ഇപ്പോഴാണു സമയം
1 അപ്പോസ്തലനായ പൗലോസ് കൊരിന്ത്യർക്കുളള തന്റെ രണ്ടാം ലേഖനം എഴുതിയപ്പോൾ, യെരുശലേമിലെ തങ്ങളുടെ സഹവിശ്വാസികൾക്കുവേണ്ടി ദുരിതാശ്വാസ പ്രവർത്തനമെന്ന നല്ല വേല ചെയ്യാമെന്ന് അവർ തീരുമാനിച്ചുറച്ചിരുന്ന കാര്യം അവൻ അവരെ ഓർപ്പിക്കുകയുണ്ടായി. ഒരു വർഷം കഴിഞ്ഞിട്ടും അവർ തുടങ്ങിയ വേല പൂർത്തിയാക്കിയിട്ടില്ലായിരുന്നു. അതുകൊണ്ട് അവൻ അവരെ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “പോയി അതു പൂർത്തിയാക്കുക: നിങ്ങൾ ഏറെറടുത്തതുപോലെതന്നെ ആ പദ്ധതി പൂർത്തിയാക്കാനും ഉത്സുകരായിരിക്കുക.”—2 കൊരി. 8:11, ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ.
2 ഏതെങ്കിലും ഒരു സമയത്ത് നാമെല്ലാം ലാക്കുകൾ വെച്ചിട്ടുണ്ട്. വയൽസേവനത്തിലുളള നമ്മുടെ പങ്കുപററൽ വർധിപ്പിക്കാൻ, നമ്മുടെ സഹോദരങ്ങളെ കൂടുതൽ അടുത്തറിയാൻ, ഒരു സേവനപദവിക്കുവേണ്ടി യോഗ്യത നേടാൻ, അല്ലെങ്കിൽ ഏതെങ്കിലും ബലഹീനതയെ മറികടക്കാൻ നാം തീരുമാനമെടുത്തിട്ടുണ്ടാകാം. നല്ല ഉദ്ദേശ്യത്തോടുകൂടിയായിരിക്കാം നാം അവയ്ക്കെല്ലാം തുടക്കമിട്ടത്. എങ്കിലും നമ്മുടെ ലക്ഷ്യം കൈവരിക്കുന്നതുവരെ നാം അതു പിൻപററിയിട്ടുണ്ടാവില്ല. നാം അതു തിരിച്ചറിഞ്ഞുവന്നപ്പോഴേക്കും ആഴ്ചകളോ മാസങ്ങളോ അല്ലെങ്കിൽ വർഷങ്ങൾപോലുമോ കടന്നുപോയിട്ടുണ്ടാവാം. തന്നെയുമല്ല പുരോഗതിയൊട്ടു നേടിയിട്ടുമുണ്ടാവില്ല. തുടങ്ങിവെച്ചതു ‘പോയി പൂർത്തിയാക്കുക’ എന്ന ബുദ്ധ്യുപദേശം നാം ബാധകമാക്കേണ്ട ആവശ്യമുണ്ടായിരിക്കുമോ?
3 നമ്മുടെ ലാക്കുകൾ നേടിയെടുക്കൽ: വ്യക്തിപരമായി തീരുമാനിച്ചുറപ്പിക്കാൻ എളുപ്പമാണ്. എന്നാൽ അതു നിവർത്തിക്കാനാണു ബുദ്ധിമുട്ട്. നീട്ടിവെക്കുന്ന സ്വഭാവം ഏതൊരു പുരോഗതിക്കും തടസ്സമാകും. നാം ദൃഢനിശ്ചയം ചെയ്ത് താമസംവിനാ മുന്നേറേണ്ടതിന്റെ ആവശ്യമുണ്ട്. വ്യക്തിപരമായ സംഘാടനം അത്യന്താപേക്ഷിതമാണ്. ജോലി ചെയ്തുതീർക്കാൻ ആവശ്യമായ സമയം നീക്കിവെക്കുന്നതും ആ ഉദ്ദേശ്യത്തിനുവേണ്ടിത്തന്നെ അത് ഉപയോഗപ്പെടുത്താൻ ശ്രദ്ധിക്കുന്നതും പ്രധാനമാണ്. ഒരു അവസാന തീയതി നിശ്ചയിക്കുന്നതു നന്നായിരിക്കും. എന്നിട്ട് അതിലെത്തുന്നുവെന്ന് ഉറപ്പാക്കാൻ ആത്മശിക്ഷണം പാലിക്കുകയും വേണം.
