അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണങ്ങൾ ജൂൺ: ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? (ഇംഗ്ലീഷ്) 45.00 രൂപ സംഭാവനക്ക്. നാട്ടുഭാഷയിൽ 192 പേജുളള പുതിയ പുസ്തകങ്ങളിൽ ഏതെങ്കിലുമൊന്ന് സാധാരണ സംഭാവനയായ 15.00 രൂപയ്ക്കു സമർപ്പിക്കാം. ജൂലൈ, ആഗസ്ററ്: പിൻവരുന്ന 32 പേജുള്ള ലഘുപത്രികകളിലേതെങ്കിലും 5 രൂപ സംഭാവനക്കു സമർപ്പിക്കാവുന്നതാണ്: ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!, “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു”, നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും?, നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം (ഇംഗ്ലീഷ്), പറുദീസ സ്ഥാപിക്കുന്ന ഗവൺമെൻറ്, ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ. സെപ്റ്റംബർ: നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം 25.00 രൂപ സംഭാവനക്ക്. (വലുത് 45.00 രൂപയ്ക്ക്). ഭവന ബൈബിളധ്യയനം തുടങ്ങാൻ ശ്രമം ചെലുത്തണം.
◼ അനേകം സഭകൾ തപാൽ സംബന്ധമായ പ്രശ്നങ്ങൾ റിപ്പോർട്ടു ചെയ്യുന്നതുകൊണ്ട് മൂപ്പൻമാർക്ക് തങ്ങളുടെ പ്രദേശത്തെ സാഹചര്യം പുനരവലോകനം ചെയ്യാൻ കഴിയും. മാസികകളുടെ കെട്ടുകളുൾപ്പെടെ വളരെയധികം തപാലുരുപ്പടികൾ സഭ കൈപ്പറ്റുന്നതിനാൽ മൂപ്പൻമാർ തങ്ങളുടെ പ്രദേശത്തുള്ള തപാൽ ഓഫീസുമായും പോസ്റ്റുമാൻമാരുമായും നല്ല ബന്ധം പുലർത്തുന്നുവെന്ന് ഉറപ്പുവരുത്തുക. തപാൽ ഉദ്യോഗസ്ഥൻമാരുമായി ആശയവിനിമയവും സമ്പർക്കവും പുലർത്താൻ യോഗ്യതയുള്ള ഒന്നോ രണ്ടോ സഹോദരൻമാരെ നിയോഗിക്കുന്നതും കൂടുതലായ തപാലുരുപ്പടികൾ പോസ്റ്റുമാൻമാർ കൈകാര്യം ചെയ്യുകയും ചുമന്നുകൊണ്ടു വരികയും ചെയ്യുന്നതിലുള്ള വിലമതിപ്പുമൂലം നാട്ടുനടപ്പനുസരിച്ച് അവർക്കു ടിപ്പു കൊടുക്കുന്നതും അതിൽ ഉൾപ്പെട്ടിരിക്കുന്നു.
◼ അധ്യക്ഷമേൽവിചാരകനോ അദ്ദേഹം നിയമിക്കുന്ന ആരെങ്കിലുമോ സഭാ കണക്കുകൾ ജൂൺ 1-നോ അതിനുശേഷം എത്രയും പെട്ടെന്നോ ഓഡിറ്റു ചെയ്യണം. അതു കഴിയുമ്പോൾ സഭയിൽ അറിയിപ്പു കൊടുക്കുക.
◼ ഗോവയിൽ നടക്കാനിരിക്കുന്ന “സന്തുഷ്ട സ്തുതിപാഠകർ” ഡിസ്ട്രിക്റ്റ് കൺവെൻഷന്റെ സ്ഥലം മർഗോവയിൽനിന്നു മപ്പൂസയിലേക്കു മാറ്റിയിരിക്കുന്നു.
◼ ഇനിമുതൽ, ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിലും സർക്കിട്ട് സമ്മേളനങ്ങളിലും പ്രത്യേക സമ്മേളന ദിനങ്ങളിലും ലഘുഭക്ഷണം മാത്രമേ ലഭ്യമായിരിക്കുകയുള്ളൂ. വിപുലമായ തോതിൽ ഭക്ഷണം പാകംചെയ്തു വിളമ്പുന്നതല്ല. ഹാജരാകുന്നവർക്ക്, ലഘുഭക്ഷണശാലയിൽ ലഭിക്കുന്നതിനു പുറമേ ഭക്ഷണം വേണമെങ്കിൽ സ്വന്തമായി കൊണ്ടുവരാവുന്നതാണ്.
◼ 1995-ലെ കൺവെൻഷൻ ബാഡ്ജ് കാർഡുകൾ, പരിശോധിക്കൽ 1996, 1996-ലെ കലണ്ടറുകൾ, 1996-ലെ വാർഷിക പുസ്തകങ്ങൾ, 1996-ലെ സ്മാരക ക്ഷണക്കത്തുകൾ എന്നിവയ്ക്ക് ഇതുവരെ ഓർഡർ ചെയ്യാത്ത സഭകൾ എത്രയും പെട്ടെന്ന് അങ്ങനെ ചെയ്യേണ്ടതാണ്. ഇതോടുള്ള ബന്ധത്തിൽ ഏപ്രിലിലെ നമ്മുടെ രാജ്യ ശുശ്രൂഷയിലുള്ള അറിയിപ്പുകൾ പുനരവലോകനം ചെയ്യുക.