ദൈവവചനത്തിനു ശക്തിയുണ്ട്
1 ബൈബിൾ ദശലക്ഷങ്ങളുടെ ജീവിതത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. അതു പറയുന്നത് മനുഷ്യന് ആവിഷ്കരിക്കാൻ കഴിയുന്ന എന്തിനെക്കാളും വളരെ പ്രേരണാത്മകമാണ്. (എബ്രാ. 4:12) അതു നമുക്കുവേണ്ടി ചെയ്തിരിക്കുന്നതെന്താണെന്നു നോക്കുക. തീർച്ചയായും അതിന്റെ മൂല്യം താരതമ്യം ചെയ്യാവുന്നതിനതീതമാണ്.
2 യഹോവയുടെ സാക്ഷികൾ ബൈബിളിന്റെ ഏററവും മികച്ച വിദ്യാർഥികളും വക്താക്കളും ആണ്. നമ്മുടെ ക്രമമായ ദിവ്യാധിപത്യ പട്ടികയുടെ മർമപ്രധാനമായ ഒരു ഭാഗമായി നാം ബൈബിൾ വായനയെ വീക്ഷിക്കണം, ടെലിവിഷൻ വീക്ഷിക്കുന്നതിനെക്കാളും മറെറല്ലാ വിനോദപരമായ അനുധാവനങ്ങളെക്കാളും മുഖ്യസ്ഥാനം അതിനു കൊടുത്തുകൊണ്ടുതന്നെ.
3 അത് ഒരു ക്രമമായ ശീലമാക്കുക: ക്രമമായ ബൈബിൾ വായനയ്ക്കു ചെലുത്താൻ കഴിയുന്ന ശക്തമായ സ്വാധീനത്തെ യഹോവയുടെ ജനം വിലമതിക്കാൻ ഇടയായിട്ടുണ്ട്. അനേക വർഷങ്ങളായി ബ്രുക്ലിനിലെ നമ്മുടെ ഫാക്റററി കെട്ടിടങ്ങളിലൊന്നിലുളള ഒരു വലിയ എഴുത്ത് വഴിയാത്രക്കാരെ “ദൈവവചനമായ വിശുദ്ധ ബൈബിൾ അനുദിനം വായിക്കുക” എന്നു പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നു. ബെഥേൽ കുടുംബത്തിലെ പുതിയ അംഗങ്ങൾ അവരുടെ ബെഥേൽ സേവനത്തിന്റെ ആദ്യവർഷം മുഴു ബൈബിളും വായിക്കേണ്ടതുണ്ട്.
4 നിങ്ങളുടെ തിരക്കുളള പട്ടികയിലും, ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പട്ടികയിൽ നിർദേശിച്ചിരിക്കുന്ന പ്രതിവാര ബൈബിൾ വായനാ പട്ടികയോടു നിങ്ങൾ പററിനിൽക്കുന്നുവോ? ഇതു ചെയ്യുന്നതിൽ നിങ്ങൾ ബുദ്ധിമുട്ടനുഭവിച്ചിട്ടുണ്ടെങ്കിൽ, പുരോഗമിക്കാൻ നവംബർ മാസത്തിൽ എന്തുകൊണ്ടു ശ്രമിച്ചുകൂടാ? മുഴു മാസത്തേക്കുമുളള ബൈബിൾ വായന സങ്കീർത്തനങ്ങൾ 63-77 വരെയാണ്, ഇത് ഒരു വാരത്തിൽ മൂന്നോ നാലോ പേജുകൾ വായിക്കുന്നത് ആവശ്യമാക്കിത്തീർക്കുന്നു. ചിലർ ഓരോ ദിവസവും അൽപ്പാൽപ്പം വായിക്കാൻ ഇഷ്ടപ്പെടുന്നു, ഒരുപക്ഷേ, അതിരാവിലെയോ അല്ലെങ്കിൽ രാത്രിയിൽ ഉറങ്ങാൻ പോകുന്നതിനുമുമ്പോ. നിങ്ങൾ എങ്ങനെ ചെയ്താലും ശരി, പ്രധാനപ്പെട്ട സംഗതി ദൈവവചനത്തിന്റെ ക്രമമായുളള വായനയാൽ നേടാവുന്ന ഉചിതമായ ഫലങ്ങൾ നിങ്ങൾ കൊയ്തെടുക്കണമെന്നതാണ്.
