അറിയിപ്പുകൾ
■ സാഹിത്യസമർപ്പണങ്ങൾ സെപ്റ്റംബർ: കുടുംബ സന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകം 20.00 രൂപ സംഭാവനയ്ക്ക്. ഒക്ടോബർ: വീക്ഷാഗോപുരത്തിനോ ഉണരുക!യ്ക്കോ ഉള്ള വരിസംഖ്യകൾ. അർധമാസപതിപ്പുകളുടെ വാർഷിക വരിസംഖ്യയ്ക്കു 90.00 രൂപ. പ്രതിമാസപതിപ്പുകളുടെ വാർഷിക വരിസംഖ്യകൾക്കും അർധമാസപതിപ്പുകളുടെ ആറുമാസ വരിസംഖ്യകൾക്കും 45.00 രൂപയാണ്. പ്രതിമാസപതിപ്പുകൾക്ക് ആറുമാസ വരിസംഖ്യ ഇല്ല. വരിസംഖ്യ നിരസിക്കുകയാണെങ്കിൽ 4.00 രൂപയ്ക്ക് ഒറ്റപ്രതികൾ സമർപ്പിക്കാവുന്നതാണ്. വീക്ഷാഗോപുരം ഉർദു, പഞ്ചാബി എന്നിവയിലൊഴികെ (ഈ ഭാഷകളിൽ അവ പ്രതിമാസപതിപ്പാണ്) മറ്റെല്ലാ ഇന്ത്യൻ ഭാഷകളിലും നേപ്പാളിയിലും അർധമാസപതിപ്പാണെന്നു ദയവായി ഓർമിക്കുക. ഉണരുക! തമിഴ്, മലയാളം എന്നീ ഭാഷകളിൽ അർധമാസപതിപ്പും കന്നട, ഗുജറാത്തി, തെലുങ്ക്, നേപ്പാളി, മറാത്തി, ഹിന്ദി എന്നീ ഭാഷകളിൽ പ്രതിമാസപതിപ്പുമാണ്. ഉണരുക!യുടെ ത്രൈമാസ വിതരണക്കാരുടെ പ്രതികൾ ഉർദു, പഞ്ചാബി എന്നീ ഭാഷകളിൽ ലഭ്യമാണ്. എന്നാൽ ഈ രണ്ടു ഭാഷകളിലും വരിസംഖ്യ ലഭ്യമല്ല. മാസത്തിന്റെ രണ്ടാംപകുതി മുതൽ രാജ്യ വാർത്ത നമ്പർ 35 വിതരണം ചെയ്യുന്നതായിരിക്കും. നവംബർ: രാജ്യ വാർത്ത നമ്പർ 35-ന്റെ വിതരണം തുടരുന്നതായിരിക്കും. തങ്ങളുടെ പ്രദേശത്തുള്ള എല്ലാ വീട്ടുകാർക്കും രാജ്യ വാർത്ത നമ്പർ 35-ന്റെ പ്രതികൾ വിതരണം ചെയ്തുകൊണ്ടു പ്രദേശം പ്രവർത്തിച്ചു തീർത്ത സഭകൾക്ക് 20.00 രൂപയ്ക്കു പരിജ്ഞാനം പുസ്തകം സമർപ്പിക്കാവുന്നതാണ്. ഡിസംബർ: പിൻവരുന്ന മൂന്നു പുസ്തകങ്ങളിൽ ഏതും 45.00 രൂപ സംഭാവനയ്ക്കു സമർപ്പിക്കാവുന്നതാണ്: നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും, (ചെറുത് 25.00 രൂപയ്ക്ക്), എന്റെ ബൈബിൾ കഥാപുസ്തകം, (ചെറുത് 30.00 രൂപയ്ക്ക്), അല്ലെങ്കിൽ ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ. ഒരു പകര സമർപ്പണമെന്ന നിലയിൽ, ജൂലൈയിലെ നമ്മുടെ രാജ്യ ശുശ്രൂഷയിൽ പട്ടികപ്പെടുത്തിയിരിക്കുന്ന പ്രത്യേക നിരക്കിലുള്ള പുസ്തകങ്ങളിൽ ഏതും 2.50 രൂപയ്ക്ക് സമർപ്പിക്കാവുന്നതാണ്. കുറിപ്പ്: മേൽപ്പറഞ്ഞ പ്രസ്ഥാന ഇനങ്ങൾക്കായി ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്ത സഭകൾ തങ്ങളുടെ അടുത്ത സാഹിത്യ അപേക്ഷാ ഫാറത്തിൽ (S-AB-14) അപ്രകാരം ചെയ്യേണ്ടതാണ്.
