അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണങ്ങൾ
മേയ്: വീക്ഷാഗോപുരം, ഉണരുക! മാസികകളുടെ വരിസംഖ്യകൾ. അർധമാസ പതിപ്പുകൾക്കുള്ള വാർഷിക വരിസംഖ്യ 90.00 രൂപയാണ്. പ്രതിമാസ പതിപ്പുകൾക്കുള്ള വാർഷിക വരിസംഖ്യയും അർധമാസ പതിപ്പുകൾക്കുള്ള അർധവാർഷിക വരിസംഖ്യയും 45.00 രൂപയാണ്. പ്രതിമാസപതിപ്പുകൾക്ക് അർധവാർഷിക വരിസംഖ്യയില്ല. വരിസംഖ്യ സ്വീകരിക്കാത്തപക്ഷം, മാസികകളുടെ ഒറ്റപ്രതികൾ 4.00 രൂപ നിരക്കിൽ സമർപ്പിക്കാവുന്നതാണ്.
വരിസംഖ്യകൾ സമർപ്പിക്കുമ്പോൾ, ഉർദുവും പഞ്ചാബിയും (ഇവയിൽ അതു പ്രതിമാസ പതിപ്പാണ്) ഒഴികെയുള്ള എല്ലാ ഭാരതീയ ഭാഷകളിലും നേപ്പാളിയിലും വീക്ഷാഗോപുരം അർധ മാസപതിപ്പാണെന്ന കാര്യം ദയവായി ഓർമിക്കുക.
ഉണരുക! മലയാളത്തിലും തമിഴിലും അർധമാസ പതിപ്പും കന്നട, ഗുജറാത്തി, തെലുങ്ക്, നേപ്പാളി, മറാഠി, ഹിന്ദി എന്നീ ഭാഷകളിൽ പ്രതിമാസ പതിപ്പുമാണ്. ഉർദു, പഞ്ചാബി, ബംഗാളി എന്നീ ഭാഷകളിൽ ഉണരുക!യുടെ ത്രൈമാസ പതിപ്പുകൾ സഭകൾക്കു ലഭ്യമാണെങ്കിലും അവയുടെ വരിസംഖ്യകൾ ലഭ്യമല്ല.
ജൂൺ: ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ എന്ന പുസ്‌തകം 20.00 രൂപ സംഭാവനയ്ക്ക്. (പയനിയർമാർക്കുള്ള നിരക്ക് 15.00 രൂപയാണ്.) അല്ലെങ്കിൽ, അർധനിരക്കിലോ പ്രത്യേക നിരക്കിലോ പട്ടികപ്പെടുത്തിയിരിക്കുന്ന 192 പേജുള്ള ഏതെങ്കിലും പഴയ പുസ്‌തകം സമർപ്പിക്കാവുന്നതാണ്.
ജൂലൈ, ആഗസ്റ്റ്: പിൻവരുന്ന 32 പേജുള്ള ഏതെങ്കിലും ലഘുപത്രിക 6.00 രൂപ സംഭാവനയ്ക്ക് സമർപ്പിക്കാവുന്നതാണ്: സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം, ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!, “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു,” നമ്മുടെ പ്രശ്‌നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും?, നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം (ഇംഗ്ലീഷ്), പറുദീസ സ്ഥാപിക്കുന്ന ഗവൺമെൻറ്, ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു?, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ. ഉചിതമായിരിക്കുന്നിടത്ത് മരിച്ചവരുടെ ആത്മാക്കൾ—അവയ്‌ക്കു നിങ്ങളെ സഹായിക്കാനോ ഉപദ്രവിക്കാനോ സാധിക്കുമോ? അവ വാസ്തവത്തിൽ സ്ഥിതിചെയ്യുന്നുവോ? (ഇംഗ്ലീഷ്), യുദ്ധമില്ലാത്ത ഒരു ലോകം എന്നെങ്കിലും ഉണ്ടാകുമോ? (ഇംഗ്ലീഷ്) എന്നീ ലഘുപത്രികകൾ സമർപ്പിക്കാവുന്നതാണ്.
കുറിപ്പ്: മേൽപ്പറഞ്ഞ പ്രസ്ഥാന ഇനങ്ങളിൽ ഏതിനെങ്കിലും ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്ത സഭകൾ തങ്ങളുടെ അടുത്ത സാഹിത്യ അപേക്ഷാ ഫാറത്തിൽ (S-AB-14) അപ്രകാരം ചെയ്യേണ്ടതാണ്.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
നമ്മുടെ പ്രശ്‌നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും?—ഒറിയ, കൊങ്കണി (കന്നട ലിപിയിൽ)
പ്രാഥമിക ബൈബിൾ ഉപദേശങ്ങൾ (സ്നാപനമേൽക്കാൻ ആഗ്രഹിക്കുന്നവർക്കു വേണ്ടി നമ്മുടെ ശുശ്രൂഷ പുസ്തകത്തിൽ നിന്നെടുത്ത ചോദ്യങ്ങൾ)—ഉർദു
ബൈബിൾ ചർച്ചകൾ തുടങ്ങുകയും തുടരുകയും ചെയ്യാവുന്ന വിധം (ന്യായവാദം പുസ്തകത്തിന്റെ 9-24 പേജുകൾ)—ഉർദു
◼ സ്റ്റോക്ക് ഇല്ലാത്ത പ്രസിദ്ധീകരണങ്ങൾ:
മഹദ്‌ഗുരുവിനെ ശ്രദ്ധിക്കൽ—തമിഴ്, മലയാളം, മറാഠി
◼ സഭാപുസ്തകാധ്യയനം: നമ്മുടെ രാജ്യ ശുശ്രൂഷയുടെ ഏപ്രിൽ ലക്കത്തിൽ പറഞ്ഞിരുന്നതിൽ നിന്നു വ്യത്യസ്തമായി ലഘുപത്രികകൾക്കു പകരം, 1998 മേയ് 4 മുതൽ എല്ലാ സഭകളും നമ്മുടെ രാജ്യ ശുശ്രൂഷയിലെ പട്ടിക പ്രകാരം പരിജ്ഞാനം പുസ്തകമായിരിക്കും പഠിക്കുന്നത്.