അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണങ്ങൾ ഒക്ടോബർ: ഉണരുക!യ്ക്കോ വീക്ഷാഗോപുരത്തിനോ ഉളള വരിസംഖ്യകൾ. അർധമാസപതിപ്പുകൾക്ക് ഒരു വർഷത്തേക്കുളള വരിസംഖ്യ 70.00 രൂപയാണ്. ഒരു വർഷത്തേക്കുളള പ്രതിമാസപ്പതിപ്പുകൾ, ആറു മാസത്തേക്കുളള അർധമാസപ്പതിപ്പുകൾ എന്നിവയ്ക്കുളള വരിസംഖ്യ 35.00 രൂപ. പ്രതിമാസപ്പതിപ്പുകൾക്ക് ആറു മാസത്തേക്കുളള വരിസംഖ്യയില്ല. ദയവായി ശ്രദ്ധിക്കുക: വീക്ഷാഗോപുരത്തിന്റെ കന്നട, തമിഴ്, തെലുങ്ക്, മലയാളം, മറാത്തി എന്നീ ഭാഷകളിലെ അർധമാസപതിപ്പുകൾക്കും ഉർദു, ഗുജറാത്തി, ബംഗാളി, നേപ്പാളി, ഹിന്ദി എന്നീ ഭാഷകളിലെ പ്രതിമാസപതിപ്പുകൾക്കും ഉളള വരിസംഖ്യ ലഭ്യമാണ്. ഉണരുക!യുടെ തമിഴ്, മലയാളം എന്നീ ഭാഷകളിലെ അർധമാസപതിപ്പുകൾക്കും കന്നട, ഗുജറാത്തി, തെലുങ്ക് എന്നീ ഭാഷകളിലെ പ്രതിമാസപതിപ്പുകൾക്കും ഉളള വരിസംഖ്യകൾ ലഭ്യമാണ്. നേപ്പാളിയിലും മറാത്തിയിലും ബംഗാളിയിലും ഹിന്ദിയിലും ഉണരുക!യുടെ ത്രൈമാസികാ ലക്കങ്ങൾ സഭയ്ക്കു വിതരണത്തിനായി ലഭ്യമാണ്. എന്നാൽ ഈ നാലു ഭാഷകളിലും അവയ്ക്കു വരിസംഖ്യകൾ ലഭ്യമല്ല. നവംബർ: വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരത്തോടൊപ്പം ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? (ഇംഗ്ലീഷ്) എന്ന പുസ്തകം. ഇംഗ്ലീഷ് അല്ലാത്ത മററു ഭാഷകളിൽ സ്കൂൾ ലഘുപത്രികയൊഴിച്ച് ഏതെങ്കിലും ലഘുപത്രികയോ 192 പേജുളള ഏതെങ്കിലും പുസ്തകമോ സമർപ്പിക്കാം. ഡിസംബർ: ജീവിച്ചിരുന്നിട്ടുളളതിലേക്കും ഏററവും മഹാനായ മനുഷ്യൻ 40.00 രൂപ സംഭാവനക്ക്. ഈ പ്രസിദ്ധീകരണം നിങ്ങൾക്ക് സ്റേറാക്കിലില്ലെങ്കിൽ, അല്ലെങ്കിൽ പകരമെന്തെങ്കിലും സമർപ്പിക്കാൻ സാഹചര്യം അനുവദിക്കുന്നെങ്കിൽ, എന്റെ ബൈബിൾ കഥാ പുസ്തകമോ നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകമോ അതേ സംഭാവനക്കു സമർപ്പിക്കാൻ കഴിയും (എന്നേക്കും ജീവിക്കാൻ പുസ്തകം ചെറുതിന്റെ വില 20.00 രൂപയാണ്). ജനുവരി: 6.00 രൂപ സംഭാവനക്കു 192 പേജുളള പഴയ പുസ്തകങ്ങളുടെ പ്രത്യേക സമർപ്പണം.
◼ സഭയോടൊത്തു സഹവസിക്കുന്ന സകലരും വീക്ഷാഗോപുരത്തിനും ഉണരുക!യ്ക്കും വേണ്ടിയുളള വ്യക്തിപരമായ വരിസംഖ്യകൾ ഉൾപ്പെടെയുളള പുതിയ വരിസംഖ്യകളും പുതുക്കൽ വരിസംഖ്യകളും സഭയിലൂടെ മാത്രമേ അയയ്ക്കാവൂ. അവ നേരിട്ട് സൊസൈററിക്ക് അയയ്ക്കരുത്.