4 ലാക്കുകളിലെത്താൻ നാം പ്രയാസപ്പെടുമ്പോൾ ‘പിന്നീടാകാം’ എന്നു ചിന്തിക്കുക എളുപ്പമാണ്. എന്നാൽ ഭാവിയിൽ എന്തു സംഭവിക്കുമെന്നു നമുക്ക് അറിഞ്ഞുകൂടാ. സദൃശവാക്യങ്ങൾ 27:1 പ്രസ്താവിക്കുന്നു: “നാളത്തെ ദിവസംചൊല്ലി പ്രശംസിക്കരുതു; ഒരു ദിവസത്തിൽ എന്തെല്ലാം സംഭവിക്കും എന്നു അറിയുന്നില്ലല്ലോ.” ഭാവിയെക്കുറിച്ച് അമിത ആത്മവിശ്വാസം വെച്ചുപുലർത്തുന്നതിനെതിരെ ശിഷ്യനായ യാക്കോബ് മുന്നറിയിപ്പു നൽകി: “നാളെത്തേതു നിങ്ങൾ അറിയുന്നില്ലല്ലോ . . . നൻമ ചെയ്വാനറിഞ്ഞിട്ടും ചെയ്യാത്തവന്നു അതു പാപം തന്നേ.”—യാക്കോ. 4:13-17.
5 ശ്രദ്ധയെ വ്യതിചലിപ്പിക്കുന്ന മററു പല സംഗതികളും മററുളളവരുടെ ആവശ്യങ്ങളും വന്നുകൂടുന്നതോടെ നമ്മുടെ ലാക്കുകൾ എളുപ്പം മങ്ങിപ്പോയേക്കാം. അവയെ മനസ്സിൽ പുതുമയോടെ നിലനിർത്തുന്നതിനു ബോധപൂർവകമായ ഒരു ശ്രമം ആവശ്യമാണ്. സംഗതി നമ്മുടെ പ്രാർഥനകളിൽ ഉൾപ്പെടുത്തുന്നതും സഹായകമാണ്. നമ്മോട് അടുപ്പമുളളവരോട് അതേക്കുറിച്ചു നമ്മെ ഓർപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ആവശ്യപ്പെടുന്നത് കാര്യമായ ഫലം ചെയ്തേക്കാം. നമ്മുടെ പുരോഗതി എത്രത്തോളമായെന്ന് അറിയാൻ കലണ്ടറിൽ അടയാളപ്പെടുത്തുന്നതും നമ്മെ ഓർപ്പിക്കാൻ ഉതകും. “അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ” ചെയ്യാൻ ഒരു വ്യക്തി മനസ്സ് ചെലുത്തണം.—2 കൊരി. 9:7.
6 നമ്മുടെ ലാക്കുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഒക്ടോബർ മാസം നല്ല അവസരം പ്രദാനം ചെയ്യുന്നു. വീടുതോറുമുളള പ്രവർത്തനത്തിലും മടക്കസന്ദർശനങ്ങളിലും നാം വീക്ഷാഗോപുരത്തിനും ഉണരുക!യ്ക്കും വരിസംഖ്യകൾ സമ്പാദിക്കുന്നതായിരിക്കും. എത്തിച്ചേരാൻ കഴിയുന്ന ചില ന്യായമായ ലാക്കുകൾ വെക്കാൻ നമുക്കാവുമോ? ഒരു നിശ്ചിത എണ്ണം വരിസംഖ്യകൾ സമ്പാദിക്കുന്ന ലാക്കു വെക്കാമോ? അല്ലെങ്കിൽ മാസികാസമർപ്പണം വർധിപ്പിക്കാൻ ശ്രമിക്കുന്നതിനുളള ലാക്കു വെക്കാമോ? കൂടുതൽ മടക്കസന്ദർശനങ്ങൾ നടത്താനും ഒരു പുതിയ ബൈബിളധ്യയനം ആരംഭിക്കാനും തീരുമാനിക്കുന്നത് പലരെ സംബന്ധിച്ചും ന്യായയുക്തമായ ലാക്കുകളായിരിക്കാം.
7 പ്രാധാന്യമുളളതു നീട്ടിവെക്കുന്നതു ജ്ഞാനപൂർവകമല്ല, കാരണം ഈ “ലോകം നീങ്ങിപ്പോകുകയാണ്.” (1 യോഹ. 2:17, NW) യഹോവയുടെ സേവനത്തിൽ പ്രത്യേക പദവികളും അനുഗ്രഹങ്ങളും ഇപ്പോൾ നമുക്കു തുറന്നിട്ടിരിക്കുകയാണ്. അതു പ്രയോജനപ്പെടുത്തുകയെന്നതു നമ്മെ ആശ്രയിച്ചിരിക്കുന്നു.