അറിയിപ്പുകൾ
◼ സാഹിത്യസമർപ്പണങ്ങൾ ഫെബ്രുവരി: നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും പുസ്തകം 25.00 രൂപ സംഭാവനയ്ക്ക് (വലുത് 45.00 രൂപയ്ക്ക്) അല്ലെങ്കിൽ, നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ പുസ്തകം 20.00 രൂപ സംഭാവനയ്ക്ക്. പകരമായി, 192 പേജുള്ള പഴയ പ്രത്യേക സമർപ്പണ പുസ്തകങ്ങൾ ഏതെങ്കിലും 10.00 രൂപ സംഭാവനയ്ക്കു സമർപ്പിക്കാവുന്നതാണ്. മാർച്ച്: കുടുംബസന്തുഷ്ടിയുടെ രഹസ്യം പുസ്തകം 20.00 രൂപ സംഭാവനയ്ക്ക്. ഏപ്രിൽ, മേയ്: വീക്ഷാഗോപുരത്തിന്റെയോ ഉണരുക!യുടെയോ വരിസംഖ്യകൾ.
കുറിപ്പ്: കുടുംബം പുസ്തകവും എന്നേക്കും ജീവിക്കാൻ പുസ്തകവും നന്നായി ഉപയോഗപ്പെടുത്താൻ ഞങ്ങൾ എല്ലാ സഭകളെയും പ്രോത്സാഹിപ്പിക്കുകയാണ്. വർഷത്തിലുടനീളം എല്ലാ സമയത്തും ഈ പുസ്തകങ്ങളുടെ പ്രതികൾ തങ്ങളോടൊപ്പം സൂക്ഷിക്കുന്നതിനും ഉചിതമായ ഏതൊരവസരത്തിലും അവ സമർപ്പിക്കുന്നതിനും പ്രസാധകരെ പ്രോത്സാഹിപ്പിക്കാവുന്നതാണ്. മേൽപ്പറഞ്ഞിരിക്കുന്ന പ്രസ്ഥാന ഇനങ്ങളിൽ ഏതിനെങ്കിലും ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്ത സഭകൾ തങ്ങളുടെ അടുത്ത സാഹിത്യ അപേക്ഷാഫാറത്തിൽ (S-AB-14) അങ്ങനെ ചെയ്യേണ്ടതാണ്.
◼ എല്ലാ സഹായപയനിയർമാരുടെയും പ്രവർത്തനം സെക്രട്ടറിയും സേവനമേൽവിചാരകനും പുനരവലോകനം ചെയ്യണം. മണിക്കൂർ നിബന്ധനയിൽ എത്തിച്ചേരാൻ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ സഹായം നൽകാൻ മൂപ്പൻമാർ ക്രമീകരണം ചെയ്യണം. നിർദേശങ്ങൾക്കായി, 1993 ഒക്ടോബർ 1-ലെയും 1992 ഒക്ടോബർ 1-ലെയും സൊസൈറ്റിയുടെ കത്തുകൾ (S-201) പുനരവലോകനം ചെയ്യുക. 1986 ഒക്ടോബറിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിലെ 12-20 ഖണ്ഡികകളും കാണുക.
◼ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ സഹായപയനിയർമാരായി സേവിക്കാൻ ആഗ്രഹിക്കുന്ന പ്രസാധകർ ഇപ്പോൾ ആസൂത്രണങ്ങൾ ചെയ്യുകയും അപേക്ഷകൾ നേരത്തേ നൽകുകയും വേണം. ആവശ്യമായ വയൽസേവന ക്രമീകരണങ്ങൾ നടത്താനും വേണ്ടുവോളം മാസികകളും മറ്റു സാഹിത്യങ്ങളും കൈവശം സൂക്ഷിക്കാനും ഇതു മൂപ്പൻമാരെ സഹായിക്കും. സഹായ പയനിയറിങ് നടത്താൻ അംഗീകാരം ലഭിച്ച എല്ലാവരുടെയും പേരുകൾ സഭയിൽ അറിയിക്കണം.
