അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. സെപ്റ്റംബർ: ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? ഒക്ടോബർ: വീക്ഷാഗോപുരവും ഉണരുക!യും. മടക്കസന്ദർശനം നടത്തുമ്പോൾ താത്പര്യം കാണിക്കുന്നിടത്ത് അവയുടെ വരിസംഖ്യ നൽകാവുന്നതാണ്. നവംബർ: ഈ മാസം മുതൽ രാജ്യവാർത്ത നമ്പർ 36-ന്റെ വിതരണം നടത്തുന്നതാണ്. പ്രദേശത്തെ എല്ലാ ഭവനങ്ങളിലും രാജ്യവാർത്ത നമ്പർ 36 കൊടുത്തുതീർക്കുന്ന സഭകൾക്ക് ആവശ്യം ലഘുപത്രികയോ പരിജ്ഞാനം പുസ്തകമോ സമർപ്പിച്ചു തുടങ്ങാവുന്നതാണ്. അവ കൈവശമുള്ള ആളുകൾക്ക്, എന്നേക്കും ജീവിക്കാൻ പുസ്തകമോ സൃഷ്ടി പുസ്തകമോ നൽകുക. ഡിസംബർ: പുതിയലോക ഭാഷാന്തരത്തോടൊപ്പം നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം സമർപ്പിക്കാവുന്നതാണ്.
◼ പുനഃസ്ഥിതീകരിക്കപ്പെടാൻ ആഗ്രഹിക്കുന്ന പുറത്താക്കപ്പെടുകയോ നിസ്സഹവസിക്കുകയോ ചെയ്തവരെ സംബന്ധിച്ച് 1992 ഫെബ്രുവരി 1 ലക്കം വീക്ഷാഗോപുരത്തിന്റെ 19-21 പേജുകളിൽ ഉള്ള നിർദേശങ്ങൾ പിൻപറ്റാൻ മൂപ്പന്മാരെ ഓർമിപ്പിക്കുന്നു.
◼ സഭയോടൊത്തു സഹവസിക്കുന്ന ഏതൊരാളും, വ്യക്തിപരമായ വരിസംഖ്യകൾ ഉൾപ്പെടെ വീക്ഷാഗോപുരത്തിനും ഉണരുക!യ്ക്കുമുളള പുതിയതും പുതുക്കിയതുമായ എല്ലാ വരിസംഖ്യകളും സഭ മുഖാന്തരം അയയ്ക്കേണ്ടതാണ്.
◼ സാഹിത്യത്തിനായി പ്രസാധകർ വ്യക്തിപരമായി അയയ്ക്കുന്ന അപേക്ഷകൾ സൊസൈറ്റി സ്വീകരിക്കുന്നതല്ല. സഭയുടെ പ്രതിമാസ സാഹിത്യ അപേക്ഷ സൊസൈറ്റിക്ക് അയയ്ക്കുന്നതിനു മുമ്പ് ഓരോ മാസവും സഭയിൽ ഒരു അറിയിപ്പു നടത്താൻ അധ്യക്ഷ മേൽവിചാരകൻ ക്രമീകരിക്കണം. അങ്ങനെയാകുമ്പോൾ വ്യക്തിപരമായ സാഹിത്യ ഇനങ്ങൾ ലഭിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അക്കാര്യം സാഹിത്യം കൈകാര്യം ചെയ്യുന്ന സഹോദരനെ അറിയിക്കാൻ സാധിക്കും. ഏതൊക്കെ പ്രസിദ്ധീകരണങ്ങളാണ് പ്രത്യേക അപേക്ഷാ ഇനങ്ങൾ എന്നതു ദയവായി മനസ്സിൽ പിടിക്കുക.
◼ അധ്യക്ഷമേൽവിചാരകനോ അദ്ദേഹം നിയമിക്കുന്ന ആരെങ്കിലുമോ സെപ്റ്റംബർ 1-നോ അതു കഴിഞ്ഞ് എത്രയും പെട്ടെന്നോ സഭാ കണക്കുകൾ ഓഡിറ്റു ചെയ്യണം. അതു ചെയ്തുകഴിയുമ്പോൾ, അടുത്ത കണക്കു റിപ്പോർട്ട് വായിച്ച ശേഷം സഭയിൽ അതേക്കുറിച്ച് ഒരു അറിയിപ്പു നടത്തുക.
◼ ഈ വർഷം ലൊണാവ്ലയിൽവെച്ച് നടത്താനിരുന്ന “ദൈവവചനാനുസൃതം പ്രവർത്തിക്കുന്നവർ” ഡിസ്ട്രിക്റ്റ് കൺവെൻഷൻ, 2000 നവംബർ 3-5 തീയതികളിൽ മുംബൈയിൽവെച്ച് ആയിരിക്കും നടത്തുക.
◼ വീണ്ടും ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
വാച്ച്ടവർ പ്രസിദ്ധീകരണ സൂചിക 1999 —ഇംഗ്ലീഷ്
◼ ലഭ്യമായ പുതിയ കോംപാക്റ്റ് ഡിസ്കുകൾ:
യഹോവയ്ക്കു സ്തുതിഗീതങ്ങൾ പാടുവിൻ—കോംപാക്റ്റ് ഡിസ്കിൽ (എട്ടു ഡിസ്കുകളുള്ള ഒരു സെറ്റ്) —ഇംഗ്ലീഷ്
ദാനീയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുപ്പിൻ! —പഞ്ചാബി
ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? —സിന്ധി
ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക! —മലയാളം, തമിഴ്