“ആർ നമുക്കു വേണ്ടി പോകും?”
യഹോവയിൽനിന്ന് ഈ ചോദ്യമുണ്ടായപ്പോൾ യെശയ്യാവ് ഉടൻതന്നെ ഇപ്രകാരം പ്രതികരിച്ചു: “അടിയൻ ഇതാ അടിയനെ അയക്കേണമേ.” (യെശ. 6:8) ഈ നാളുകളിൽ കൊയ്ത്ത് ധാരാളമുള്ളതിനാൽ അതേ ക്ഷണം ഇപ്പോഴും കേൾക്കാവുന്നതാണ്. കൂടുതൽ മുഴുസമയ ശുശ്രൂഷകരെ—നിരന്തര പയനിയർമാരെ—അടിയന്തിരമായി ആവശ്യമുണ്ട്! (മത്താ. 9:37) നിങ്ങൾ മുന്നോട്ടുവരാൻ തയ്യാറാണോ? എങ്കിൽ 1998 സേവന വർഷം ആരംഭിക്കുന്ന സെപ്റ്റംബർ 1, പയനിയറായി പേർ ചാർത്താനുള്ള ഒരു നല്ല അവസരമാണ്. മൂപ്പന്മാരോട് ഒരു അപേക്ഷാഫാറം എന്തുകൊണ്ടു ചോദിച്ചു വാങ്ങിക്കൂടാ?