◼ സഭ പ്രാദേശിക സമ്മേളനങ്ങളിൽ സംബന്ധിക്കുമ്പോൾ പിൻവരുന്ന ക്രമീകരണങ്ങൾ ആവശ്യമാണെന്നു മൂപ്പൻമാരുടെ സംഘം അറിഞ്ഞിരിക്കണം: പ്രത്യേക സമ്മേളനദിനം പട്ടികപ്പെടുത്തിയിരിക്കുമ്പോൾ, പരസ്യയോഗവും വീക്ഷാഗോപുര അധ്യയനവും റദ്ദാക്കുന്നതൊഴികെ സഭയ്ക്കു വാരത്തിലെ എല്ലാ സാധാരണ യോഗങ്ങളും ഉണ്ടായിരിക്കണം. സർക്കിട്ട് സമ്മേളനത്തിനു ഹാജരാകാൻ പട്ടികപ്പെടുത്തിയിരിക്കുമ്പോൾ, ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളും സേവനയോഗവും കൂടെ സഭ റദ്ദാക്കും; സഭാപുസ്തകാധ്യയനം മാത്രമേ ആ ആഴ്ചയിൽ പ്രാദേശികമായി നടത്തപ്പെടുകയുള്ളൂ.
◼ 1997 ജനുവരി 8 ലക്കം തുടങ്ങി നേപ്പാളി ഉണരുക! പ്രതിമാസ പ്രസിദ്ധീകരണമായിരിക്കും. 45.00 രൂപയ്ക്ക് അതിന്റെ വാർഷിക വരിസംഖ്യ ലഭ്യമായിരിക്കും.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!—അസമീസ്, ടിബറ്റൻ
സമാധാനപൂർണമായ ഒരു പുതിയ ലോകത്തിലെ ജീവിതം (ലഘുലേഖ നമ്പർ 15)—സോങ്കാ
കുടുംബസന്തുഷ്ടിയുടെ രഹസ്യം—ഇംഗ്ലീഷ്, കന്നട, ഗുജറാത്തി, തമിഴ്, തെലുങ്ക്, നേപ്പാളി, പഞ്ചാബി, മലയാളം, മറാത്തി, ഹിന്ദി
(ഈ പുസ്തകത്തിന്റെ വില, പ്രസാധകർക്കും പൊതുജനങ്ങൾക്കും 20.00 രൂപയും പയനിയർമാർക്ക് 12.00 രൂപയുമാണ്.)
ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു?—അസമീസ്, ഇംഗ്ലീഷ്, ഒറിയ, കന്നട, കാസി, കൊങ്കണി (കന്നട, ദേവനാഗരി, റോമൻ എന്നീ ലിപികളിൽ ലഭ്യമാണ്), ഗുജറാത്തി, തമിഴ്, തെലുങ്ക്, നേപ്പാളി, പഞ്ചാബി, ബംഗാളി, മണിപ്പൂരി, മലയാളം, മറാത്തി, മിസോ, ഹിന്ദി
(ഈ ലഘുപത്രികയുടെ വില, പ്രസാധകർക്കും പൊതുജനങ്ങൾക്കും 6.00 രൂപയും പയനിയർമാർക്ക് 4.00 രൂപയുമാണ്.)
നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും (ചെറുത്)—പഞ്ചാബി
◼ ലഭ്യമായ പുതിയ ഓഡിയോകാസെറ്റുകൾ:
ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? (ഒറ്റ കാസെറ്റ്)—കന്നട, ഗുജറാത്തി, തമിഴ്, തെലുങ്ക്, നേപ്പാളി, പഞ്ചാബി, ബംഗാളി, മലയാളം, മറാത്തി, ഹിന്ദി
(ഈ ഓഡിയോകാസെറ്റുകളുടെ വില, പ്രസാധകർക്കും പൊതുജനങ്ങൾക്കും 65.00 രൂപയും പയനിയർമാർക്ക് 55.00 രൂപയുമാണ്.)