അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ജൂൺ: നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം. ജൂലൈ, ആഗസ്റ്റ്: താഴെക്കൊടുത്തിരിക്കുന്ന 32 പേജുള്ള ലഘുപത്രികകളിൽ ഏതു വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്: ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ, പറുദീസ സ്ഥാപിക്കുന്ന ഗവൺമെന്റ്, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!, മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു?*. ഉചിതമായിരിക്കുന്നിടങ്ങളിൽ, നമ്മുടെ പ്രശ്‌നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും?, മരിച്ചവരുടെ ആത്മാക്കൾ—അവയ്‌ക്കു നിങ്ങളെ സഹായിക്കാനോ ഉപദ്രവിക്കാനോ കഴിയുമോ? അവ വാസ്തവത്തിൽ സ്ഥിതി ചെയ്യുന്നുവോ?*, യുദ്ധമില്ലാത്ത ഒരു ലോകം എപ്പോഴെങ്കിലും വരുമോ?*, സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം എന്നീ ലഘുപത്രികകളും സമർപ്പിക്കാവുന്നതാണ്. സെപ്റ്റംബർ: നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം.
◼ അധ്യക്ഷ മേൽവിചാരകനോ അദ്ദേഹം നിയമിക്കുന്ന ആരെങ്കിലുമോ സഭാ കണക്കുകൾ ജൂൺ 1-നോ അതിനുശേഷം എത്രയും പെട്ടെന്നോ ഓഡിറ്റു ചെയ്യേണ്ടതാണ്. അടുത്ത തവണ കണക്കു റിപ്പോർട്ടു വായിക്കുമ്പോൾ അതേക്കുറിച്ച് സഭയിൽ ഒരു അറിയിപ്പു നടത്തുക.
◼ സാഹിത്യമോ മാസികയോ കിട്ടാതിരിക്കുകയോ എണ്ണത്തിൽ കുറവു വരികയോ കേടുപാടു പറ്റിയവ ലഭിക്കുകയോ ചെയ്യുമ്പോൾ അതു സംബന്ധിച്ചുള്ള പൂർണ വിവരം—ഇനം, ഭാഷ, നഷ്ടപ്പെട്ടവയുടെ എണ്ണം, കേടുപറ്റിയവയുടെ എണ്ണം, പായ്ക്കറ്റുകളും കാർട്ടനുകളും നല്ല അവസ്ഥയിലാണോ ലഭിച്ചത് എന്നിങ്ങനെയുള്ള വിവരങ്ങൾ—28 ദിവസത്തിനുള്ളിൽ സൊസൈറ്റിയെ അറിയിക്കണമെന്ന് സഭകളോട് അഭ്യർഥിക്കുകയാണ്. അതു സഭകളെ മെച്ചമായി സേവിക്കാൻ സൊസൈറ്റിയെ സഹായിക്കും.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
വായനയിലും എഴുത്തിലും ഉറ്റിരിക്കുക - ഇംഗ്ലീഷ്
64 പേജുള്ള ഈ ലഘുപത്രിക വായിക്കാനും എഴുതാനും പഠിക്കുക (ra) എന്ന ചെറുപുസ്തകത്തിനു പകരമുള്ളതാണ്. പയനിയർമാർക്ക് 8 രൂപയും പ്രസാധകർക്കും പൊതുജനങ്ങൾക്കും 12 രൂപയും ആണ് ഇതിന്റെ വില.
കുടുംബജീവിതം ആസ്വദിക്കുക (ലഘുലേഖ നമ്പർ 21), ആർ യഥാർത്ഥത്തിൽ ഈ ലോകത്തെ ഭരിക്കുന്നു? (ലഘുലേഖ നമ്പർ 22) - ഒറിയ
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
ചർച്ചയ്‌ക്കുവേണ്ടിയുള്ള ബൈബിൾ വിഷയങ്ങൾ - മലയാളം, നേപ്പാളി, തമിഴ്
*മലയാളത്തിൽ ലഭ്യമല്ല