അറിയിപ്പുകൾ
◼ സാഹിത്യസമർപ്പണങ്ങൾ ജനുവരി: അർധനിരക്കു പുസ്തകങ്ങളായോ പ്രത്യേകനിരക്കു പുസ്തകങ്ങളായോ സൊസൈറ്റി പട്ടികപ്പെടുത്തിയിട്ടുള്ള പഴയ 192 പേജ് പുസ്തകങ്ങളിൽ ഏതെങ്കിലും. (1997 ജൂലൈയിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ 6-ാം പേജും 1997 ഏപ്രിൽ 14-ലെ സൊസൈറ്റിയുടെ കത്തും കാണുക.) പ്രാദേശിക ഭാഷയിൽ അത്തരം പുസ്തകങ്ങളൊന്നും ലഭ്യമല്ലെങ്കിൽ പരിജ്ഞാനം പുസ്തകമോ കുടുംബസന്തുഷ്ടി പുസ്തകമോ 20.00 രൂപയ്ക്കു സമർപ്പിക്കാം. ഫെബ്രുവരി: നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും പുസ്തകം 25.00 രൂപ സംഭാവനയ്ക്ക് (വലുതിന് 45.00 രൂപ). അല്ലെങ്കിൽ അർധനിരക്കു പുസ്തകങ്ങളായോ പ്രത്യേകനിരക്കു പുസ്തകങ്ങളായോ സൊസൈറ്റി പട്ടികപ്പെടുത്തിയിരിക്കുന്ന ഏതെങ്കിലും പഴയ 192 പേജ് പുസ്തകം. പ്രാദേശിക ഭാഷയിൽ അത്തരം പുസ്തകങ്ങളൊന്നും ലഭ്യമല്ലെങ്കിൽ പരിജ്ഞാനം പുസ്തകമോ കുടുംബസന്തുഷ്ടി പുസ്തകമോ 20.00 രൂപയ്ക്കു സമർപ്പിക്കാം. മാർച്ച്: നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പുസ്തകം 20.00 രൂപ സംഭാവനയ്ക്ക്. ഭവന ബൈബിളധ്യയനമാരംഭിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഏപ്രിൽ, മേയ്: വീക്ഷാഗോപുരത്തിനും ഉണരുക!യ്ക്കുമുള്ള വരിസംഖ്യകൾ
◼ ജനുവരി 5-ലെ വാരത്തിൽ സേവനയോഗത്തിനു സന്നിഹിതരാകുന്ന എല്ലാ സ്നാപനമേറ്റ പ്രസാധകർക്കും സാഹിത്യ കൗണ്ടറിൽനിന്ന് മുൻകൂർ വൈദ്യ നിർദേശം/വിമുക്തമാക്കൽ കാർഡും തങ്ങളുടെ കുട്ടികൾക്കായി തിരിച്ചറിയൽ കാർഡും വാങ്ങിക്കാവുന്നതാണ്.