◼ നമ്മുടെ രാജ്യ ശുശ്രൂഷയുടെ ഈ ലക്കത്തോടൊപ്പം “ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പട്ടിക 1995” എന്ന അനുബന്ധമുണ്ട്. 1995-ൽ ഉടനീളമുളള ഉപയോഗത്തിനുവേണ്ടി അതു സൂക്ഷിച്ചു വെക്കേണ്ടതാണ്. 1994-ലെ പട്ടികയിൽ 1995 ഫെബ്രുവരി 20-ന് ആരംഭിക്കുന്ന ആഴ്ചവരെ കൊടുത്തിട്ടുണ്ടെങ്കിലും 1995-ലെ പട്ടിക 1995 ജനുവരി 2-ന് ആരംഭിക്കുന്ന വാരത്തിൽനിന്നു തുടങ്ങുന്നുവെന്നത് നിങ്ങൾ ശ്രദ്ധിക്കുമല്ലോ. ഇങ്ങനെ വരുന്നതിന്റെ കാരണം 1995 ജനുവരി മുതൽ നമ്മുടെയും ബ്രുക്ലിന്റെയും പട്ടിക ഒന്നുതന്നെയായിരിക്കും, മറിച്ച് പതിററാണ്ടുകളായി നാം ചെയ്തിരുന്നതുപോലെ രണ്ടു മാസം പിന്നിലായിരിക്കില്ല എന്നതാണ്. അതിന്റെ ഫലമായി, 1994 പട്ടികയിൽ ജനുവരി, ഫെബ്രുവരി എന്നീ മാസങ്ങൾക്കായി പട്ടികപ്പെടുത്തിയിരിക്കുന്ന വിവരങ്ങളും ഫെബ്രുവരി 20-ന് ആരംഭിക്കുന്ന ആഴ്ചയിലുളള എഴുത്തു പുനരവലോകനവും നടത്തപ്പെടുന്നതല്ല. ഈ വിവരങ്ങളിൽനിന്നുളള ആശയങ്ങൾ ഭാവിയോഗങ്ങളിൽ പരാമർശിക്കാൻ സ്കൂൾമേൽവിചാരകൻമാർ തങ്ങളാലാവുന്നതു ചെയ്യണം. എന്നാൽ 1995 ജനുവരി 2-ന് ആരംഭിക്കുന്ന വാരംമുതൽ എല്ലാ സഭകളും 1994 പട്ടികയുടെ ഉപയോഗം നിർത്തുകയും ഇതോടൊപ്പം വെച്ചിരിക്കുന്ന 1995 പട്ടിക ഉപയോഗിച്ചുതുടങ്ങുകയും വേണം. ഇനിമുതൽ ഓരോ വർഷത്തെയും സ്കൂൾ പട്ടിക ജനുവരി മുതൽ ഡിസംബർ വരെയായിരിക്കും. ലോകത്തിലെ നമ്മുടെ ഭൂരിഭാഗം സഹോദരങ്ങളോടൊപ്പം 1995 മുതൽ നമ്മുടെ സ്കൂൾ പട്ടികയും സമാന്തരമായി വരുന്നതിൽ നമുക്ക് ഏറെ സന്തോഷമുണ്ട്.
◼ 1994 ഏപ്രിലിലെ നമ്മുടെ രാജ്യ ശുശ്രൂഷയിൽ പ്ലാസ്ററിക് ബാഡ്ജ് കാർഡ് ഹോൾഡറുകൾ ഓർഡർ ചെയ്യുന്നതു സംബന്ധിച്ചു വന്ന അറിയിപ്പു ദയവായി പുനരവലോകനം ചെയ്യുക.
◼ വലിയ അക്ഷരത്തിൽ അച്ചടിച്ച പാട്ടുപുസ്തകം (ഇംഗ്ലീഷ്) പ്രസാധകർക്കു 60.00 രൂപയും പയനിയർമാർക്കു 45.00 രൂപയുമായിരിക്കും.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
കന്നട, ഗുജറാത്തി, മറാത്തി, ഹിന്ദി: യഹോവയുടെ സാക്ഷികൾ ഇരുപതാം നൂററാണ്ടിൽ.
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
ഇംഗ്ലീഷ്: വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം റെഗുലർ സൈസ് (bi12), യഹോവയ്ക്കു സ്തുതിഗീതങ്ങൾ പാടുവിൻ (വലുത്); കന്നട: ഒരു സുരക്ഷിത ഭാവി—നിങ്ങൾക്ക് അത് കണ്ടെത്താൻ കഴിയുന്ന വിധം, കുരുക്ഷേത്രം മുതൽ അർമ്മഗെദ്ദോൻ വരെ—നിങ്ങളുടെ അതിജീവനവും, വിമോചനത്തിലേക്കു നയിക്കുന്ന ദിവ്യസത്യത്തിന്റെ പാത; നേപ്പാളി: ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!; ബംഗാളി: കുരുക്ഷേത്രം മുതൽ അർമ്മഗെദ്ദോൻ വരെ—നിങ്ങളുടെ അതിജീവനവും, കരുതലുളള ഒരു ദൈവമുണ്ടോ?; ഹിന്ദി: ഒരു സുരക്ഷിത ഭാവി—നിങ്ങൾക്ക് അത് കണ്ടെത്താൻ കഴിയുന്ന വിധം.
◼ സ്റേറാക്കില്ലാത്ത പ്രസിദ്ധീകരണങ്ങൾ:
ഇംഗ്ലീഷ്: പറുദീസയിലേക്കുളള പാത കണ്ടെത്തുന്ന വിധം (ലഘുലേഖ); യഹോവയുടെ സാക്ഷികൾ—ദൈവരാജ്യത്തിന്റെ പ്രഘോഷകർ; ഗുജറാത്തി: കരുതലുളള ഒരു ദൈവമുണ്ടോ?, “രാജ്യത്തിന്റെ ഈ സുവാർത്ത;” തമിഴ്: നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ; മലയാളം: ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്? അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?; ഹിന്ദി: നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും?; “രാജ്യത്തിന്റെ ഈ സുവാർത്ത.”