അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. നവംബർ: രാജവാർത്ത നമ്പർ 36-ന്റെ വിതരണം. പ്രദേശത്തെ എല്ലാ ഭവനങ്ങളിലും രാജ്യവാർത്ത നമ്പർ 36 കൊടുത്തു തീർക്കുന്ന സഭകൾക്ക് ആവശ്യം ലഘുപത്രികയോ പരിജ്ഞാനം പുസ്തകമോ സമർപ്പിക്കാവുന്നതാണ്. ആളുകളുടെ പക്കൽ അവ ഉണ്ടെങ്കിൽ, എന്നേക്കും ജീവിക്കാൻ പുസ്തകമോ സൃഷ്ടി പുസ്തകമോ നൽകുക. ഡിസംബർ: പതിയലോക ഭാഷാന്തരത്തോടൊപ്പം നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പുസ്‌തകം. ജനുവരി: ലഘുപത്രികകൾ: യഹോവയുടെ സാക്ഷികൾ ഇരുപതാം നൂറ്റാണ്ടിൽ, യഹോവയുടെ സാക്ഷികൾ—ലോകവ്യാപകമായി ഐക്യത്തിൽ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നു. 192 പേജ് പഴയ പുസ്തകങ്ങളും സമർപ്പിക്കാവുന്നതാണ്. ഫെബ്രുവരി: ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! അല്ലെങ്കിൽ, സഭയിൽ സ്റ്റോക്കുള്ള ഏതെങ്കിലും 192 പേജുള്ള പുസ്‌തകം.
◼ രാജ്യവാർത്ത നമ്പർ 36 വ്യത്യസ്‌ത ഭാഷകളിൽ ലഭ്യമാണ്. അവ കൂടുതലായി ആവശ്യമുള്ള സഭകൾ എത്രയും പെട്ടെന്ന് ഓർഡർ അയയ്‌ക്കണം. രാജ്യവാർത്ത നമ്പർ 36-ന്റെ ഈ പ്രത്യേക പ്രസ്ഥാനകാലം പൂർത്തിയായതിനുശേഷവും അതിന്റെ പ്രതികൾ ബാക്കി വരുന്നെങ്കിൽ, മറ്റു ലഘുലേഖകൾ ഉപയോഗിക്കുന്ന അതേ രീതിയിൽത്തന്നെ അവ വീടുതോറുമോ മറ്റേതെങ്കിലും വിധത്തിലോ സമർപ്പിക്കാൻ പ്രസാധകരെ പ്രോത്സാഹിപ്പിക്കാവുന്നതാണ്. ഉചിതമെങ്കിൽ, പ്രസാധകർക്ക് ഓരോ ലഘുലേഖ ആളില്ലാഭവനങ്ങളിൽ ഇടാവുന്നതാണ്. പക്ഷേ, വഴിപോക്കർക്കു കാണാനാകാത്ത വിധത്തിൽവേണം അവ ഇടാൻ. ഈ സുപ്രധാന സന്ദേശത്തിന്റെ ശേഷിക്കുന്ന പ്രതികൾ മുഴുവനും വിതരണം ചെയ്യാൻ ശ്രമിക്കണം.
◼ അധ്യക്ഷ മേൽവിചാരകനോ അദ്ദേഹം നിയമിക്കുന്ന ആരെങ്കിലുമോ ഡിസംബർ 1-നോ അതിനുശേഷം എത്രയും പെട്ടെന്നോ സഭാ കണക്ക് ഓഡിറ്റ് ചെയ്യേണ്ടതാണ്. അതു ചെയ്തുകഴിയുമ്പോൾ അടുത്ത കണക്കു റിപ്പോർട്ട് വായിച്ചശേഷം സഭയിൽ ഒരു അറിയിപ്പു നടത്തുക.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു? —ഉർദു
◼ ലഭ്യമായ പുതിയ വീഡിയോ കാസെറ്റുകൾ:
യുവജനങ്ങൾ ചോദിക്കുന്നു—എനിക്ക് എങ്ങനെ യഥാർഥ സുഹൃത്തുക്കളെ നേടാൻ കഴിയും? —ഇംഗ്ലീഷ്
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
കുരുക്ഷേത്രം മുതൽ അർമ്മഗെദ്ദോൻ വരെ—നിങ്ങളുടെ അതിജീവനവും —കന്നഡ, തമിഴ്, തെലുങ്ക്
◼ ലഭ്യമായ ഓഡിയോ കാസെറ്റുകൾ:
സംഗീത ഓർക്കെസ്ട്ര: രാജ്യസംഗീതം, 1 മുതൽ 8 വരെ (8 എണ്ണം)
(മേൽപ്പറഞ്ഞ കാസെറ്റുകൾക്ക് ആൽബം ലഭ്യമല്ല)