◼ ഈ വർഷം ഏപ്രിൽ 11 ശനിയാഴ്ച സൂര്യാസ്തമയശേഷം സ്മാരകം ആഘോഷിക്കാൻ സഭകൾ സൗകര്യപ്രദമായ ക്രമീകരണങ്ങൾ ചെയ്യണം. പ്രസംഗം നേരത്തേ തുടങ്ങാമെങ്കിലും സ്മാരക ചിഹ്നങ്ങളുടെ വിതരണം സൂര്യൻ അസ്തമിക്കാതെ ആരംഭിക്കരുത്. നിങ്ങളുടെ പ്രദേശത്തെ സൂര്യാസ്തമയം എപ്പോഴാണെന്നു നിശ്ചയപ്പെടുത്താൻ പ്രാദേശിക കേന്ദ്രങ്ങളുമായി ബന്ധപ്പെടുക. ഓരോ സഭയും സ്വന്തം സ്മാരകാഘോഷങ്ങൾ നടത്തുന്നത് അഭികാമ്യമാണെങ്കിലും ഇത് എല്ലായ്പോഴും സാധ്യമായിരിക്കണമെന്നില്ല. സാധാരണമായി പല സഭകൾ ഒരേ രാജ്യഹാൾ ഉപയോഗിക്കുന്നിടത്ത് ഒരുപക്ഷേ ഒന്നോ അതിലധികമോ സഭകൾക്ക് ആ വൈകുന്നേരത്തേക്കുവേണ്ടി മറ്റൊരു സ്ഥലം ഉപയോഗിക്കാൻ ക്രമീകരിക്കാവുന്നതാണ്. പുതിയ താത്പര്യക്കാർക്കു ഹാജരാകാൻ ബുദ്ധിമുട്ടുളവാക്കുംവിധം സ്മാരകം തുടങ്ങുന്നത് ഏറെ വൈകി ആയിരിക്കയുമരുത്. കൂടാതെ, ആഘോഷത്തിനു മുമ്പോ പിമ്പോ സന്ദർശകരെ അഭിവാദനം ചെയ്യുന്നതിനോ താത്പര്യക്കാർക്കു തുടർച്ചയായ ആത്മീയ സഹായത്തിനുവേണ്ടിയുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതിനോ സാധാരണ പ്രോത്സാഹന കൈമാറ്റം ആസ്വദിക്കുന്നതിനോ സമയം ലഭിക്കാത്തവിധം പട്ടിക അത്ര ഞെരുങ്ങിയതായിരിക്കരുത്. എല്ലാ വസ്തുതകളും പൂർണമായി പരിചിന്തിച്ചശേഷം, സ്മാരകത്തിനു ഹാജരാകുന്നവർക്ക് അതിൽനിന്നു പരമാവധി പ്രയോജനം നേടുന്നതിന് ഏതു ക്രമീകരണങ്ങൾ ഏറ്റവുമധികം സഹായിക്കും എന്ന് മൂപ്പൻമാർ തീരുമാനിക്കണം.
◼ 1998-ലെ സ്മാരക കാലത്തേക്കുള്ള പ്രത്യേക പരസ്യപ്രസംഗം മാർച്ച് 29 ഞായറാഴ്ച നടത്തപ്പെടും. ഒരു ബാഹ്യരേഖ നൽകുന്നതാണ്. ആ വാരാന്തത്തിൽ സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനമോ, സർക്കിട്ട് സമ്മേളനമോ പ്രത്യേക സമ്മേളനദിനമോ ഉള്ള സഭകൾക്കു പിറ്റേ ആഴ്ചയിൽ പ്രത്യേകപ്രസംഗം നടത്താവുന്നതാണ്. ഒരു സഭയും 1998 മാർച്ച് 29-ന് മുമ്പ് പ്രത്യേകപ്രസംഗം നടത്തരുത്.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
ആർ യഥാർഥത്തിൽ ഈ ലോകത്തെ ഭരിക്കുന്നു? (T-22)—കൊങ്കണി (റോമൻ ലിപി), പഞ്ചാബി.
കുടുംബജീവിതം ആസ്വദിക്കുക (T-21)—കൊങ്കണി (റോമൻ ലിപി), പഞ്ചാബി.
വിഷാദമഗ്നർക്ക് ആശ്വാസം (T-20)—കൊങ്കണി (റോമൻ ലിപി), പഞ്ചാബി.
◼ സ്റ്റോക്കിലില്ലാത്ത പ്രസിദ്ധീകരണങ്ങൾ:
ഈ ജീവിതം മാത്രമാണോ ഉള്ളത്?—തെലുങ്ക്
ഏക സത്യദൈവത്തിന്റെ ആരാധനയിൽ ഏകീകൃതർ—തമിഴ്
“നിന്റെ രാജ്യം വരേണമേ”—ഇംഗ്ലീഷ്, കന്നട, തമിഴ്
ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ?—ഇംഗ്ലീഷ്