അറിയിപ്പുകൾ
◼ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലേക്കുള്ള സാഹിത്യ സമർപ്പണങ്ങൾ: പിൻവരുന്ന 32 പേജുള്ള ഏതു ലഘുപത്രികയും 6.00 രൂപ സംഭാവനയ്ക്ക് സമർപ്പിക്കാവുന്നതാണ്: ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു?, ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ, പറുദീസ സ്ഥാപിക്കുന്ന ഗവൺമെൻറ്, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!. ഉചിതമായിരിക്കുന്നിടത്ത്, നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും?, മരിച്ചവരുടെ ആത്മാക്കൾ—അവയ്ക്കു നിങ്ങളെ സഹായിക്കാനോ ഉപദ്രവിക്കാനോ കഴിയുമോ? അവ വാസ്തവത്തിൽ സ്ഥിതിചെയ്യുന്നുവോ? (ഇംഗ്ലീഷ്), യുദ്ധമില്ലാത്ത ഒരു ലോകം എന്നെങ്കിലും ഉണ്ടാകുമോ? (ഇംഗ്ലീഷ്), സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം എന്നീ ലഘുപത്രികകളും സമർപ്പിക്കാവുന്നതാണ്.
സെപ്റ്റംബർ: നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം. പകരമായി സൃഷ്ടി (ഇംഗ്ലീഷ്) പുസ്തകമോ എന്നേക്കും ജീവിക്കാൻ പുസ്തകമോ വിശേഷവത്കരിക്കാവുന്നതാണ്.
കുറിപ്പ്: മേൽപ്പറഞ്ഞ ഏതെങ്കിലും പ്രസ്ഥാന ഇനങ്ങൾക്കായി ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്ത സഭകൾ തങ്ങളുടെ അടുത്ത സാഹിത്യ അപേക്ഷാ ഫാറത്തിൽ (S-AB-14) അപ്രകാരം ചെയ്യേണ്ടതാണ്.
ഒക്ടോബർ: വീക്ഷാഗോപുരത്തിനും ഉണരുക!യ്ക്കുമുള്ള വരിസംഖ്യകൾ. വരിസംഖ്യ നിരസിക്കുകയാണെങ്കിൽ വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഒറ്റപ്രതികൾ സമർപ്പിക്കാവുന്നതാണ്.
◼ അഞ്ചു പൂർണ വാരാന്തങ്ങൾ ഉള്ളതിനാൽ ആഗസ്റ്റ് മാസം സഹായ പയനിയറിങ്ങിനു പറ്റിയ സമയമാണ്.
◼ 1998 സെപ്റ്റംബർ 21-നാരംഭിക്കുന്ന വാരം മുതൽ സഭാ പുസ്താകാധ്യയനത്തിൽ ഏതാനും ലഘുപത്രികകൾ പരിചിന്തിക്കുന്നതായിരിക്കും. ദൈവം നമ്മിൽനിന്ന് എന്താവശ്യപ്പെടുന്നു? എന്ന ലഘുപത്രികയായിരിക്കും ആദ്യം പരിചിന്തിക്കുക.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു?—താങ്കുൾ
നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ—ഗുജറാത്തി
1997 വീക്ഷാഗോപുരത്തിന്റെ ബയൻഡിട്ട വാല്യം (ഇംഗ്ലീഷ്)
1997 ഉണരുക!യുടെ ബയൻഡിട്ട വാല്യം (ഇംഗ്ലീഷ്)
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
കുരുക്ഷേത്രം മുതൽ അർമഗേദ്ദോൻ വരെ—നിങ്ങളുടെ അതിജീവനവും?—മലയാളം
ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു?—മലയാളം
മരിച്ചവരുടെ ആത്മാക്കൾ—അവയ്ക്കു നിങ്ങളെ സഹായിക്കാനോ ഉപദ്രവിക്കാനോ കഴിയുമോ? അവ വാസ്തവത്തിൽ സ്ഥിതിചെയ്യുന്നുവോ?—ഇംഗ്ലീഷ്
രാജ്യത്തിന്റെ സുവാർത്ത—കന്നഡ
◼ സ്റ്റോക്കില്ലാത്ത പ്രസിദ്ധീകരണങ്ങൾ:
നിങ്ങളുടെ യൗവനം—അതു പരമാവധി ആസ്വദിക്കുക—ഇംഗ്ലീഷ്
സന്തുഷ്ടി—അതെങ്ങനെ കണ്ടെത്താം?—ഇംഗ്ലീഷ്