◼ അധ്യക്ഷ മേൽവിചാരകനോ അദ്ദേഹം നിയമിക്കുന്ന ആരെങ്കിലുമോ സഭയുടെ കണക്കുകൾ സെപ്ററംബർ 1-നോ അതിനുശേഷം എത്രയും പെട്ടെന്നോ ഓഡിറ്റ് ചെയ്യണം. ഇതു ചെയ്തു കഴിയുമ്പോൾ സഭയിൽ ഒരു അറിയിപ്പു നടത്തണം.
◼ പുനഃസ്ഥിതീകരിക്കപ്പെടാൻ ചായ്വു കാണിച്ചേക്കാവുന്ന പുറത്താക്കപ്പെട്ടതോ നിസ്സഹവസിച്ചതോ ആയ വ്യക്തികളെക്കുറിച്ചുള്ള 1991 ഏപ്രിൽ 15 വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 21-23 പേജുകളിൽ നൽകിയിരിക്കുന്ന നിർദേശങ്ങൾ പിൻപറ്റാൻ മൂപ്പൻമാരെ ഓർമിപ്പിക്കുന്നു.
◼ ആഗസ്ററിലെ വയൽസേവന റിപ്പോർട്ട്, ആഗസ്ററ് 31 ഞായറാഴ്ചയോടെ ഏൽപ്പിക്കാൻ എല്ലാ പ്രസാധകരെയും പ്രോത്സാഹിപ്പിക്കുന്നു. വാർഷിക റിപ്പോർട്ടു സമാഹരിച്ചു തയ്യാറാക്കാൻ തക്കവണ്ണം അതു സമയത്തുതന്നെ ഞങ്ങൾക്കു ലഭിക്കുന്നതിന് സഭാ റിപ്പോർട്ട് (S-1) തയ്യാറാക്കി സെപ്ററംബർ 3 ബുധനാഴ്ചയോടെ ഞങ്ങൾക്ക് അയയ്ക്കാൻ സഭാ സെക്രട്ടറിമാരെ പ്രോത്സാഹിപ്പിക്കുന്നു.
◼ സാഹിത്യത്തിനുവേണ്ടിയുള്ള പ്രസാധകരുടെ നേരിട്ടുള്ള അപേക്ഷകൾ സൊസൈറ്റി സ്വീകരിക്കുകയില്ല. പ്രതിമാസ സഭാ സാഹിത്യ അപേക്ഷ സൊസൈറ്റിക്ക് അയയ്ക്കുന്നതിനുമുമ്പ് ഓരോ മാസവും സഭയിൽ അറിയിപ്പു നടത്താൻ അധ്യക്ഷ മേൽവിചാരകൻ ക്രമീകരിക്കണം. തന്മൂലം, വ്യക്തിപരമായ സാഹിത്യ ഇനങ്ങൾ കൈപ്പറ്റാൻ ആഗ്രഹിക്കുന്ന ഏവർക്കും സാഹിത്യം കൈകാര്യം ചെയ്യുന്ന സഹോദരനെ അറിയിക്കാൻ സാധിക്കും. ഏതു പ്രസിദ്ധീകരണങ്ങളാണു പ്രത്യേക അപേക്ഷാ ഇനങ്ങളെന്നു ദയവായി മനസ്സിൽപ്പിടിക്കുക.
■ സാഹിത്യ അപേക്ഷകൾ സമർപ്പിക്കുമ്പോൾ സഭകൾ ഇക്കാര്യം മനസ്സിൽപ്പിടിക്കണം: സൊസൈറ്റിയുടെ സിഡി-റോം പ്രസാധകരുടെ മാത്രം ഉപയോഗത്തിനുള്ളതാണ്. കാരണം പൊതുജനങ്ങൾ അറിയേണ്ടതില്ലാത്ത ചില വിവരങ്ങൾ അതിൽ അടങ്ങിയിട്ടുണ്ട്.
■ 1997 മേയിലെ നമ്മുടെ രാജ്യ ശുശ്രൂഷയിലെ “ചോദ്യപ്പെട്ടി”യിൽ ശുശ്രൂഷയിലായിരിക്കുമ്പോൾ എതിർ ലിംഗവർഗത്തിൽപ്പെട്ട പ്രസാധകരോടൊപ്പം പ്രവർത്തിക്കുന്നതിൽ ജാഗ്രത പുലർത്താൻ ശുപാർശ ചെയ്തിരുന്നു. ഇക്കാര്യത്തിൽ നല്ല ന്യായബോധം ഉപയോഗിക്കുന്നതിനു നമുക്കെല്ലാം തക്ക കാരണങ്ങളുണ്ട്. എന്നാൽ സഞ്ചാരമേൽവിചാരകന്മാർക്കോ മറ്റു സഹോദരന്മാർക്കോ വയൽശുശ്രൂഷയിൽ സഹോദരിമാരോടൊപ്പം പ്രവർത്തിക്കാൻ പാടില്ലെന്ന് ഇതിനർഥമില്ല. മറിച്ച്, ഒരു സഹോദരൻ എതിർ ലിംഗവർഗത്തിൽപ്പെട്ട ബന്ധുവല്ലാത്ത ഒരു പ്രത്യേക വ്യക്തിയോടൊപ്പം നിരന്തരം തനിയെ സമയം ചെലവഴിക്കുന്നതു ജ്ഞാനമായിരിക്കുകയില്ല എന്നായിരുന്നു അതിന്റെ ആശയം.
