അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണങ്ങൾ ഡിസംബർ: ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ എന്ന പുസ്തകം 45.00 രൂപ സംഭാവനയ്ക്ക്. അല്ലെങ്കിൽ, എന്റെ ബൈബിൾ കഥാ പുസ്തകമോ നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകമോ അതേ സംഭാവനക്കു സമർപ്പിക്കാവുന്നതാണ് (എന്നേക്കും ജീവിക്കാൻ പുസ്തകം ചെറിയ പതിപ്പിന് 25.00 രൂപയാണ്). ജനുവരി: പ്രത്യേക സമർപ്പണമെന്ന നിലയിൽ നമ്മുടെ രാജ്യ ശൂശ്രൂഷയിൽ മുമ്പു പട്ടികപ്പെടുത്തിയിരുന്ന 192-പേജു പുസ്തകങ്ങളിൽ ഏതെങ്കിലും 8.00 രൂപ സംഭാവനക്കു സമർപ്പിക്കാവുന്നതാണ്. ഈ വിഭാഗത്തിൽപ്പെട്ട പിൻവരുന്ന പുസ്തകങ്ങൾ ഞങ്ങളുടെ കൈവശം ഉണ്ട്: ഇംഗ്ലീഷ്: മനുഷ്യൻ ഇവിടെ വന്നതു പരിണാമത്താലോ അതോ സൃഷ്ടിയാലോ?; ഈ ജീവിതം മാത്രമാണോ ഉള്ളത്? കന്നട: “നിന്റെ രാജ്യം വരേണമേ”; ദൈവത്തിനു ഭോഷ്കു പറയാൻ അസാദ്ധ്യമായ കാര്യങ്ങൾ; ഗുജറാത്തി: സുവാർത്ത—നിങ്ങളെ സന്തുഷ്ടരാക്കാൻ; “നിന്റെ രാജ്യം വരേണമേ”; നിത്യജീവനിലേക്കു നയിക്കുന്ന സത്യം; തമിഴ്: ഈ ജീവിതം മാത്രമാണോ ഉള്ളത്? “നിന്റെ രാജ്യം വരേണമേ”; തെലുങ്ക്: ഈ ജീവിതം മാത്രമാണോ ഉള്ളത്? നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ; മറാത്തി: “നിന്റെ രാജ്യം വരേണമേ”; മഹദ്ഗുരുവിനെ ശ്രദ്ധിക്കൽ; ഹിന്ദി: സുവാർത്ത—നിങ്ങളെ സന്തുഷ്ടരാക്കാൻ; “നിന്റെ രാജ്യം വരേണമേ”. ബംഗാളിയും പഞ്ചാബിയും അറിയാവുന്നവർക്ക് നമ്മുടെ പ്രശ്നങ്ങൾ അല്ലെങ്കിൽ “നോക്കൂ!” ലഘുപത്രികയും നേപ്പാളി വായിക്കുന്നവർക്ക് ജീവിതം ആസ്വദിക്കുക ലഘുപത്രികയും സമർപ്പിക്കാവുന്നതാണ്. മലയാളം ഇഷ്ടപ്പെടുന്നവർക്ക് 15 രൂപ സംഭാവനക്ക് നിങ്ങളുടെ യൗവനം—അതു പരമാവധി ആസ്വദിക്കുക! എന്ന പുസ്തകം സമർപ്പിക്കാവുന്നതാണ്. ഈ പുസ്തകം പ്രത്യേകനിരക്കിൽ സമർപ്പിക്കാനുള്ളതല്ല എന്നു ശ്രദ്ധിക്കുക. ഫെബ്രുവരി: വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്തകം 50 രൂപ സംഭാവനക്ക്. അല്ലെങ്കിൽ നമ്മുടെ രാജ്യ ശുശ്രൂഷയിൽ പ്രത്യേക സമർപ്പണമായി പട്ടികപ്പെടുത്തിയിരിക്കുന്ന 192 പേജു പുസ്തകങ്ങളിൽ ഏതെങ്കിലും 8 രൂപ സംഭാവനക്ക്. മാർച്ച്: നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം 25 രൂപ സംഭാവനക്ക്. (വലിയതിന് 45 രൂപ.) കുറിപ്പ്: മേൽപ്പറഞ്ഞ പ്രസ്ഥാന സാഹിത്യ ഇനങ്ങൾക്കുവേണ്ടി ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്ത സഭകൾ തങ്ങളുടെ അടുത്ത സാഹിത്യ അപേക്ഷ ഫാറത്തിൽ (S-AB-14) അപ്രകാരം ചെയ്യേണ്ടതാണ്.
◼ അധ്യക്ഷമേൽവിചാരകനോ അദ്ദേഹം നിയമിക്കുന്ന ആരെങ്കിലുമോ സഭാ കണക്കുകൾ ഡിസംബർ 1-നോ അതിനുശേഷം എത്രയും പെട്ടെന്നോ ഓഡിററു ചെയ്യണം. അതു കഴിയുമ്പോൾ സഭയിൽ അറിയിപ്പു കൊടുക്കുക.
◼ 1996-ലെ വാർഷികവാക്യം: “വചനം പ്രവർത്തിക്കുന്നവർ ആയിത്തീരുവിൻ.”—യാക്കോബ് 1:22,NW. 1996 ജനുവരി 1-നോ അതിനുശേഷം എത്രയും പെട്ടെന്നോ പ്രദർശിപ്പിക്കത്തക്കവിധം സഭകൾ പുതിയ വാർഷികവാക്യത്തിന്റെ ബോർഡ് തയ്യാറാക്കുന്നെങ്കിൽ നന്നായിരിക്കും.
◼ എല്ലാ സഭകൾക്കും ഒരു വർഷത്തേക്കുള്ള സേവന ഫാറങ്ങൾ അയച്ചിട്ടുണ്ട്. ഉചിതമായ ഫാറങ്ങൾ ബന്ധപ്പെട്ട സഹോദരൻമാർക്കു വിതരണം ചെയ്യുന്നതിൽ എല്ലാ സഭാ സെക്രട്ടറിമാരെയും സഹായിക്കുന്നതിന് ഫാറങ്ങളോടൊപ്പം ഒരു ചെക്ക് ലിസ്ററും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഫാറങ്ങൾ ആ പ്രത്യേക ഉദ്ദേശ്യത്തിൽ മാത്രമേ ഉപയോഗിക്കാവൂ, അവ പാഴാക്കരുത്. പായ്ക്കററു കിട്ടിയാലുടൻ ഫാറങ്ങൾ എണ്ണിനോക്കി അടുത്ത ഒരു വർഷത്തേക്ക് അവ മതിയാകുമെന്ന് ഉറപ്പുവരുത്തുക. കൂടുതലായി ഫാറങ്ങൾ ആവശ്യമുണ്ടെങ്കിൽ അവ ജനുവരിയിൽതന്നെ ഓർഡർ ചെയ്യേണ്ടതാണ്. 1996 ഡിസംബർ വരെ ആവശ്യമുള്ളതുമാത്രം ഓർഡർ ചെയ്യുക.
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?—മലയാളം
ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?—മലയാളം
ബൈബിൾ വിശ്വാസ്യമായിരിക്കുന്നതിന്റെ കാരണം (ലഘുലേഖ നമ്പർ 13)—തമിഴ്
മരിച്ച പ്രിയപ്പെട്ടവർക്ക് എന്നു പ്രത്യാശ? (ലഘുലേഖ നമ്പർ 16)—ഇംഗ്ലീഷ്, മലയാളം