സാഹിത്യസമർപ്പണങ്ങൾ
ഏപ്രിൽ, മേയ്: വീക്ഷാഗോപുരത്തിനും ഉണരുക!യ്ക്കും വരിസംഖ്യകൾ. അർധമാസപതിപ്പുകളുടെ വാർഷിക വരിസംഖ്യയ്ക്കു 90.00 രൂപ. പ്രതിമാസപതിപ്പുകളുടെ വാർഷിക വരിസംഖ്യകൾക്കും അർധമാസപതിപ്പുകളുടെ ആറുമാസ വരിസംഖ്യകൾക്കും 45.00 രൂപയാണ്. പ്രതിമാസപതിപ്പുകൾക്ക് ആറുമാസ വരിസംഖ്യ ഇല്ല. വരിസംഖ്യ നിരസിക്കുകയാണെങ്കിൽ 4.00 രൂപയ്ക്ക് ഒറ്റപ്രതികൾ സമർപ്പിക്കാവുന്നതാണ്. ഉചിതമായിരിക്കുന്നിടത്ത് ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രിക 6.00 രൂപ സംഭാവനയ്ക്കു സമർപ്പിക്കാവുന്നതാണ്.
വീക്ഷാഗോപുരം ഉർദു, പഞ്ചാബി എന്നിവയിലൊഴികെ (ഈ ഭാഷകളിൽ അവ പ്രതിമാസപതിപ്പാണ്) മറ്റെല്ലാ ഇന്ത്യൻ ഭാഷകളിലും നേപ്പാളിയിലും അർധമാസപതിപ്പാണെന്നു വരിസംഖ്യകൾ സ്വീകരിക്കുമ്പോൾ ദയവായി ഓർമിക്കുക.
ഉണരുക! തമിഴ്, മലയാളം എന്നീ ഭാഷകളിൽ അർധമാസപതിപ്പും കന്നട, ഗുജറാത്തി, തെലുങ്ക്, നേപ്പാളി, മറാത്തി, ഹിന്ദി എന്നീ ഭാഷകളിൽ പ്രതിമാസപതിപ്പുമാണ്. ഉണരുക!യുടെ ത്രൈമാസ വിതരണക്കാരുടെ പ്രതികൾ ഉർദു, പഞ്ചാബി, ബംഗാളി എന്നീ ഭാഷകളിൽ ലഭ്യമാണ്. എന്നാൽ ഈ മൂന്നു ഭാഷകളിലും വരിസംഖ്യ ലഭ്യമല്ല.
ജൂൺ: നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പുസ്തകം 20.00 രൂപ സംഭാവനയ്ക്ക്. ഭവന ബൈബിളധ്യയനം തുടങ്ങുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുക.
ജൂലൈ, ആഗസ്റ്റ്: പിൻവരുന്ന 32-പേജ് ലഘുപത്രികകളിൽ ഏതും 6.00 രൂപ സംഭാവനയ്ക്കു സമർപ്പിക്കാവുന്നതാണ്: ദൈവം യഥാർഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!, നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു, നമ്മുടെ പ്രശ്നങ്ങൾ അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും?, നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം, പറുദീസ സ്ഥാപിക്കുന്ന ഗവൺമെൻറ്, ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ.
കുറിപ്പ്: മേൽപ്പറഞ്ഞ പ്രസ്ഥാന ഇനങ്ങളിൽ ഏതിനെങ്കിലും ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്ത സഭകൾ തങ്ങളുടെ അടുത്ത സാഹിത്യ അപേക്ഷാ ഫാറത്തിൽ അപ്രകാരം ചെയ്യേണ്ടതാണ്.