അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ഒക്ടോബർ: വീക്ഷാഗോപുരത്തിനും ഉണരുക!യ്ക്കുമുള്ള വരിസംഖ്യകൾ. വരിസംഖ്യകൾ നിരസിക്കുന്നെങ്കിൽ അവയുടെ ഒറ്റപ്രതികൾ സമർപ്പിക്കാവുന്നതാണ്. നവംബർ: ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? അല്ലെങ്കിൽ നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം. ഡിസംബർ: നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പുസ്തകത്തോടൊപ്പം പുതിയലോക ഭാഷാന്തരം. ജനുവരി: സഭയിൽ സ്റ്റോക്കുള്ള 192 പേജുള്ള ഏതെങ്കിലുമൊരു പുസ്‌തകം.
◼ നമ്മുടെ രാജ്യ ശുശ്രൂഷയുടെ ഈ ലക്കത്തിലെ അനുബന്ധം “2000-ാം ആണ്ടിലേക്കുള്ള ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പട്ടിക” ആണ്. 2000-ാം ആണ്ടിൽ ഉടനീളമുള്ള ഉപയോഗത്തിനായി അതു സൂക്ഷിച്ചുവെക്കേണ്ടതാണ്.
◼ ജനുവരി 1 മുതൽ നിങ്ങളുടെ സഭയിൽ യോഗസമയങ്ങൾക്കു മാറ്റം വരുന്നെങ്കിൽ, മാറ്റം വരുത്തിയ യോഗസമയങ്ങൾ കാണിക്കുന്ന പുതിയ നോട്ടീസുകൾക്ക് ഓർഡർ ചെയ്യേണ്ടത് ആവശ്യമായിരുന്നേക്കാം.
◼ സാഹിത്യ ഇനവിവര ഫാറങ്ങളും (S-AB-18) സഭാ അപഗ്രഥന റിപ്പോർട്ട് ഫാറവും (S-10) ഇതുവരെ അയയ്‌ക്കാത്ത സഭകൾ ഉടൻ അവ അയയ്‌ക്കാൻ ഓർമിപ്പിക്കുന്നു.