അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം: നവംബർ: നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം. ഡിസംബർ: നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം, പുതിയലോക ഭാഷാന്തരം (ഇംഗ്ലീഷ്) എന്നിവ ഒന്നിച്ച്. ജനുവരി: അർധ നിരക്കിലോ പ്രത്യേക നിരക്കിലോ പട്ടികപ്പെടുത്തിയിരിക്കുന്ന ഏതെങ്കിലും 192 പേജ് പുസ്തകം.
◼ സമീപ വർഷങ്ങളിൽ വിദേശ യാത്രയ്ക്കുള്ള അവസരങ്ങൾ കൂടുതൽ ലഭ്യമായിട്ടുണ്ട്. തത്ഫലമായി, നമ്മുടെ പല സഹോദരങ്ങളും മറ്റു രാജ്യങ്ങൾ സന്ദർശിക്കാൻ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. വിവരങ്ങൾ അഭ്യർഥിച്ചുകൊണ്ട് അവർ കൂടെക്കൂടെ സൊസൈറ്റിയുമായി ബന്ധപ്പെടുന്നു. പ്രാദേശിക സഭകളുമായി ബന്ധപ്പെടാൻ സഹായിക്കുന്നതിൽ രാജ്യഹാളിന്റെ മേൽവിലാസങ്ങളും യോഗസമയങ്ങളും മറ്റും പ്രദാനം ചെയ്യാൻ ബ്രാഞ്ച് ഓഫീസുകൾക്കു സന്തോഷമേയുള്ളൂ. ബ്രാഞ്ച് ഓഫീസ് സന്ദർശിക്കുന്നത് സംബന്ധിച്ച മാർഗനിർദേശവും അവിടെനിന്നു ലഭിക്കും. എന്നിരുന്നാലും, യാത്രാ ക്രമീകരണങ്ങൾ, താമസ സൗകര്യങ്ങൾ, പ്രാദേശിക ടൂറിസ്റ്റ് സ്ഥലങ്ങൾ എന്നിങ്ങനെയുള്ള കാര്യങ്ങൾ സംബന്ധിച്ചും അനേകർ കൂടുതലായ വിവരങ്ങൾ ആരായുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അത്തരത്തിലുള്ള വിവരങ്ങൾ നൽകുന്നതിന് ബ്രാഞ്ച് ഓഫീസുകളിൽ സൗകര്യം ഇല്ലെന്നു മാത്രമല്ല, അതിന് അവർക്കു സമയവുമില്ല. വിനോദ സഞ്ചാരികൾക്ക് അത്തരം വിവരങ്ങൾ പ്രദാനം ചെയ്യുന്ന ട്രാവൽ ഏജന്റുമാരുമായോ ടൂറിസ്റ്റ് ബ്യൂറോകൾ പോലുള്ള കേന്ദ്രങ്ങളുമായോ ബന്ധപ്പെടാൻ സന്ദർശകരെ പ്രോത്സാഹിപ്പിക്കുകയാണ്.
◼ 1998 സെപ്റ്റംബർ 1 മുതൽ ഇന്ത്യയിൽ പുതിയ മൂന്നു സർക്കിട്ടുകൾ കൂടി രൂപീകരിച്ചിരിക്കുന്നു എന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്; കേരളത്തിൽ ഒമ്പതാമത്തെയും തമിഴ്നാട്ടിൽ ആറാമത്തെയും ആന്ധ്രാപ്രദേശിൽ മൂന്നാമത്തെയും ആണ് അവ. ഇതോടെ ഇന്ത്യയിൽ മൊത്തമുള്ള സർക്കിട്ടുകളുടെ എണ്ണം 27 ആയിത്തീർന്നിരിക്കുന്നു.
◼ ബംഗ്ലാദേശിലെയും നേപ്പാളിലെയും വേലയുടെ ചുമതല ഇന്ത്യാ ബ്രാഞ്ചിന് ആയിരുന്നു. എന്നാൽ 1998 സെപ്റ്റംബർ 1 മുതൽ ആ ചുമതല ജപ്പാൻ ബ്രാഞ്ചിനാണ്.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
യഹോവയുടെ സാക്ഷികൾ എന്തു വിശ്വസിക്കുന്നു? (ലഘുലേഖ നമ്പർ 14)
സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം (ലഘുലേഖ നമ്പർ 15)
മരിച്ച പ്രിയപ്പെട്ടവർക്ക് എന്തു പ്രത്യാശ? (ലഘുലേഖ നമ്പർ 16)
[ഈ പുതിയ പ്രസിദ്ധീകരണങ്ങൾ അസമിയയിലും കൊങ്കണിയിലും (റോമൻ ലിപി) ആണ് ലഭ്യമായിരിക്കുന്നത്]
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
വിഷാദമഗ്നർക്ക് ആശ്വാസം (ലഘുലേഖ നമ്പർ 20)—ഉർദു
നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?—തമിഴ്
◼ ലഭ്യമായ പുതിയ വീഡിയോ കാസെറ്റ്:
നോഹ—അവൻ ദൈവത്തോടു കൂടെ നടന്നു—ഇംഗ്ലീഷ്
[25 മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ കുട്ടികൾക്കു വേണ്ടി വിശേഷാൽ തയ്യാറാക്കിയിരിക്കുന്നതാണ്. ഇത് വിശ്വസ്തനായ നോഹയെയും അവന്റെ കുടുംബത്തെയും കുറിച്ചുള്ള ബൈബിൾ വിവരണം ചിത്രീകരിക്കുന്നു. യഥാർഥ വ്യക്തികളുടെ ചിത്രങ്ങളോടൊപ്പം ആർട്ട്വർക്കും സ്പെഷ്യൽ ഇഫക്റ്റുകളും ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. ഓർക്കെസ്ട്രാ സംഗീതവും സൗണ്ട് ഇഫക്റ്റുകളും പ്രസ്തുത ബൈബിൾ കഥാ അവതരണത്തിനു സവിശേഷത പകരുന്നു. തങ്ങളുടെ കുട്ടികളെ സഹായിക്കുന്നതിനു മാതാപിതാക്കൾക്കായി വീഡിയോയുടെ പുറത്ത് പഠിപ്പിക്കൽ ചോദ്യങ്ങളും കൊടുത്തിട്ടുണ്ട്.]