■ മേയ് 22-ന് മധ്യപ്രദേശിലെ ജബൽപ്പൂർ നഗരത്തെ പിടിച്ചുലച്ച ശക്തമായ ഭൂകമ്പത്തിൽ പ്രാദേശിക സഭയിലെ 19 പ്രസാധകരിൽ ആർക്കും പരുക്കേറ്റില്ലെന്നറിയുന്നതിൽ നിങ്ങൾക്കു സന്തോഷമുണ്ടായിരിക്കുമല്ലോ. അധ്യക്ഷ മേൽവിചാരകന്റെ വീടിനു തൊട്ടടുത്ത് ഫ്ളാറ്റുകളുള്ള ഒരു ബ്ലോക്കു തകർന്നുവീണു. എന്നാൽ അദ്ദേഹത്തിന്റെ വീടിന്റെ ഭിത്തിക്കു വിള്ളലേൽക്കുകയും ഗോവണിക്കു കേടുപറ്റുകയും ചെയ്തതല്ലാതെ ആർക്കും പരുക്കേറ്റില്ല. നിരവധി മത മന്ദിരങ്ങൾക്കു കേടുപാടു സംഭവിച്ചു. അക്ഷരാർഥത്തിൽ രണ്ടായി പിളർന്ന ഒരു പള്ളിയും അതിലുൾപ്പെടും. എന്നാൽ സാക്ഷികളുടെ യോഗസ്ഥലത്തിന് യാതൊന്നും സംഭവിച്ചില്ല. അതേക്കുറിച്ചുള്ള നിങ്ങളുടെ അന്വേഷണത്തെ വിലമതിക്കുന്നു. അത് നിങ്ങൾ ഒരുപക്ഷേ ഇതുവരെ കണ്ടിട്ടില്ലാത്ത ലോകവ്യാപക സഹോദരവർഗത്തോടുള്ള നിങ്ങളുടെ സ്നേഹത്തിന്റെയും താത്പര്യത്തിന്റെയും പ്രകടനമാണ്.
■ ഗോവയിലെ പനാജിയിൽവെച്ചു നടത്താനിരുന്ന ഡിസ്ട്രിക്ററ് കൺവെൻഷൻ 1997 നവംബർ 21-23-നു നടത്താനായി പുനഃപട്ടികപ്പെടുത്തിയിരിക്കുന്നു.
■ ഈ വർഷം കേരളത്തിൽ മൂന്നു കൺവെൻഷനുകൾ നടത്തപ്പെടുന്നതുകൊണ്ട് ഓരോന്നിലേക്കും നിയമിച്ചിരിക്കുന്ന സർക്കിട്ടുകൾ താഴെക്കൊടുത്തിരിക്കുന്നു:
കട്ടപ്പന (ഡിസം. 12-14): KE-5 സർക്കിട്ടിലുള്ള എല്ലാ സഭകളും KE-7 സർക്കിട്ടിലെ ഹൈറേഞ്ചിലുള്ള സഭകളും.
എറണാകുളം (ഡിസം. 26-28): KE-3, KE-4, KE-6, KE-8 എന്നീ സർക്കിട്ടുകളിലുള്ള എല്ലാ സഭകളും KE-7 സർക്കിട്ടിലെ ഹൈറേഞ്ചിലല്ലാത്ത സഭകളും.
കോഴിക്കോട് (ജനു. 2-4, 1998): KE-1, KE-2 സർക്കിട്ടുകളിലെ എല്ലാ സഭകളും.
■ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
എന്റെ ബൈബിൾ കഥാപുസ്തകം (ചെറുത്)—തെലുങ്ക്
■ സ്റ്റോക്കില്ലാത്ത പ്രസിദ്ധീകരണങ്ങൾ:
മനുഷ്യൻ ഇവിടെ വന്നത് പരിണാമത്താലോ സൃഷ്ടിയാലോ?—ഇംഗ്ലീഷ്
യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും—ഏത് ഉറവിൽനിന്ന്—തമിഴ്