അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണങ്ങൾ ജൂലൈ, ആഗസ്റ്റ്: പിൻവരുന്ന 32 പേജ് ലഘുപത്രികകളിൽ ഏതു വേണമെങ്കിലും 5.00 രൂപ സംഭാവനയ്ക്ക് സമർപ്പിക്കാവുന്നതാണ്: ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!, “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു,” നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ ആർ നമ്മെ സഹായിക്കും?, നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം (ഇംഗ്ലീഷ്), പറുദീസ സ്ഥാപിക്കുന്ന ഗവൺമെൻറ്, ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ. സെപ്റ്റംബർ: നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ എന്ന പുസ്തകം 20.00 രൂപ സംഭാവനയ്ക്ക്. പകരമായി, നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകമോ ജീവൻ—അത് ഇവിടെ വന്നതെങ്ങനെ? പരിണാമത്താലോ സൃഷ്ടിയാലോ? (ഇംഗ്ലീഷ്) എന്ന പുസ്തകമോ 25.00 രൂപയ്ക്ക് (വലുതിന് 45.00 രൂപ) സമർപ്പിക്കാം. ഒക്ടോബർ: വീക്ഷാഗോപുരത്തിനോ ഉണരുക!യ്ക്കോ ഉള്ള വരിസംഖ്യകൾ.
◼ 1996 സെപ്റ്റംബർ 1 മുതൽ പിൻവരുന്ന പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നതായിരിക്കും:
പയനിയർ സഭ/പൊതുജനം
32 പേജ് ചെറുപുസ്തകങ്ങൾ 1.00 1.00
192 പേജ് പുസ്തകങ്ങൾ 12.00 20.00
വാർഷികപുസ്തകം 20.00 30.00
എല്ലാ തിരുവെഴുത്തും നിശ്വസ്തം 40.00 50.00
നമ്മുടെ ശുശ്രൂഷ നിർവഹിക്കാൻ സംഘടിതർ 20.00 20.00
എല്ലാ ലഘുലേഖകളും (100 എണ്ണത്തിന്) 15.00 15.00
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
1995 വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ബയൻറിട്ട വാല്യങ്ങൾ—ഇംഗ്ലീഷ്
ഈ ലോകം അതിജീവിക്കുമോ (ലഘുലേഖ നമ്പർ 19)—ഉർദു
ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?—ഉർദു
നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം—പഞ്ചാബി
പറുദീസയിലേക്കുള്ള പാത കണ്ടെത്താവുന്ന വിധം (മുസ്ലീങ്ങൾക്കു വേണ്ടിയുള്ള ലഘുലേഖ)—ഉർദു
വിഷണ്ണരായവർക്ക് ആശ്വാസം (ലഘുലേഖ നമ്പർ 20)—ഉർദു