അറിയിപ്പുകൾ
◼ സാഹിത്യസമർപ്പണങ്ങൾ ഒക്ടോബർ: വീക്ഷാഗോപുരത്തിനോ ഉണരുക!യ്ക്കോ ഉള്ള വരിസംഖ്യകൾ. അർധമാസപ്പതിപ്പുകൾക്കുള്ള വാർഷിക വരിസംഖ്യ 90.00 രൂപയാണ്. പ്രതിമാസപ്പതിപ്പുകൾക്കുള്ള വാർഷിക വരിസംഖ്യകളും അർധമാസപ്പതിപ്പുകൾക്കുള്ള അർധവാർഷിക വരിസംഖ്യകളും 45.00 രൂപയാണ്. പ്രതിമാസപ്പതിപ്പുകൾക്ക് അർധവാർഷിക വരിസംഖ്യയില്ല. വരിസംഖ്യ നിരസിക്കുകയാണെങ്കിൽ, 4.00 രൂപ സംഭാവനയ്ക്ക് ഒറ്റപ്രതികൾ സമർപ്പിക്കാവുന്നതാണ്. വരിസംഖ്യകൾ കൊടുക്കുമ്പോൾ ദയവായി ഇക്കാര്യം ഓർമിക്കുക, പ്രതിമാസപ്പതിപ്പായിരിക്കുന്ന പഞ്ചാബി, ഉർദു എന്നീ ഭാഷകളിലൊഴികെ എല്ലാ ഇന്ത്യൻ ഭാഷകളിലും നേപ്പാളി ഭാഷയിലും വീക്ഷാഗോപുരം ഇപ്പോൾ അർധമാസപ്പതിപ്പാണ്. ഇപ്പോൾ, ഉണരുക! മലയാളം, തമിഴ് എന്നീ ഭാഷകളിൽ അർധമാസപ്പതിപ്പാണ്, എന്നാൽ കന്നട, ഗുജറാത്തി, തെലുങ്ക് എന്നീ ഭാഷകളിൽ പ്രതിമാസപ്പതിപ്പാണ്. ഉർദു, നേപ്പാളി, ബംഗാളി, മറാത്തി, ഹിന്ദി, എന്നീ ഭാഷകളിൽ ഉണരുക!യുടെ ത്രൈമാസ വിതരണക്കാരുടെ പ്രതികൾ സഭകൾക്കു ലഭ്യമാണ്. എന്നാൽ ഈ അഞ്ചു ഭാഷകളിലും വ്യക്തിഗത വരിസംഖ്യകൾ ലഭ്യമല്ല. നവംബർ: നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകം 20.00 രൂപ സംഭാവനയ്ക്ക്. ഭവന ബൈബിളധ്യയനങ്ങൾ തുടങ്ങുകയെന്ന കാഴ്ചപ്പാടോടെ സമർപ്പണങ്ങൾ നടത്തിയിടത്തെല്ലാം മടങ്ങിച്ചെല്ലാൻ ഒരു പ്രത്യേക ശ്രമം നടത്തുന്നതായിരിക്കും. ഡിസംബർ: നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം 25.00 രൂപ സംഭാവനയ്ക്ക് (വലുത് 45.00 രൂപയ്ക്ക്). പകരമായി, ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ പുസ്തകമോ എന്റെ ബൈബിൾ കഥാപുസ്തകമോ 45.00 രൂപ സംഭാവനക്കു സമർപ്പിക്കാവുന്നതാണ്. ജനുവരി: 192 പേജുള്ള പഴയ പുസ്തകങ്ങളുടെ പ്രത്യേക സമർപ്പണം ഓരോന്നും 10.00 രൂപ സംഭാവനയ്ക്ക്. (പയനിയർ നിരക്ക് 5.00 രൂപയാണ്. ഇപ്പോൾ ഞങ്ങളുടെ കൈവശം ലഭ്യമായ ഈ ഇനത്തിൽപ്പെട്ട പുസ്തകങ്ങളുടെ പട്ടികയ്ക്കായി 1996 ജനുവരിയിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ ‘അറിയിപ്പുകൾ’ എന്ന പംക്തി നോക്കുക. ബംഗാളിയോ നേപ്പാളിയോ വായിക്കാൻ താത്പര്യപ്പെടുന്നവർക്ക് 32 പേജ് ലഘുപത്രികയിൽ ഏതെങ്കിലും നൽകാവുന്നതാണ്. മലയാളം വായിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ പുസ്തകം 20.00 രൂപ സംഭാവനയ്ക്കും പഞ്ചാബി വായിക്കാൻ താത്പര്യപ്പെടുന്നവർക്ക് നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പുസ്തകം 20.00 രൂപ സംഭാവനയ്ക്കും നൽകാവുന്നതാണ്. മേൽ പ്രതിപാദിച്ചിരിക്കുന്ന അവസാനത്തെ രണ്ടു പുസ്തകങ്ങൾ പ്രത്യേക നിരക്കിൽ സമർപ്പിക്കാനുള്ളതല്ലെന്നു ദയവായി ഓർമിക്കുക.
