അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണങ്ങൾ സെപ്റ്റംബർ: നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം 25.00 രൂപ സംഭാവനയ്ക്ക് (വലുത് 45.00 രൂപയ്ക്ക്). ഭവന ബൈബിളധ്യയനം തുടങ്ങാൻ ശ്രമം ചെലുത്തണം. ഒക്ടോബർ: വീക്ഷാഗോപുരത്തിനോ ഉണരുക!യ്ക്കോ ഉള്ള വരിസംഖ്യ. അർധമാസപതിപ്പുകൾക്കുള്ള വാർഷിക വരിസംഖ്യ 70.00 രൂപയാണ്. പ്രതിമാസപതിപ്പുകൾക്കുള്ള വാർഷിക വരിസംഖ്യയും അർധമാസപതിപ്പുകൾക്കുള്ള ആറുമാസ വരിസംഖ്യയും 35.00 രൂപയാണ്. പ്രതിമാസപതിപ്പുകൾക്ക് ആറുമാസ വരിസംഖ്യയില്ല. നവംബർ: സാധിക്കുന്നിടത്തെല്ലാം വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരത്തോടൊപ്പം ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? (ഇംഗീഷ്) എന്ന പുസ്തകം 75.00 രൂപ സംഭാവനയ്ക്കു സമർപ്പിക്കാവുന്നതാണ്. അല്ലെങ്കിൽ, ദൈവത്തെ കണ്ടെത്താനുള്ള മനുഷ്യവർഗത്തിന്റെ അന്വേഷണം (ഇംഗ്ലീഷ്) എന്ന പുസ്തകം 45.00 രൂപ സംഭാവനയ്ക്കു സമർപ്പിക്കാവുന്നതാണ്. ഇംഗ്ലീഷ് അറിഞ്ഞുകൂടാത്ത വീട്ടുകാർക്ക് നമ്മുടെ രാജ്യ ശുശ്രൂഷയിൽ മുമ്പു പട്ടികപ്പെടുത്തിയിട്ടുള്ള 192-പേജുളള പ്രത്യേക സമർപ്പണ പുസ്തകങ്ങളിൽ ഏതെങ്കിലുമൊന്ന് 8.00 രൂപ സംഭാവനയ്ക്കു സമർപ്പിക്കാവുന്നതാണ്. ഇപ്പോഴും ഞങ്ങളുടെ പക്കലുള്ള, ഈ വിഭാഗത്തിൽ പെടുന്ന, പുസ്തകങ്ങളുടെ പട്ടികയ്ക്കായി 1995 ആഗസ്റ്റിലെ നമ്മുടെ രാജ്യ ശുശ്രൂഷയിലെ അറിയിപ്പുകൾ എന്ന കോളം കാണുക. ചില പ്രത്യേക ഭാഷകളിൽ ഈ വിഭാഗത്തിലുള്ള ഒരു പുസ്തകവും നമുക്കു സ്റ്റോക്കിലില്ലാത്തതുകൊണ്ട്, ബംഗാളിയോ പഞ്ചാബിയോ അറിയാവുന്നവർക്ക് നമ്മുടെ പ്രശ്നങ്ങൾ ലഘുപത്രികയോ “നോക്കൂ” ലഘുപത്രികയോ സമർപ്പിക്കാവുന്നതാണ്. നേപ്പാളി അറിയാവുന്നവർക്കു ജീവിതം ആസ്വദിക്കുക ലഘുപത്രിക സമർപ്പിക്കാവുന്നതാണ്. നിങ്ങളുടെ യൗവനം—അതു പരമാവധി ആസ്വദിക്കുക! എന്ന പുസ്തകം മലയാളം താത്പര്യപ്പെടുന്നവർക്ക് 15.00 രൂപയ്ക്കു സമർപ്പിക്കാവുന്നതാണ്. ഈ പുസ്തകം പ്രത്യേക നിരക്കിൽ സമർപ്പിക്കാനുള്ളതല്ലെന്ന കാര്യം ദയവായി ശ്രദ്ധിക്കുക. ഡിസംബർ: ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ എന്ന പുസ്തകം 45.00 രൂപ സംഭാവനയ്ക്ക്. അല്ലെങ്കിൽ, എന്റെ ബൈബിൾ കഥാ പുസ്തകമോ നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകമോ അതേ സംഭാവനയ്ക്കു സമർപ്പിക്കാവുന്നതാണ് (എന്നേക്കും ജീവിക്കാൻ പുസ്തകം ചെറിയ പതിപ്പിന് 25.00 രൂപയാണ്). കുറിപ്പ്: മുകളിൽ സൂചിപ്പിച്ചിരിക്കുന്ന ഏതെങ്കിലും പ്രസ്ഥാന ഇനങ്ങൾക്ക് ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്ത സഭകൾ തങ്ങളുടെ അടുത്ത സാഹിത്യ ഓർഡർ ഫാറത്തിൽ (S-AB-14) അപ്രകാരം ചെയ്യേണ്ടതുണ്ട്.
◼ അധ്യക്ഷമേൽവിചാരകനോ അദ്ദേഹം നിയമിക്കുന്ന ആരെങ്കിലുമോ സഭയുടെ കണക്കുകൾ സെപ്റ്റംബർ 1-നോ അതിനുശേഷം എത്രയും പെട്ടെന്നോ ഓഡിറ്റു ചെയ്യേണ്ടതാണ്. അതു ചെയ്തുകഴിയുമ്പോൾ സഭയിൽ ഒരു അറിയിപ്പു നടത്തുക.
◼ ഒക്ടോബറിൽ സഹായപയനിയർമാരായി സേവിക്കാനാഗ്രഹിക്കുന്നവർ തങ്ങളുടെ അപേക്ഷ നേരത്തെതന്നെ കൊടുക്കേണ്ടതാണ്. സാഹിത്യം, പ്രദേശം എന്നിവയുടെ കാര്യത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ അതു മൂപ്പന്മാരെ സഹായിക്കും.
◼ പുനഃസ്ഥിതീകരിക്കപ്പെടാൻ ചായ്വു കാട്ടിയേക്കാവുന്ന പുറത്താക്കപ്പെട്ടവരെയോ നിസ്സഹവസിക്കപ്പെട്ടവരെയോ സംബന്ധിച്ച് 1991 ഏപ്രിൽ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 21-3 പേജുകളിലെ നിർദേശങ്ങൾ അവലോകനം ചെയ്യാൻ മൂപ്പന്മാരെ ഓർമിപ്പിക്കുന്നു.
◼ പൂനയിലെ “സന്തുഷ്ട സ്തുതിപാഠകർ” ഡിസ്ട്രിക്റ്റ് കൺവെൻഷന്റെ ഹെഡ്ക്വാർട്ടേഴ്സ് അഡ്രസ്സ് Mr. P. Suryavanshi, Flat F-28, Pimple Apartments, Near Post Office, Kasarwadi, Pune, MAH 411034 എന്നാക്കി മാറ്റിയിരിക്കുന്നു.