5 നവംബറിൽ ബൈബിൾ സമർപ്പിക്കുക: അനേകം ആളുകളും ബൈബിളിനെ ആദരിക്കയും നാം അതിൽനിന്നു വായിക്കുമ്പോൾ ശ്രദ്ധിക്കാൻ മനസ്സൊരുക്കം കാട്ടുകയും ചെയ്യുന്നവരാണ്. നവംബറിൽ നാം മുഖ്യമായും പുതിയലോക ഭാഷാന്തരവും ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? (ഇംഗ്ലീഷ്) എന്ന പുസ്തകവും സമർപ്പിക്കുന്നതായിരിക്കും. സത്യസന്ധരായവർക്കു ദൈവവചനത്തിന്റെ മൂല്യം കാണിച്ചുകൊടുക്കുന്നതിന് ഇത് ഒരു ഉജ്ജ്വല അവസരം പ്രദാനം ചെയ്യുന്നു. അതു ചെയ്യുന്നതിൽ ഉത്സാഹഭരിതരായിരിക്കുക.
6 പുതിയലോക ഭാഷാന്തരം കരസ്ഥമാക്കുന്നതിന് ആളുകളുടെ താത്പര്യത്തെ ഉത്തേജിപ്പിക്കുന്ന അതിന്റെ മുന്തിയ സവിശേഷതകളെ കുറിച്ചു ചിന്തിച്ചു ചില അഭിപ്രായങ്ങൾ തയ്യാറാക്കുക. അതിന്റെ പ്രായോഗിക മൂല്യം വിശേഷവത്കരിക്കുകയും ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? എന്ന പുസ്തകത്തിന്റെ സമർപ്പണവുമായി അതിനെ ബന്ധിപ്പിക്കുകയും ചെയ്യുക. ബൈബിൾ പദങ്ങളുടെ 92 പേജുളള സൂചികയുടെ മൂല്യം നിങ്ങൾ പ്രകടിപ്പിച്ചു കാട്ടിയേക്കാം, അല്ലെങ്കിൽ “അനുബന്ധ”മോ “ബൈബിൾ പുസ്തകങ്ങളുടെ പട്ടിക” എന്ന ഭാഗമോ ബൈബിൾ പഠനത്തിലുളള അതിന്റെ പ്രാധാന്യം കാണിച്ചുകൊണ്ടു വിശേഷവത്കരിച്ചേക്കാം. പുതിയലോക ഭാഷാന്തരം, വായിച്ചാൽ മനസ്സിലാക്കാൻ എളുപ്പമുളള ആധുനിക ഇംഗ്ലീഷിലാണെന്നുളളതു ചൂണ്ടിക്കാണിക്കുക. പുതിയലോക ഭാഷാന്തരം യഹോവ എന്ന ദിവ്യനാമം 7,210 പ്രാവശ്യം ഉപയോഗിക്കുന്നെന്നു സൂചിപ്പിക്കുക.
7 വീട്ടുകാരന് ഇംഗ്ലീഷ് അറിയത്തില്ലാത്തിടത്ത് അല്ലെങ്കിൽ പുതിയലോക ഭാഷാന്തരത്തിന്റെ സമർപ്പണം നിരസിച്ചിടത്ത് നിങ്ങൾ ഒരു ലഘുപത്രികയോ 192 പേജുളള പുസ്തകമോ സമർപ്പിച്ചേക്കാം. എന്നാൽ പ്രസിദ്ധീകരണത്തിൽ ഉൾക്കൊണ്ടിരിക്കുന്ന സുവാർത്തയും മാർഗനിർദേശവും ദൈവവചനത്തിൽനിന്ന് എടുത്തിട്ടുളളതിനാൽ പ്രായോഗികമാണ് എന്ന വസ്തുത വിശേഷവത്കരിക്കാൻ നിശ്ചയമുളളവരായിരിക്കുക.
8 അതേ, ബൈബിൾ ദൈവവചനമാണ്. നാം അതു വായിക്കുന്നെങ്കിൽ, വിശ്വസിക്കുന്നെങ്കിൽ, അതിന്റെ ബുദ്ധ്യുപദേശം നമ്മുടെ ജീവിതത്തിൽ ബാധകമാക്കുന്നെങ്കിൽ, നാം വമ്പിച്ച പ്രയോജനങ്ങൾ കൊയ്തെടുക്കും. അതു നമുക്കു പ്രബോധനവും പ്രത്യാശയും നൽകുന്നതിന് എഴുതപ്പെട്ടതാണ്. (റോമ. 15:4) നാം അനുദിനം അതു പരിശോധിക്കുന്നതും മററുളളവരെ പഠിപ്പിക്കാൻ തയ്യാറായിരിക്കുന്നതും ജീവത്പ്രധാനമാണ്.