അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണങ്ങൾ ജൂൺ: നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം, 15.00 രൂപ സംഭാവനയ്ക്ക്. പകരമായി, നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം 25.00 രൂപയ്ക്ക് (വലുതിന് 45.00 രൂപ) സമർപ്പിക്കാവുന്നതാണ്. ഉചിതമായിരിക്കുന്നിടത്ത്—ഈ പുസ്തകങ്ങളിലൊന്നിന്റെ കൂടെപോലും—കുടുംബം പുസ്തകം സമർപ്പിക്കാം. ജൂലൈ, ആഗസ്റ്റ്: പിൻവരുന്ന 32 പേജ് ലഘുപത്രികകളിൽ ഏതു വേണമെങ്കിലും 5.00 രൂപ സംഭാവനയ്ക്ക് സമർപ്പിക്കാവുന്നതാണ്: ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!, “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു,” നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ ആർ നമ്മെ സഹായിക്കും?, നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം, പറുദീസ സ്ഥാപിക്കുന്ന ഗവൺമെൻറ്, ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ. സെപ്റ്റംബർ: നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ എന്ന പുസ്തകം 15.00 രൂപ സംഭാവനയ്ക്ക്. പകരമായി, നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകമോ ജീവൻ—അത് ഇവിടെ വന്നതെങ്ങനെ? പരിണാമത്താലോ സൃഷ്ടിയാലോ? എന്ന പുസ്തകമോ 25.00 രൂപയ്ക്ക് (വലുതിന് 45.00 രൂപ)സമർപ്പിക്കാം. കുറിപ്പ്: കുടുംബം പുസ്തകവും എന്നേക്കും ജീവിക്കാൻ പുസ്തകവും നന്നായി ഉപയോഗപ്പെടുത്താൻ ഞങ്ങൾ എല്ലാ സഭകളെയും പ്രോത്സാഹിപ്പിക്കുകയാണ്. വർഷത്തിലുടനീളം എല്ലാ സമയത്തും ഈ പുസ്തകങ്ങളുടെ പ്രതികൾ തങ്ങളോടൊപ്പം സൂക്ഷിക്കുന്നതിനും ഉചിതമായ ഏതൊരവസരത്തിലും അവ സമർപ്പിക്കുന്നതിനും പ്രസാധകരെ പ്രോത്സാഹിപ്പിക്കാൻ കഴിയും. മേൽപ്പറഞ്ഞിരിക്കുന്ന പ്രസ്ഥാന ഇനങ്ങളിൽ ഏതിനെങ്കിലും ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്ത സഭകൾ തങ്ങളുടെ അടുത്ത സാഹിത്യ അപേക്ഷ ഫോറത്തിൽ (S-AB-14)അങ്ങനെ ചെയ്യേണ്ടതാണ്.
◼ ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ എന്ന പുസ്തകം 1996 സെപ്റ്റംബർ 9-നാരംഭിക്കുന്ന വാരത്തിൽത്തുടങ്ങി 1997 സെപ്റ്റംബർ 29-നാരംഭിക്കുന്ന വാരംവരെ സഭാപുസ്തകാധ്യയനത്തിനു പരിചിന്തിക്കപ്പെടും.
◼ അധ്യക്ഷമേൽവിചാരകനോ അദ്ദേഹം നിയമിക്കുന്ന ആരെങ്കിലുമോ സഭയുടെ കണക്കുകൾ ജൂൺ 1-നോ അതിനുശേഷം എത്രയും പെട്ടെന്നോ ഓഡിറ്റു ചെയ്യേണ്ടതാണ്. അതു ചെയ്തുകഴിയുമ്പോൾ സഭയിൽ ഒരു അറിയിപ്പു നടത്തുക.
◼ ഇനിമുതൽ സൊസൈറ്റി വിതരണംചെയ്യുന്ന എല്ലാ പ്രാദേശിക ഭാഷാ ബൈബിളുകളുടെയും വില 60.00 രൂപ ആയിരിക്കും.
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ ആർ നമ്മെ സഹായിക്കും?—നേപ്പാളി, പഞ്ചാബി, ഹിന്ദി