◼ ഈ ലക്കത്തിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധം “1997-ലേക്കുള്ള ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പട്ടിക”യാണ്. 1997-ലുടനീളം എടുത്തുനോക്കാനായി അതു സൂക്ഷിച്ചുവെക്കേണ്ടതാണ്.
◼ എല്ലാ ഭാഷയിലേക്കും, വിശേഷിച്ച് ബംഗാളി, കന്നട, മറാത്തി, പഞ്ചാബി, തെലുങ്ക് എന്നീ ഭാഷകളിലേക്ക്, സൊസൈറ്റി ഇപ്പോഴും വിവർത്തകരെ അന്വേഷിക്കുകയാണ്. ബെഥേലിലേക്കു വരാൻ സാധിക്കുന്ന സഹോദരീസഹോദരന്മാർക്ക്, തങ്ങളുടെ ഭാഷയിൽ യോഗ്യത പരിശോധിക്കാനുള്ള ചോദ്യക്കടലാസ് അയച്ചുതരാൻ അഭ്യർഥിച്ചുകൊണ്ട് സൊസൈറ്റിക്ക് എഴുതാവുന്നതാണ്.
◼ 1997 ജനുവരി 8 ലക്കം മുതൽ ഹിന്ദിയിലും മറാത്തിയിലും ഉണരുക! പ്രതിമാസപ്പതിപ്പായി ലഭ്യമായിരിക്കും. ഈ രണ്ടു പതിപ്പുകൾക്കുമുള്ള ഓർഡറുകളിൽ മാറ്റം വരുത്താൻ ആഗ്രഹിക്കുന്ന സഭകൾ ഉടനടി അപ്രകാരം ചെയ്യണം. 1996 നവംബർ മുതൽ ഈ രണ്ടു പതിപ്പുകളുടെയും വാർഷിക വരിസംഖ്യകൾ 45.00 രൂപ സംഭാവനയ്ക്ക് സമർപ്പിക്കാവുന്നതാണ്. 1997 ജനുവരി 8 ലക്കമായിരിക്കും ആദ്യത്തേതെന്നു വീട്ടുകാരനെ അറിയിക്കണം.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
കുരുക്ഷേത്രം മുതൽ അർമ്മഗെദ്ദോൻ വരെ—നിങ്ങളുടെ അതിജീവനവും—തെലുങ്ക്
വിമോചനത്തിലേക്കു നയിക്കുന്ന ദിവ്യസത്യത്തിന്റെ പാത—തെലുങ്ക്
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
കുരുക്ഷേത്രം മുതൽ അർമ്മഗെദ്ദോൻ വരെ—നിങ്ങളുടെ അതിജീവനവും—ഗുജറാത്തി, ഹിന്ദി, മലയാളം, മറാത്തി, തമിഴ്
വിമോചനത്തിലേക്കു നയിക്കുന്ന ദിവ്യസത്യത്തിന്റെ പാത—മലയാളം, തമിഴ്
ജീവിതത്തിൽ വളരെയധികം കൂടെ ഉൾപ്പെട്ടിരിക്കുന്നു!—മറാത്തി, തമിഴ്