്ങൾ കിട്ടാൻ താത്പര്യമുളളവർക്ക് സാഹിത്യം കൈകാര്യം ചെയ്യുന്ന സഹോദരനെ അറിയിക്കാൻ കഴിയും.
◼ നേപ്പാളി, ബംഗാളി, മറാത്തി, ഹിന്ദി എന്നീ ഭാഷകളിൽ പേരും തീയതിയും വെച്ച് ഉണരുക! ത്രൈമാസികയായി ഞങ്ങൾ ഇനി പ്രസിദ്ധീകരിക്കുകയാണ്. ഉണരുക! ലഘുപത്രികകൾക്ക് സ്ഥിരമായ ഓർഡർ ഉളള സഭകൾക്ക് ഞങ്ങൾ ഈ മാസികകൾ അയയ്ക്കുന്നതായിരിക്കും. ഇനിമുതൽ ഉണരുക!യുടെ ഈ പതിപ്പുകൾക്കു വേണ്ടി മാസികാ വിതരണ ഓർഡർ ഫാറം (M-AB-202) ഉപയോഗിച്ച് മാററം വരുത്തിയ ഓർഡറുകളോ പുതിയ ഓർഡറുകളോ അയയ്ക്കാൻ ഞങ്ങൾ സഭകളോട് അഭ്യർഥിക്കുന്നു. ത്രൈമാസികയായി പ്രസിദ്ധീകരിക്കുന്ന ഈ ഉണരുക! മാസികകൾ വരിസംഖ്യ വഴി ലഭ്യമായിരിക്കുന്നതല്ല. എന്നാൽ മററു ഭാഷകളുടെ കാര്യത്തിൽ ചെയ്യാറുളളതുപോലെ ഈ ഭാഷകളിലും വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഒററപ്രതികൾ ചേർത്ത് സമർപ്പിക്കാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.